ഇറ്റുന്നതിനിടയിൽ
ജലത്തിനെ
തുള്ളിയായി ധ്യാനിക്കുന്ന ഒരാൾ
മഴയായി അവൾ പ്രത്യക്ഷപ്പെടുന്നു
അത്രയും ഉയരത്തിൽ
ഭാരക്കുറവിന്റെ രണ്ടു
ഉടൽമേഘങ്ങൾ
നിറങ്ങളിൽ
ശലഭങ്ങളുടെ ആകാശപ്രജനനം
മുകളിൽ
നിശ്ചലതതിരിച്ചിട്ട
നീലനിറത്തിന്റെ തണുതണുത്തതടാകം
ഉലയുന്ന രണ്ടു ജലയുമ്മകൾ
ഒന്നെന്നിറ്റുന്ന രണ്ടു മഴത്തുള്ളികൾ
ഒന്നൂടെ ഒന്നായി ഒന്നിലേയ്ക്കു
തുളുമ്പുന്ന രണ്ടുപേർ
ഒരേതുള്ളിയുടെ രണ്ടറ്റങ്ങൾ
തിരമാലകൾ കഴുത്തിലിട്ട്
അവൾ വെയ്ക്കുന്ന
ചലനരഹിത ജലനൃത്തങ്ങൾ
കാലിൽ കൊലുസ്സായി
തുളുമ്പുന്ന അവളുടെ കടൽ
ജലം വെയ്ക്കുന്ന മീൻ ചുവടുകൾ
സമയം അവളുടെ ജലപ്പൊട്ടിന്റെ
ചോപ്പ്
ഇനിയും എത്ര ആഴത്തിൽ
വെള്ളപ്പെടണം ഞാൻ
ഇഷ്ടമാണെന്നൊരു കള്ളം
അവളിൽ നനയുവാൻ…
ജലത്തിനെ
തുള്ളിയായി ധ്യാനിക്കുന്ന ഒരാൾ
മഴയായി അവൾ പ്രത്യക്ഷപ്പെടുന്നു
അത്രയും ഉയരത്തിൽ
ഭാരക്കുറവിന്റെ രണ്ടു
ഉടൽമേഘങ്ങൾ
നിറങ്ങളിൽ
ശലഭങ്ങളുടെ ആകാശപ്രജനനം
മുകളിൽ
നിശ്ചലതതിരിച്ചിട്ട
നീലനിറത്തിന്റെ തണുതണുത്തതടാകം
ഉലയുന്ന രണ്ടു ജലയുമ്മകൾ
ഒന്നെന്നിറ്റുന്ന രണ്ടു മഴത്തുള്ളികൾ
ഒന്നൂടെ ഒന്നായി ഒന്നിലേയ്ക്കു
തുളുമ്പുന്ന രണ്ടുപേർ
ഒരേതുള്ളിയുടെ രണ്ടറ്റങ്ങൾ
തിരമാലകൾ കഴുത്തിലിട്ട്
അവൾ വെയ്ക്കുന്ന
ചലനരഹിത ജലനൃത്തങ്ങൾ
കാലിൽ കൊലുസ്സായി
തുളുമ്പുന്ന അവളുടെ കടൽ
ജലം വെയ്ക്കുന്ന മീൻ ചുവടുകൾ
സമയം അവളുടെ ജലപ്പൊട്ടിന്റെ
ചോപ്പ്
ഇനിയും എത്ര ആഴത്തിൽ
വെള്ളപ്പെടണം ഞാൻ
ഇഷ്ടമാണെന്നൊരു കള്ളം
അവളിൽ നനയുവാൻ…
നനയാതെ മീന്‍ പിടിക്കണമല്ലോ?
ReplyDeleteനല്ല വരികള്‍
ആശംസകള്‍
സ്നേഹം തങ്കപ്പേട്ടാ
Deleteപ്രണയദിനസ്പെഷ്യൽ പോലെ തോന്നും!!
ReplyDeleteഹാപ്പി വലന്റ്ന്സ് ഡേ അജിത് ഭായ്
Deleteഇനിയും എത്ര ആഴത്തിൽ
ReplyDeleteവെള്ളപ്പെടണം ഞാൻ
ഇഷ്ടമാണെന്നൊരു കള്ളം
അവളിൽ നനയുവാൻ…
സ്നേഹം സതീശൻ
Deleteപ്രണയിച്ചാക്കളി കൂട്ടുകാരി കള്ള കളികള്‍ മാത്രം
ReplyDeleteപണയത്തിലാക്കിയെന്‍ പ്രേമം ഇഷ്ട മുറപ്പെണ്ണും ,
പണിക്കാരിക്കുപോലുമീയിഷ്ടം ... ശേഷം കൂലിയില്‍ ..
പ്രണയമെന്‍കുപ്പായത്തോടും , ബൈക്കിനോടും മാത്രം;
പ്രണയിച്ച കൂട്ടുകാരികളായ കള്ള കാമുകിമാർക്കെല്ലാം
പെണ്ണിവൾ ഭാര്യ ,സ്നേഹിച്ചു ക്ലബ്ബുമാഡംബരവും;
പ്രണയം മകള്‍ക്കുചാറ്റിങ്ങിലും,മൊബൈല്‍ഫോണിലും ;
പ്രണയിച്ചതു മകൻ , കമ്പ്യൂട്ടര്‍ കളികള്‍ മാത്രം...
പ്രണയക്കള്ളങ്ങൾ തേടി ഞാന്‍ അലയുന്നു കാലമിത്രയും ....!
അതിഷ്ടായി സത്യം തന്നെ ഇതൊക്കെ മുരളി ഭായി
Deleteഅവസാന വരിവരെ വായിച്ചത് വേറൊരു രീതിയിലാ...
ReplyDeleteഞാന്‍ മനസ്സിലാക്കിയത് ശരിയോ എന്ന സംശയത്തില്‍ ...
കൊള്ളാം
ReplyDelete