Skip to main content

വെറുതെ

വെറുതെ
കണ്ണാടിയിൽ നോക്കുമ്പോൾ
ഇന്നെന്തോ
പതിവില്ലാതെ
എന്നേക്കാണാൻ
നല്ല ഭംഗിതോന്നി

അതിനിടയിൽ
ഇന്നലെകൾ
ജീവിതരസങ്ങളായി
കണ്ണാടിയിയ്ക്ക് പിറകിൽ
എന്റെ പഴയപ്രതിബിംബങ്ങളുമായി
കലഹിക്കുന്നത്
കാണാമായിരുന്നു.

ചുറ്റും
ശരി എന്ന മയിൽ
നൃത്തം വെയ്ക്കുന്നു
തെറ്റുകളാണ്
പീലികൾ......

ഇന്നലെ വരെ
ഈ കണ്ണാടിയിൽ
കണ്ടിരുന്ന ആൾ
മരിച്ചുപോയെന്ന്
പൊട്ടിപ്പോകാതെ
അങ്ങനെയല്ലാതെ
അവയോടെങ്ങനെ
തുറന്നുപറയും?

ജീവിതം എന്ന മൃതദേഹം
കേടുകൂടാതിരിക്കുവാൻ
ഇല്ലാത്ത കണ്ണാടിയിൽ
ഐസിട്ടവാക്കുകൾ കൊണ്ടെഴുതുന്ന
കാഴ്ച്ചകളുടെ
പ്രതിബിംബമാവണം കവിത!

Comments

  1. സുന്ദരൻ തന്നെ.

    സുന്ദരോ!!!!!

    ReplyDelete
  2. ജീവിതം എന്ന മൃതദേഹം
    കേടുകൂടാതിരിക്കുവാൻ
    ഇല്ലാത്ത കണ്ണാടിയിൽ
    ഐസിട്ടവാക്കുകൾ കൊണ്ടെഴുതുന്ന
    കാഴ്ച്ചകളുടെ
    പ്രതിബിംബമാവണം കവിത!--സൂപ്പര്‍

    ReplyDelete
  3. ജീവിത രസങ്ങളായി
    കണ്ണാടിയിയ്ക്ക് പിറകിൽ
    പഴയ പ്രതിബിംബങ്ങളുമായി
    ഇന്നലെകൾ കലഹിച്ച് നിന്നപ്പോൾ
    കാണാമായിരുന്നു...തെറ്റുകൾ എന്ന
    പീലികൾ വിടർത്തി ആടുന്ന മയിൽ എന്ന ശരി

    ഉപമ കാഴ്ച്ചകളുടെ
    പ്രതിബിംബങ്ങളാകുന്ന കവിത!


    ReplyDelete
  4. പഴയ പ്രതിബിംബങ്ങളുമായി കലഹിച്ചു കൊണ്ടേ ഇരിക്കും. അതാണ് ജീവിതം. ആ ഉപമയും പ്രയോഗവും സുന്ദരമായി.

    ReplyDelete
  5. ചുറ്റും
    ശരി എന്ന മയിൽ
    നൃത്തം വെയ്ക്കുന്നു
    തെറ്റുകളാണ്
    പീലികൾ......
    മനോഹരം!
    ആശംസകള്‍

    ReplyDelete
  6. Dear poet , your definition for portray is unique..Indeed, a pretty poem

    ReplyDelete

Post a Comment