തീക്കൊള്ളി കൊണ്ട്
തല ചൊറിഞ്ഞ ഒരു തീപ്പെട്ടി
നിലത്തു
തകർന്നു കിടക്കുന്നു
അതിനടുത്ത്
അടക്കുവാനുള്ള ശവം പോലെ
തീയണഞ്ഞൊരു കമ്പ്
അടക്കം കാത്തു കിടക്കുന്നു
കടന്നു പോകുന്ന
തീവണ്ടിയ്ക്കെല്ലാം
തല വെച്ച്,
രണ്ടായി പിളർന്നിട്ടും
മരിക്കാൻ പോലും
അറിയാത്തപാളം,
ആത്മഹത്യ ചെയ്ത
സംതൃപ്തിയോടെ
വഴിയിൽ
തളർന്നു കിടക്കുന്നു
ഉടൽമടുപ്പെന്ന
സ്ഥലത്തേയ്ക്ക്
വായ്ക്കരിയുടെ ടിക്കെറ്റും
വാങ്ങി
അവസാനം
എന്താണെന്നറിയാതെ;
ജീവിതം,
അപ്പോഴും
തിരക്കിട്ട്
മരണയാത്ര തുടരുന്നു ...
തല ചൊറിഞ്ഞ ഒരു തീപ്പെട്ടി
നിലത്തു
തകർന്നു കിടക്കുന്നു
അതിനടുത്ത്
അടക്കുവാനുള്ള ശവം പോലെ
തീയണഞ്ഞൊരു കമ്പ്
അടക്കം കാത്തു കിടക്കുന്നു
കടന്നു പോകുന്ന
തീവണ്ടിയ്ക്കെല്ലാം
തല വെച്ച്,
രണ്ടായി പിളർന്നിട്ടും
മരിക്കാൻ പോലും
അറിയാത്തപാളം,
ആത്മഹത്യ ചെയ്ത
സംതൃപ്തിയോടെ
വഴിയിൽ
തളർന്നു കിടക്കുന്നു
ഉടൽമടുപ്പെന്ന
സ്ഥലത്തേയ്ക്ക്
വായ്ക്കരിയുടെ ടിക്കെറ്റും
വാങ്ങി
അവസാനം
എന്താണെന്നറിയാതെ;
ജീവിതം,
അപ്പോഴും
തിരക്കിട്ട്
മരണയാത്ര തുടരുന്നു ...
മരിച്ചു കിടക്കുന്നതും മടുപ്പിക്കുമോ..?
ReplyDeleteകടന്നുപോവുന്ന തീവണ്ടികൾക്കെല്ലാ തലവെക്കുന്ന റെയിൽപ്പാളങ്ങൾ !!! - അതൊരു സൂപ്പർ നിരീക്ഷണമാണ്....
ReplyDeleteപതിവു തെറ്റിക്കാതെ നല്ല കവിത......
മരണം എന്നെന്നറിയാതെയുള്ള യാത്ര...
ReplyDeleteആശംസകള്‍
Exactly ...life is a journey to death
ReplyDeleteഅറിഞ്ഞിട്ടും തലവെച്ച് കൊടുത്തുകൊണ്ട്....
ReplyDeleteശക്തമാണ് വരികള്‍.
ആദമിൻ മക്കൾ തൻ തുടർ യാത്ര...
ReplyDeleteവളരെ നന്നായി എഴുതിയിരിക്കുന്നു.
ശുഭാശംസകൾ....
എന്തായാലും മരിക്കുന്നത് വരെയല്ലേയുള്ളൂ
ReplyDeleteഎല്ലാ വായനയ്ക്ക് അഭിപ്രായത്തിനു പ്രോത്സാഹനത്തിനു എല്ലാവർക്കും നന്ദി സ്നേഹപൂർവ്വം
ReplyDeleteമരണം മാത്രമാണ് നമുക്ക് ജനനത്തില്‍ കൂടി കിട്ടുന്ന ഒരേയൊരു നിശ്ചയമുള്ള കാര്യം എന്ന് ഒരു പറച്ചില് ഉണ്ട് :) അതുകൊണ്ട് നമുക്കും അങ്ങനെ തന്നെ ആ ടിക്കറ്റ് എടുത്തു അങ്ങോട്ടേക്ക് പോകാം ;)
ReplyDeleteകാത്തിരിക്കാം
ReplyDeleteGood, as usual.
ReplyDeleteമരിക്കാൻ പോലും
ReplyDeleteഅറിയാത്തപാളം,
ആത്മഹത്യ ചെയ്ത
സംതൃപ്തിയോടെ
വഴിയിൽ
തളർന്നു കിടക്കുന്നു... Great one!!!
കടന്ന് പോകുന്ന വണ്ടിക്കൊക്കെ തല വെയ്ക്കുന്ന റെയില്‍പ്പാളങ്ങള്‍... ഇഷ്ടപ്പെട്ടു.. ഈ പ്രയോഗവും ... ഈ കവിതയും..
ReplyDeleteഎന്നും മരണയാത്രകൾ
ReplyDeleteതുടർന്നുകൊണ്ടെയിരിക്കുന്നൂൂ.....
എല്ലാ അഭിപ്രായത്തിനും വായനയ്ക്കും പ്രോത്സാഹനത്തിനും വളരെ അധികം സ്നേഹത്തോടെ നന്ദി
ReplyDeleteനല്ലത്
ReplyDeleteകടന്നു പോകുന്ന
ReplyDeleteതീവണ്ടിയ്ക്കെല്ലാം
തല വെച്ച്,
രണ്ടായി പിളർന്നിട്ടും
മരിക്കാൻ പോലും
അറിയാത്തപാളം,
ആത്മഹത്യ ചെയ്ത
സംതൃപ്തിയോടെ
വഴിയിൽ
തളർന്നു കിടക്കുന്....കണ്ടിട്ടും അറിയാത്ത കാഴ്ച....
ശ്രീകുമാർ നന്ദി സന്തോഷം
Delete