കല്യാണമണ്ഡപങ്ങൾ
പണ്ടൊക്കെ താരദൈവങ്ങളുടെ പടം ഓടിയ
കൊട്ടക ആയിരിന്നു
അന്ന് പലരും ദേവാലയമെന്നു
പേര്ചേർത്ത് വിളിച്ചിരുന്നു
അന്നൊക്കെ വിഗ്രഹങ്ങൾ പോലും
പുരോഹിതരെ ആരാധിച്ചിരുന്നു....
അപ്പോഴൊക്കെ പുരോഹിതർ
പ്രേക്ഷകരെ കാണുന്ന
തിരക്കിലായിരുന്നു
അങ്ങിനെയാണ് ദൈവങ്ങൾ
പടി ഇറങ്ങി പോയത്....
പ്രേക്ഷകർ കുറഞ്ഞു തുടങ്ങിയത്...
അത് മുൻ കൂട്ടി കണ്ടു കൊണ്ടാകണം
പണ്ടേ പല ദേവാലയങ്ങളും പേര് മാറ്റാതെ
കല്യാണമണ്ഡപങ്ങൾ ആയി
ഉപയോഗിച്ച് തുടങ്ങിയിരുന്നത്
ഇന്നും കല്യാണമണ്ഡപങ്ങളായി
പിടിച്ചു നില്ക്കുന്നതും
സിഗററ്റ് വലിക്കുന്ന സ്ത്രീകൾ
സിഗററ്റ് വലിക്കുന്ന
സ്ത്രീകളെ കാണുമ്പോൾ
പുക പോലെ
മോഹം
ഉള്ളിൽ പൊങ്ങിയിട്ടുണ്ട്
മാനത്തിന്
അനാരോഗ്യമാണെന്നുള്ള
മുന്നറിയിപ്പ്
അറിഞ്ഞുകൊണ്ട് അവഗണിച്ചു
ഒന്ന് വലിച്ചു നോക്കിയാൽ
എന്താണെന്നു
പരിഗണിക്കുമ്പോൾ
അവർ വലിച്ചു എറിഞ്ഞ
സിഗരറ്റുകളുടെ
പല്ലും നഖവും
അവരുടെ
കാലിന്റെ അടിയിൽ
ഞെരിഞ്ഞു അമരുന്നുണ്ടാവും
അവർ സ്വയം
ഏതോ കാലത്തിന്റെ
കാലുകൾക്കിടയിൽ
പിടയുന്നുണ്ടാവും...
ഒരു മണം മാത്രം
ബാക്കി വച്ച്
പുക
മാനം നോക്കി
ഭൂതകാലത്തേക്ക്
ഉടുപ്പില്ലാതെ
പോകുന്നുണ്ടാവും
അപ്പോൾ മാനം നഷ്ടപ്പെട്ട
ഒരു കാമം
പുകയില്ലാതെ
തീ മാത്രമായി
ഒരു നെടുവീർപ്പു
കത്തിച്ചു വലിച്ചു
തിരിച്ചു
നടക്കുന്നുണ്ടാവും
രണ്ടു കവിതയും ഒന്നിനൊന്നു മെച്ചം.
ReplyDeleteകവിതകൾ പതിവുപോലെ ഹൃദ്യം -
ReplyDelete1. ദൈവം വന്നു വിളിച്ചാൽ പോലും ഞാനില്ല
ഭൂമിയിൽ സിനിമാതാരങ്ങളാണല്ലോ ദൈവങ്ങൾ...
എന്ന പഴയ സിനിമാഗാനം ഓര്‍മ്മ വരുന്നു.
2. ഒരൽപം ''തല തിരിഞ്ഞ'' എന്റെ ഒരു പഴയ പരിചയക്കാരൻ പറഞ്ഞത് -
അയ്യോ, അവൾ സിഗരറ്റു വലിക്കുന്നു. അപ്പോൾ? അവൾ ''എന്തിനും'' തയ്യാറായിരിക്കും!
