Skip to main content

സുഗന്ധസൂര്യൻ

സുഷിരമുണ്ടാക്കി കിഴക്ക്
കഴുത്തിലിട്ട് നടക്കുന്നവനെ
നിനക്കെന്തിനാണിത്രയും
കിഴക്കുകൾ..

തിരിച്ചുചോദിയ്ക്കരുത്
എനിക്കെന്തിനാണ് ഇത്രയും ദിക്കുകൾ?

ഒറ്റ ഉടലിൽ
എനിയ്ക്കെന്തിനാണ്
ഇത്രയും ഇടതുകൾ?

പലദിവസങ്ങളുടെ തൊലിയുണ്ടെങ്കിലും
നീയെനിയ്ക്ക്
രണ്ടുകണ്ണുകളിൽ ഇട്ടലിയിക്കുവാൻ
ഒരൊറ്റ സൂര്യമിഠായി

വായിക്കുക എന്നാൽ
കണ്ണുകളെ കത്തിയ്ക്കുക എന്നായിട്ടുണ്ട്
കുഞ്ഞുസൂര്യാ..

എഴുതുക എന്നാൽ
ബുദ്ധസാന്ദ്രത കൂടിയ
സന്ധ്യലായനിയിൽ
അതേ കണ്ണുകൾ വെള്ളമൊഴിച്ച്
കെടുത്തുക എന്നുമായിട്ടുണ്ട്
പ്രവർത്തികളുടെ സുഗന്ധമുള്ള
വിദ്ഗധസൂര്യാ!

Comments

  1. വായിക്കുക എന്നാൽ കണ്ണുകളെ
    കത്തിയ്ക്കുക എന്നായിട്ടുണ്ട് കുഞ്ഞുസൂര്യാ..

    ReplyDelete

Post a Comment