Skip to main content

വീഴ്ച്ച

നടക്കുകയായിരുന്നു,
നൃത്തത്തിന്റെ സമതലങ്ങളിലൂടെ

വീഴ്ച്ച
പാകത്തിന് ചേർത്ത
ജീവിതമായിരുന്നു

അറിയാതെ;
ചവിട്ടിയതായിരുന്നു
അവിശ്വസനീയതയുടെ
പായലിൽ

ഇനിയും
തീരുമാനിച്ചിട്ടില്ല
വീഴണോ?
വേണ്ടയോ
എന്ന്!

അറിവില്ലായ്മകൊണ്ടാണ്...

കേട്ടിട്ടുണ്ട്,
അറിവിനായി
വെയിലിൽ ചവിട്ടിയ രാത്രി
നിലാവായ കഥ

തൽക്കാലം
അറിയില്ല എന്ന വാക്കിൽ
മാത്രം
ചവിട്ടുന്നു!

Comments

  1. തൽക്കാലം
    അറിയില്ല എന്ന വാക്കിൽ
    മാത്രം
    ചവിട്ടുന്നു!

    ReplyDelete
  2. അറിഞ്ഞും ,അറിയാതെയുമുള്ള വീഴ്ച്ചകൾ ..!

    ReplyDelete

Post a Comment