Skip to main content

രാ ഉടൽ

തുടക്കമന്വേഷിച്ചു നടക്കും,
ഓരോ നിമിഷത്തിന്റേയും
കടന്നുപോകും
ഓരോ കവിതയുടേയും
ഇര

എന്നിട്ടും കാടായിട്ടില്ല
ചുറ്റും നുള്ളിയിട്ട കാലടികൾ
ഉടലാകെ തേൻകൂട്

എന്നും
സൂര്യന് ഉദിക്കുവാൻ
വെളിച്ചം ഒഴിച്ചിട്ട കിഴക്ക്

എന്നിട്ടും കടൽ താഴെയിട്ട്
പിടയ്ക്കും
മീനിനെപ്പോലെ പടിഞ്ഞാറിന്റെ
ഉടൽപരിസരങ്ങൾ

ഒരു വശം
മൈദപ്പശ
മറുവശം
മതിലിനുമിടയിൽ
ഏത് നിമിഷവും
മനുഷ്യരുടെ ഇടയിൽ
ഒട്ടിയ്ക്കപ്പെടാവുന്ന
പോസ്റ്ററിന്റെ നിസ്സഹായത.

അയാളിൽ നിന്നിറങ്ങി
വെളിച്ചത്തിന്റെ ഓട്ടോറിക്ഷയ്ക്ക്
കൈകാണിക്കുന്നു
ഒരാന്തരീക കുരിശ്ശ്

മുന്നിൽ
മുറിവിന്റെ മണമുള്ള
മനുഷ്യഭിത്തികെട്ടിയ
ഒരുടൻ കടൽ
പിന്നിൽ അയാൾ
അതേ മനുഷ്യൻ.

Comments

  1. ഒരു വശം മൈദപ്പശ
    മറുവശം മതിലിനുമിടയിൽ
    ഏത് നിമിഷവും മനുഷ്യരുടെ ഇടയിൽ
    ഒട്ടിയ്ക്കപ്പെടാവുന്ന പോസ്റ്ററിന്റെ നിസ്സഹായത...

    ReplyDelete

Post a Comment