Skip to main content

കൊഴിഞ്ഞു വീണ പ്രണയം

കൊഴിഞ്ഞു വീണ
പൂവിന്റെ ഇതളിൽ
മഞ്ഞു തുള്ളിയുടെ
ആഴത്തിൽ
ചോരയുടെ നിറം  കൊണ്ടെടുത്ത
കുഴിയിൽ
ഞാനെന്റെ
പ്രണയം എന്ന നുണയുടെ
അവസാനമണവും
അടക്കി കഴിഞ്ഞു

ഇനി വിഷത്തിന്റെ
സ്വപ്നം കഴിച്ചു
മരിച്ച എന്റെ ഉറക്കം
കളഞ്ഞ്
ഏകാന്തതയിലേക്ക്
മാത്രം വളരുന്ന
രാത്രി മരച്ചില്ലയിൽ
ഈ വെട്ടം അണഞ്ഞ
നിലാവിൽ ചാരി
ഒരിത്തിരിനേരം

നാളെ
വെയിൽ ഇലയാക്കി
ഈ രാമരങ്ങൾ
വരൾച്ചയിലേക്ക്
വേരാഴ്ത്തി  കത്തും മുമ്പേ
മഴത്തുള്ളിയേറ്റു മരിച്ച
തണുത്ത വെടിയുണ്ടയാകണം
ജീവിതമേ
നിന്റെ മാറിൽ തന്നെ

Comments

  1. രാമരങ്ങൾ.............
    ആശംസകള്‍

    ReplyDelete
  2. കവിതേൽ ഇങ്ങനെയൊക്കെ എഴുതി വച്ചെങ്കിലും, ഭായീടെ ജീവിതമരച്ചില്ലകളിൽ പ്രണയപുഷ്പങ്ങൾ വാടാതിരിക്കട്ടെ. കേട്ടോ.? :) നല്ല കവിത ഭായ്‌.


    ശുഭാശംസകൾ......





    ReplyDelete
  3. പ്രണയം അടക്കം ചെയ്തവരുടെ നോവ്‌ ...

    ReplyDelete
  4. ഇഷ്ടം രേഖപ്പെടുത്തുന്നു

    ReplyDelete
  5. പ്രണയം എന്ന നുണയുടെ
    അവസാനമണവും
    അടക്കി കഴിഞ്ഞു

    ReplyDelete
  6. ഞാനെന്റെ
    പ്രണയം എന്ന നുണയുടെ
    അവസാനമണവും
    അടക്കി കഴിഞ്ഞു

    ReplyDelete
  7. വരികളെ ആസ്വദിച്ചു

    ReplyDelete
  8. അല്ലാ കൊഴിഞ്ഞ് വീഴാത്തതേതാ..?

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

കണ്ണീർവറ്റൽ

തോരാത്ത  മഴയുടെ വിവാഹമായിരുന്നു ഇന്ന് ഒരു പക്ഷെ വരൻ ഞാനായിരുന്നിരിക്കണം കാരണം  ഇന്നലെ വരെ ഞാനൊരു നനഞ്ഞ ആകാശമായിരുന്നു ഇനി തോർന്ന മഴയുടെ  കവിൾക്കരയിൽ കിടന്നു ഞാൻ ആരുടെയോ കനവുണങ്ങിയ കണ്ണീർവറ്റൽ കൊറിക്കട്ടെ