പെണ്ണേ നീ നനയുവാൻ എപ്പോഴും കൂടെ ഉണ്ടെങ്കിൽ
എനിക്കൊരു മഴയായി പെയ്താലെന്താ?
ഓരോ തുള്ളിയും നുണയുവാൻ നീ കൂടെ ഉണ്ടെങ്കിൽ
മഴ, ചുംബനം പോലെ ആയാലെന്താ
ചൂടോടെ തോർത്തുവാൻ നിൻ മിഴി കൂടെ ഉണ്ടെങ്കിൽ
അധരം കൊണ്ടൊരാലിംഗനമായാലെന്താ
ഇനി നിന്റെ മിഴിയിലെങ്ങാനും വീണു ഞാൻ കരഞ്ഞാൽ
ചുണ്ടിതൾ പനിനീർപ്പൂ തന്നാലെന്താ
പിന്നെ പൂരത്തിന് കുടമാറ്റം പോലെ പരസ്പരം നമ്മേ വെച്ചുമാറി മാറിമറന്നാലെന്താ
അവസാനം മഴ ഒന്ന് മാറണം എന്ന് തോന്നുമ്പോൾ മാത്രം
നമുക്ക് മഴവിൽ നിറമായ് തോർന്നാലെന്താ?
എനിക്ക് നനയുവാൻ വേണ്ടി മാത്രം അന്നു നീ
ഒറ്റത്തുള്ളിയുള്ള മറ്റൊരു മഴയാകുമെങ്കിൽ മാത്രം !!!
പ്രണയക്കുളിരഴകു വിടർത്തിയ കാവ്യമഴ..!!
ReplyDeleteനല്ല കവിത.പ്രണയാർദ്രമായ വരികൾ.
ശുഭാശംസകൾ...
സൌഗന്ധികം ഓരോ കവിതയിലൂടെ കൂടെ ഉള്ളതിന്റെ സന്തോഷം സ്നേഹം നന്ദി പൂർവ്വം
Deleteപരസ്പരം മാറി മഴ നനയാം
ReplyDeleteനന്നായിരിക്കുന്നു
നിധീഷ് കൂടെ ഉള്ളതിൽ വളരെ സന്തോഷം സ്നേഹം
Deleteനന്നായിരിക്കുന്നു കവിത
ReplyDeleteആശംസകള്‍
തങ്കപ്പൻചേട്ടനെ ഇടയ്ക്ക് മിസ്സ് ചെയ്തപ്പോൾ ഒന്ന് തിരക്കണം എന്ന് തോന്നി വീണ്ടും കഴിഞ്ഞ ഒന്ന് രണ്ടു പോസ്റ്റിൽ കണ്ടത്തിൽ വളരെ സ്നേഹം സന്തോഷം
Deleteമനസ്സും ഹൃദയവും തുടിക്കുന്ന ഈ അവസ്ഥയെ അല്ലെ പ്രണയം എന്നു പേരിട്ടു വിളിക്കുന്നത്.... നിശ്വാസം പതിവുതെറ്റിക്കുന്നില്ല
ReplyDeleteപ്രദീപ് മാഷിന്റെ വടിയെ ഒരു ചെറിയ പേടി ഉണ്ടായിരുന്നു എന്തായാലും ആശ്വാസം മാഷേ സ്നേഹപൂർവ്വം
Deleteപ്രണയവും മഴയും..
ReplyDeleteസാജൻ വളരെ നന്ദി സ്നേഹപൂർവ്വം
Deleteഎന്നാല്‍പ്പിന്നെ പ്രണയമഴ
ReplyDeleteഅജിത് ഭായ് ഇവിടെ മഴയാണ് വിസിറ്റ് വിസയിൽ വന്നതാവും നന്ദി സ്നേഹം
Deleteആറാമത്തെ വരിയിലൊരു പൊരുത്തക്കേട് തോന്നിയത്
ReplyDeleteമാറ്റിനിര്‍ത്തിയാല്‍ കവിത കേമം.. ഭാവുകങ്ങള്‍..!
അത് ഒരു പൊരുത്തക്കേട് തന്നെയാണ് അലി ഭായ് ഞാൻ പറഞ്ഞത് തെറ്റിപോയതാണ് ഉദ്ദേശിച്ചത് മഴ നിന്റെ കണ്ണീരിന്റെ മുമ്പിൽ ഒന്നുമല്ല എന്നാണ് സാരമില്ല പോട്ടെ അലിഭായ് ആദ്യ വരവ് വായന വളരെ സന്തോഷം
Deleteമഴ ആവട്ടെ...എന്തോ നന്നേ പിടിച്ചില്ല മഴ
ReplyDeleteകാത്തീ ഉള്ളത് പറയാല്ലോ എനിക്കും ഒരു മഴ കണ്ടപ്പോൾ പനിപിടിച്ചു എഴുതിപോയതാണ് നന്ദി കത്തി വായനക്ക് അഭിപ്രായത്തിനു സ്നേഹപൂർവ്വം
Deleteഇക്കൊല്ലവും പോസ്റ്റുകളാൽ
ReplyDeleteബ്ലോഗെഴുത്തിൽ
റെക്കേഓർഡ് ഭേദിക്കും അല്ലെ ഭായ്
മുരളിച്ചേട്ട ഇത്തവണ ഇല്ല ഒരു കവിതാസൂത്രണം നടപ്പിലാക്കുന്നുണ്ട് ഇത്തവണ
Deleteവായനക്ക് അഭിപ്രായത്തിനു ഈ സ്നേഹത്തിനു വളരെ നന്ദി
എനിക്ക് നനയുവാൻ വേണ്ടി മാത്രം അന്നു നീ
ReplyDeleteഒറ്റത്തുള്ളിയുള്ള മറ്റൊരു മഴയാകുമെങ്കിൽ മാത്രം !
Angane enkil maathram...:) Good.
വളരെ മനോഹരം...സാധാരണ കാന്നാറുള്ള കടുപ്പം വിട്ട്, പെട്ടെന്ന് ഹൃദയത്തിലേക്ക് എത്തീട്ടോ...
ReplyDeleteമഴ ..അതെല്ലാര്‍ക്കും ഒരു വീക്ക്നെസ് ആകാന്‍ എന്തായിരിക്കും കാരണം ? ഞാന്‍ അതാ അആലോചിക്കുന്നത്..
ReplyDeleteനല്ല കവിത...ആശംസകൾ ബൈജു
ReplyDelete