Skip to main content

വെള്ളത്തിനടിയിൽ പെയ്യുന്ന മഴ

വെള്ളത്തിനടിയിൽ പെയ്യുന്ന മഴ
മീനിനെ പോലെ നനയുന്ന
നമ്മൾ

 ജലം അലിയുന്ന
 നിശബ്ദതയിൽ
ശ്വാസത്തിന് വേണ്ടി
ഉപരിതലത്തിലേയ്ക്ക്
പൊങ്ങിവരുന്ന
രണ്ടു കുമിളകൾ

നമ്മുടെ
സ്ഫടിക തുല്യമായ
 രണ്ടു തുള്ളികൾ

അവ ഒന്നിക്കുന്ന ജലപ്പരപ്പ്

ചില പ്രണയങ്ങൾ അങ്ങിനെയാണ്
നമുക്ക് പ്രണയിക്കുവാനായി
മന:പൂർവ്വം
ജലത്തിൽ പോലും
ദൈവം  ഒഴിച്ചിടുന്ന സ്ഥലങ്ങൾ
നിമിഷങ്ങൾ

കടൽ തീരത്ത്
അസ്തമയ സൂര്യന്റെ ചുവപ്പ്  കൊറിച്ച്
ചരിഞ്ഞു കിടക്കുന്ന,
തണുതണുത്ത
ഒരു കുപ്പി വെള്ളത്തിന്റെ  നഗ്നതയിൽ
ദൈവം
നമ്മുടെ ദാഹം
 കൊതിയോടെ കണ്ടിരിക്കുന്നു!

Comments

  1. നമുക്ക് പ്രണയിക്കുനാവായി ദൈവം ഒഴിച്ചിട്ടിരിക്കുന്ന സ്ഥലങ്ങള്‍!!!!!!!!!

    ReplyDelete
  2. DOWN, BELOW THE WORLDS OF SEA..
    LIKE THOSE FISHES WE ARE FREE...!!

    NICE POEM BAIJU BHAI..

    GUD WISHES.....

    ReplyDelete
  3. ചില പ്രണയങ്ങൾ അങ്ങിനെയാണ്
    നമുക്ക് പ്രണയിക്കുവാനായി
    മന:പൂർവ്വം
    ജലത്തിൽ പോലും
    ദൈവം  ഒഴിച്ചിടുന്ന സ്ഥലങ്ങൾ
    നിമിഷങ്ങൾ
    നേരിന്‍റെ കണ്ണാടിയാവുന്ന വാക്കുകള്‍......
    ആശംസകൾ......
    സൂര്യവിസ്മയത്തിലേക്കും വരിക....

    ReplyDelete
  4. കടൽ തീരത്ത്
    അസ്തമയ സൂര്യന്റെ ചുവപ്പ് കൊറിച്ച് ........ഈ പ്രയോഗം എനിക്ക് വളരെ ഇഷ്ടപ്പെട്ടു...

    ReplyDelete
  5. ചരിഞ്ഞു കിടക്കുന്ന,
    തണുതണുത്ത
    ഒരു കുപ്പി വെള്ളത്തിന്റെ നഗ്നതയിൽ
    ദൈവം
    നമ്മുടെ ദാഹം
    കൊതിയോടെ കണ്ടിരിക്കുന്നു! - അതി മനോഹരം വരികള്‍!!

    ReplyDelete
  6. കുമിളകളായി പോലും ജലവും
    വെള്ളവും തമ്മിൽ പ്രണയം വിരിയുന്ന കാഴ്ച്ചകൾ ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

ചന്ദ്രന്റെ പരീക്ഷ

എത്ര രാത്രികൾ നിലാവത്ത് ഉറക്കമൊഴിഞ്ഞ് പഠിച്ചിട്ടും പൌർണമി പരീക്ഷയ്ക്ക് വെട്ടത്തിന് ഉയർന്ന നിലയിൽ വിജയിച്ചിട്ടും  അമാവാസി പരീക്ഷയ്ക്ക് ഇരുട്ടിന്റെ  മാർക്ക് ചന്ദ്രന് എന്നും വട്ട പൂജ്യം