Skip to main content

ധൂമ്ര വിഗ്രഹങ്ങൾ


പുലരികൾ!
വീടകങ്ങളിൽ;
അഴിച്ചു മാറ്റികെട്ടേണ്ടി വരുന്ന-
ജനലുകൾ,
പ്രകാശം..
വീടിന്റെ പിൻഭിത്തികൾ!

മഴ,
കണ്മുന്നിൽ
ഇറയത്തു കൂടി-
ഒലിച്ചുപോകുന്ന മുറികൾ!
കവിൾ മുറ്റങ്ങൾ


കണ്ണീരുകൾ,
മനസ്സുകൊണ്ട്;
ശരീരത്തിനെ
തളച്ചിടുന്ന ചങ്ങലകൾ
ബന്ധസ്നായുക്കൾ


രാത്രികൾ!
വികാര അപസ്മാരങ്ങൾ!
താക്കോലായി
പിടഞ്ഞു വീഴുന്ന
ശരീരങ്ങൾ;
താക്കോൽ പഴുതുകൾ..

വഴികൾ!
കിളിപ്പാട്ടുകൾ..
സഞ്ചരിക്കുന്നതിനിടയിൽ
പാട്ട് നിർത്തുന്ന കിളികൾ
കൊഴിയുന്ന പൂക്കളിൽ
പതിയുന്ന
വാടിയ  കാൽപ്പാടുകൾ..


ചടങ്ങുകൾ!
നെടുവീർപ്പുകൾ;
ചന്ദനത്തിരിവിരിപ്പുകൾ
മൌനങ്ങൾക്കിടയിലെ
ജന്മഇടവേളകൾ..


ധൂമ്ര വിഗ്രഹങ്ങളിൽ
കാക്കയുടെ കരച്ചിൽ  കോർത്ത്‌
കെട്ടിയിട്ട മാലകൾ
വെയിലിന്റെ നേർനിഴലുകൾ!

Comments

  1. വികാര അപസ്മരങ്ങളിൽ
    പ്രണയത്തിന്റെ താക്കോൽ പിടിക്കൂ

    ReplyDelete
  2. ചടങ്ങുകൾ!
    നെടുവീർപ്പുകൾ;
    മൌനങ്ങൾക്കിടയിലെ
    ജന്മഇടവേളകൾ..

    ReplyDelete
  3. എല്ലാം പരിചിതമായ അപരിചിതങ്ങള്‍

    ReplyDelete
  4. സാധാരണമല്ലാത്ത വഴികളിലൂടെ ഭാവനയെ ഒറ്റയാൻ യാത്രകൾക്കു വിടുന്നതിന്റെ ഫലമാണ്‌ ഭായീടെ കവിതകളെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തവും, പുതുമയുള്ളതുമാക്കുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്‌. നന്നായിട്ടുണ്ട്‌. അഭിനന്ദനങ്ങൾ ഭായ്‌..




    ശുഭാശംസകൾ....


    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി 

പുഴയ്ക്കു ഒരു ബാക്കപ്പ്

ഹൃദയം അലിഞ്ഞു ചോരയായി ഇറ്റുന്നു ചിതലെടുത്ത ഞരമ്പുകളിൽ തുരുമ്പ് എടുത്തോഴുകുന്നു എന്നിട്ടും മനുഷ്യന് പുഴ വെറുമൊരു ഫയലു മാത്രം വയൽ നനയ്ക്കാനും മേലുകഴുകാനും കാണാനും കേൾക്കാനും കവിത എഴുതാനും മതിമറന്നു തിരുത്തി എഴുതി ഉപയോഗിച്ച ശേഷം സേവ് ചെയ്യാൻ മറക്കുമ്പോൾ അറിയാതെ മനുഷ്യന്റെ കൈ തട്ടി ഡിലീറ്റ് ആയി പോകാതിരിക്കുവാൻ പുഴ സ്വയം എടുത്തു വക്കുന്നുണ്ട് ഒരു  "ബാക്കപ്പ്" മലമുകളിലെവിടെയോ ഫോൾഡറിൽ നീരുറവ  പോലെ  ഒരെണ്ണം