Skip to main content

ഒറ്റയ്ക്കിരിക്കുന്ന തുമ്പി

 ഉം...
ആകാശം മൂടി കെട്ടിയിട്ടുണ്ട്
ഒരു മഴ വരുന്നുണ്ട്


വരുന്ന മഴ അറിഞ്ഞമട്ടില്ല;
പെയ്തുകൊണ്ടിരിക്കുന്ന മഴ

ചർക്കയിൽ നിന്ന്
നൂൽനൂക്കുന്ന ലാഘവത്തോടെ
മഴനൂലുകൾ പോലെ
മേഘങ്ങളിൽ നിന്ന് മഴത്തുള്ളികൾ
നൂൽത്തെടുക്കുകയാണവ

കണ്ട കിനാവുകൾ കൊണ്ട്
നനയാനുള്ള മഴ
സ്വയം നെയ്തെടുക്കുകയാണവ
പ്രണയിക്കുന്നവർ അങ്ങിനാ
പ്രണയിക്കുമ്പോൾ അവരൊന്നുമറിയുന്നില്ല

അവർക്ക് അപ്പോൾ
എവിടെയെങ്കിലും ചെന്നിരുന്നാൽ മതി
അതിന്
ഒരു തുമ്പിക്കിരിയ്ക്കുവാനുള്ള
സ്ഥലം മതി

പെയ്യുന്ന ഒരു മഴത്തുള്ളിയിലോ
ആടുന്ന ഒരു പുൽക്കൊടിയിലോ
എരിയുന്ന ഒരു തീനാളത്തിലോ
ഒഴുകുന്ന പുഴയിലെ ഒരോളത്തിലോ
എവിടെയും അവ ചെന്നിരിക്കും

ഒരാൾക്ക് എന്തെങ്കിലും
സംഭവിച്ചാൽ പോലും
ഒന്നും പറ്റാത്ത ഇണകളാണവർ
നമ്മളെ പോലെ

അതേ
പ്രണയിക്കുന്ന രണ്ടുപേരാണ്;
ഒരിടത്ത്
ഒറ്റയ്ക്കിരിക്കുന്ന തുമ്പി!

Comments

  1. കണ്ട കിനാവുകൾ കൊണ്ട്
    നനയാനുള്ള മഴ
    സ്വയം നെയ്തെടുക്കുകയാണവ
    പ്രണയിക്കുന്നവർ അങ്ങിനാ
    പ്രണയിക്കുമ്പോൾ അവരൊന്നുമറിയുന്നില്ല

    ഒരാൾക്ക് എന്തെങ്കിലും
    സംഭവിച്ചാൽ പോലും
    ഒന്നും പറ്റാത്ത നമ്മളാണവർ

    ReplyDelete
  2. പ്രണയത്തിൽ ഒന്നും അറിയുന്നില്ല. ഒരാൾ ഇല്ലാതായാൽ പോലും.

    ReplyDelete
  3. തുമ്പികള്‍ ആകാന്‍ കഴിഞ്ഞെങ്കില്‍ ?പ്രണയം കൊള്ളാന്‍ കഴിഞ്ഞെങ്കില്‍ ?മഴ പോലെ പ്രണയത്തിന്റെ ഈറന്‍ ഭാവങ്ങള്‍ അനുഭവിപ്പിച്ചു

    ReplyDelete
  4. ആത്മീയഭാവം കൈക്കൊള്ളുന്ന മുഹൂര്‍ത്തങ്ങള്‍....
    ആശംസകള്‍

    ReplyDelete
  5. ഇരുവർ ഒന്നാകുന്ന അതിശയം

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...