തീരത്തിന് തീയിട്ട്
കര കടക്കുകയാണ്..
ആയിരം അരയന്നങ്ങൾ
മുറുകെപ്പിടിയ്ക്കുവാൻ
ചോരയിലെഴുതിയ
അതിന്റെ നിറത്തിന്റെ ഉറവ.
അരുതാത്തതിന്റെ ചോര,
ചിതലെടുക്കാത്ത കണ്ണീരുമുണ്ട്
വിരൽ അതിന്റെ നഖത്തെ
കടിച്ചെടുക്കുന്നു.
എനിയ്ക്ക്
നിന്റെ ജലത്തിന്റെ ശീലമാവണം
നീ നനയുമ്പോഴൊക്കെ
കരയണം.
എനിയ്ക്ക് നിന്റെ ജലത്തിന്റെ ശീലമാവണം
ReplyDeleteനീ നനയുമ്പോഴൊക്കെ കരയണം.