ഞാനൊന്ന് മുട്ടിനോക്കട്ടെ - എന്നാണ്. ഉടൻ, ഞാൻ സ്ഥലം വിടട്ടെ എന്നും പറഞ്ഞു
രംഗത്തുനിന്നും മാറി.
കാശാണ് വേണ്ടത് .കല്യാണമോ സിനിമയോ എന്തും ആയികൊള്ളട്ടെ...പുകവലി പാടില്ല, അതു കൊണ്ടാണേത്രെ ഊതികളയുന്നത് - ഒരു സ്മോക്കര് എന്താണല്ലേ.
ReplyDeleteഒന്നും രണ്ടും പറഞ്ഞ് ദേവാലയത്തില്‍ പുകവലി പാടില്ല
ReplyDeleteദീപസ്തംഭം മഹാശ്ചര്യം, എനിക്കും കിട്ടണം പണവും,പിന്നെ...
ReplyDeleteകവിതകള്‍ രണ്ടും നന്നായിരിക്കുന്നു
ആശംസകള്‍
Randu episodum kollam....
ReplyDeleteരണ്ടും വായിച്ചു കൂടുതല്‍ ഇഷ്ടം തോന്നിയത് കൊട്ടക യുടെ കാര്യത്തിലാ
ReplyDelete:) കൊട്ടക
ReplyDeleteസിഗററ്റ് വലിക്കുന്ന സ്ത്രീകളോട് എനിക്ക് കൂടുതൽ പ്രിയം .....
ReplyDeleteസർവശ്രീ
Deleteജോസ് ലെറ്റ്
ഡോക്ടർ
അനീഷ്
അജിത്ഭായ്
തങ്കപ്പൻ ചേട്ടൻ
അനുരാജ്
കൊമ്പൻ
നിധീഷ്
പ്രദീപ് ഭായ്
എല്ലാവർക്കും വായനക്കും അഭിപ്രായത്തിനും പ്രോത്സാഹനത്തിനും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു
ബൈജു ഭായ്,
Deleteനിങ്ങൾക്കെങ്ങിനെയാ ഈ പ്രമേയങ്ങളൊക്കെ കിട്ടുന്നത്?നിസ്സാര കാര്യങ്ങൾ അനായാസം കവിതയായി വിരിയുന്ന അപൂർവ്വ കാഴ്ച്ച!
അഭിനന്ദനങ്ങൾ...
നമ്മുടെ അനുരാജും ഭായിയെപ്പോലെ തന്നെ ഒരു പുലിയാ ഇക്കാര്യത്തിൽ.കുറച്ചു കൂടി ശ്രദ്ധിച്ചാൽ കാവ്യ രംഗത്ത് ഏറെ ശോഭിക്കാം.ഭംഗിവാക്കല്ല കേട്ടോ.
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും, പുതുവത്സരവും നേരുന്നു.
ശുഭാശംസകൾ...
സൌഗന്ധികം നന്ദി അനുരാജ് ശരിക്കും ഒരു കഥാകാരൻ ആണ് കുംകുമത്തിൽ വന്ന കഥ വായിച്ചു ഞാൻ ശരിക്കും അത്ഭുതപ്പെട്ടു കവിതയിലും വല്ലാത്ത ക്രാഫ്റ്റ് ആണ് ഓരോ ജീവിത സംഭവങ്ങളും അവതരിപ്പിക്കുന്നത് ബ്ലോഗ്ഗിലെ ഒരു കൊച്ചു സത്യൻ അന്തികാട് തന്നെ ആണ് അനുരാജ്
Deleteഅഭിപ്രായത്തിനും വായനക്കും നന്ദി സന്തോഷം സൌഗന്ധികം ആശംസകളും
നല്ല കവിതകള്‍
ReplyDeleteനന്ദി കുസുമം വായനക്ക് അഭിപ്രായത്തിനു
Delete