Skip to main content

കാഥികന്റെ പ്രതിമ

തെരുവിലേയ്ക്ക് പോകുവാൻ
അവസാന വണ്ടിയ്ക്കു കാത്തു നില്ക്കുന്ന ഒരാൾ

കാത്തുനിന്നു മടുത്തു
വന്ന ബസ്സ്‌  തന്നെ
 ബസ്‌ സ്റ്റാന്റായി മാറിയ അതിശയത്തിൽ
വല്ലാതെവൈകി യാത്രചെയ്തെത്തുമ്പോൾ
ഇറങ്ങേണ്ട സ്ഥലം തന്നെ  അപ്രത്യക്ഷമാകുന്നു
അവിടെ ഉണ്ടായിരുന്ന
 നാലും കൂടിയ മുക്ക്
മുറുക്കാൻ കട
അരയാൽത്തറ
അമ്പലക്കുളം
എല്ലാം ഇല്ലാതായിരിക്കുന്നു

ആകെ ഉള്ളത്
അങ്ങോട്ട്‌ നോക്കൂ
എന്ന് ഓർമിപ്പിക്കുന്ന  ഒരു കാഥികന്റെ
അര്ദ്ധകായപ്രതിമ
ചുറ്റും തളം കെട്ടി കിടക്കുന്ന
 അയാളുടെ ശബ്ദത്തിന്റെ
ഘനഗംഭീര നിശബ്ദത!

ഇറങ്ങേണ്ട
 തെരുവ് പോലും തിരിച്ചറിയാതെ
 മടിച്ചുമടിച്ചയാൾ  പിടിച്ചിറങ്ങുമ്പോൾ
വണ്ടി തന്നെ
 മറ്റൊരു യാത്രക്കാരനായി
അയാൾക്ക്‌ പിറകെയിറങ്ങുവാൻ
 വാതിലിൽ വല്ലാതെ ധൃതി കൂട്ടുന്നു

എല്ലാവരും ഇറങ്ങിതീരും  മുമ്പ്
അവിടെ കാത്തുനിന്ന കുറച്ചുപേർ
പൂര്ണമായും ഇറങ്ങിതീരാത്ത അയാളിലെയ്ക്ക്
ടിക്കറ്റ്‌ എടുത്തുകയറുന്നു
കാണേണ്ട സ്വപ്നങ്ങളുടെ പട്ടിക
 കൈയ്യിൽക്കൊടുത്തു
കയറിയപാടെ  ഉറങ്ങിത്തുടങ്ങുന്നു! 

Comments

  1. കാണേണ്ട സ്വപ്നങ്ങൾക്ക് വേണ്ടിയുള്ള യാത്ര

    ReplyDelete
  2. കവിയുടെ പ്രതിഭ...

    അതു കൂട്ടിക്കൊണ്ടു പോകുന്ന സ്വപ്നവഴികൾ....!! നല്ല കവിത ഭായ്...


    ശുഭാശംസകൾ.......


    ReplyDelete

  3. കാണേണ്ട സ്വപ്നങ്ങളുടെ പട്ടിക
     കൈയ്യിൽക്കൊടുത്തു
    കയറിയപാടെ  ഉറങ്ങിത്തുടങ്ങുന്നു
    ആശംസകൾ......

    ReplyDelete
  4. നല്ല കവിത
    ആശംസകള്‍

    ReplyDelete
  5. അപ്പോള്‍ നമ്മള്‍ സ്വപ്നം കാണുന്നവരെപ്പോലെ ആയിരുന്നു

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...