Skip to main content

പകൽ വിസ്മയം

ഒരു ദിവസം ഉറക്കമുണർന്ന്
നോക്കുമ്പോൾ…

കാണുന്നിടത്തെല്ലാം
കൂരിരുട്ട്

കൈയ്യിൽ കിട്ടിയ
ഒരു തീക്കൊള്ളിയുരച്ചു
നോക്കുമ്പോൾ,
കാണുന്നു…

വെളിച്ചത്തിൽ
തെളിയുന്ന ചുറ്റുപാട് പോലെ

തീപ്പട്ടികൂടിന്റെ
വെളിയിൽ
ഒട്ടിച്ചിരിക്കുന്ന
ഒരു പകലിന്റെ ചിത്രം!

ആ പകൽ വെളിച്ചത്തിൽ
പുറത്തിറങ്ങിനോക്കുമ്പോൾ
കാണുന്നു…

ഒളിച്ചുകളിക്കുന്നതിനിടയിൽ

ആരും കണ്ടുപിടിക്കാത്തത് പോലെ
വീടിന്റെ പിറകിൽ

തിളക്കം ഒളിപ്പിച്ച്,
പമ്മിയിരിക്കുന്ന;
ഒരു കൊച്ചുനക്ഷത്രം!

ആ നക്ഷത്രത്തിനെ
കണ്ടുപിടിച്ചത് പോലെ
ചെന്ന്
പതിയെ തൊടുമ്പോൾ…

അതിനുള്ളിൽ
ഒളിച്ചിരുന്നത് പോലെ,
ഇറങ്ങിവരുന്ന..
ഒരു വല്യനീലാകാശവും

പിറകെ
തുരുതുരെ ഇറങ്ങിവരുന്നു
ഒരു കുഞ്ഞുസൂര്യനും...
മേഘങ്ങളും!

Comments

  1. ഒളിച്ചുകളിയല്ലോ...............
    ആശംസകള്‍

    ReplyDelete
  2. അതെ. ഇതൊക്കെ കാണാൻ ഒരു കൊച്ചു തീപ്പെട്ടിയുടെ സഹായം വേണ്ടി വരുന്നു.

    ReplyDelete

  3. പിറകെ
    തുരുതുരെ ഇറങ്ങിവരുന്നു
    ഒരു കുഞ്ഞുസൂര്യനും..
    നല്ല വരികൾ

    ReplyDelete
  4. എന്തൊക്കെയാ ഈ ഒളിച്ച്‌ വെച്ചിരിയ്ക്കുന്നത്‌!/!ഽ!/!/!/!/!!/!/!/!!/

    ReplyDelete
  5. നേരം വെളുത്തു....!!!
    അത് തന്നെ ഉണ്ടായത്.!!

    തിളക്കം ഒളിപ്പിച്ച് പമ്മിയിരിക്കുന്ന നക്ഷത്രക്കുഞ്ഞിനെ കാണാൻ നല്ല ഭംഗി.!!

    ReplyDelete
  6. "പകൽവിസ്മയം " വരികൾ നന്നായിട്ടുണ്ട്. ആദ്യമായി ആണ് ഈ ബ്ലോഗിൽ. ആശംസകൾ.

    ReplyDelete
  7. നന്നായിട്ടുണ്ട്..!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

ചന്ദ്രന്റെ പരീക്ഷ

എത്ര രാത്രികൾ നിലാവത്ത് ഉറക്കമൊഴിഞ്ഞ് പഠിച്ചിട്ടും പൌർണമി പരീക്ഷയ്ക്ക് വെട്ടത്തിന് ഉയർന്ന നിലയിൽ വിജയിച്ചിട്ടും  അമാവാസി പരീക്ഷയ്ക്ക് ഇരുട്ടിന്റെ  മാർക്ക് ചന്ദ്രന് എന്നും വട്ട പൂജ്യം