ഒരു ദിവസം ഉറക്കമുണർന്ന്
നോക്കുമ്പോൾ…
കാണുന്നിടത്തെല്ലാം
കൂരിരുട്ട്
കൈയ്യിൽ കിട്ടിയ
ഒരു തീക്കൊള്ളിയുരച്ചു
നോക്കുമ്പോൾ,
കാണുന്നു…
വെളിച്ചത്തിൽ
തെളിയുന്ന ചുറ്റുപാട് പോലെ
തീപ്പട്ടികൂടിന്റെ
വെളിയിൽ
ഒട്ടിച്ചിരിക്കുന്ന
ഒരു പകലിന്റെ ചിത്രം!
ആ പകൽ വെളിച്ചത്തിൽ
പുറത്തിറങ്ങിനോക്കുമ്പോൾ
കാണുന്നു…
ഒളിച്ചുകളിക്കുന്നതിനിടയിൽ
ആരും കണ്ടുപിടിക്കാത്തത് പോലെ
വീടിന്റെ പിറകിൽ
തിളക്കം ഒളിപ്പിച്ച്,
പമ്മിയിരിക്കുന്ന;
ഒരു കൊച്ചുനക്ഷത്രം!
ആ നക്ഷത്രത്തിനെ
കണ്ടുപിടിച്ചത് പോലെ
ചെന്ന്
പതിയെ തൊടുമ്പോൾ…
അതിനുള്ളിൽ
ഒളിച്ചിരുന്നത് പോലെ,
ഇറങ്ങിവരുന്ന..
ഒരു വല്യനീലാകാശവും
പിറകെ
തുരുതുരെ ഇറങ്ങിവരുന്നു
ഒരു കുഞ്ഞുസൂര്യനും...
മേഘങ്ങളും!
നോക്കുമ്പോൾ…
കാണുന്നിടത്തെല്ലാം
കൂരിരുട്ട്
കൈയ്യിൽ കിട്ടിയ
ഒരു തീക്കൊള്ളിയുരച്ചു
നോക്കുമ്പോൾ,
കാണുന്നു…
വെളിച്ചത്തിൽ
തെളിയുന്ന ചുറ്റുപാട് പോലെ
തീപ്പട്ടികൂടിന്റെ
വെളിയിൽ
ഒട്ടിച്ചിരിക്കുന്ന
ഒരു പകലിന്റെ ചിത്രം!
ആ പകൽ വെളിച്ചത്തിൽ
പുറത്തിറങ്ങിനോക്കുമ്പോൾ
കാണുന്നു…
ഒളിച്ചുകളിക്കുന്നതിനിടയിൽ
ആരും കണ്ടുപിടിക്കാത്തത് പോലെ
വീടിന്റെ പിറകിൽ
തിളക്കം ഒളിപ്പിച്ച്,
പമ്മിയിരിക്കുന്ന;
ഒരു കൊച്ചുനക്ഷത്രം!
ആ നക്ഷത്രത്തിനെ
കണ്ടുപിടിച്ചത് പോലെ
ചെന്ന്
പതിയെ തൊടുമ്പോൾ…
അതിനുള്ളിൽ
ഒളിച്ചിരുന്നത് പോലെ,
ഇറങ്ങിവരുന്ന..
ഒരു വല്യനീലാകാശവും
പിറകെ
തുരുതുരെ ഇറങ്ങിവരുന്നു
ഒരു കുഞ്ഞുസൂര്യനും...
മേഘങ്ങളും!
വിസ്മയം !!!
ReplyDeleteഅജിത് ഭായ് സ്നേഹം
Deleteഒളിച്ചുകളിയല്ലോ...............
ReplyDeleteആശംസകള്
അതെ. ഇതൊക്കെ കാണാൻ ഒരു കൊച്ചു തീപ്പെട്ടിയുടെ സഹായം വേണ്ടി വരുന്നു.
ReplyDelete
ReplyDeleteപിറകെ
തുരുതുരെ ഇറങ്ങിവരുന്നു
ഒരു കുഞ്ഞുസൂര്യനും..
നല്ല വരികൾ
എന്തൊക്കെയാ ഈ ഒളിച്ച് വെച്ചിരിയ്ക്കുന്നത്!/!ഽ!/!/!/!/!!/!/!/!!/
ReplyDeleteനേരം വെളുത്തു....!!!
ReplyDeleteഅത് തന്നെ ഉണ്ടായത്.!!
തിളക്കം ഒളിപ്പിച്ച് പമ്മിയിരിക്കുന്ന നക്ഷത്രക്കുഞ്ഞിനെ കാണാൻ നല്ല ഭംഗി.!!
പകൽ വിസ്മയങ്ങൾ....
ReplyDelete"പകൽവിസ്മയം " വരികൾ നന്നായിട്ടുണ്ട്. ആദ്യമായി ആണ് ഈ ബ്ലോഗിൽ. ആശംസകൾ.
ReplyDeleteനന്നായിട്ടുണ്ട്..!
ReplyDelete