Skip to main content

മൂക്കൂത്തി

ഒരു മേഘത്തിന്റെ
കുഞ്ഞു കുറുമ്പിലേയ്ക്ക്
കൂടെ കൂടെ
മുഖം തിരിക്കുന്ന
വാവാചന്ദ്രൻ

അതിനെ ഒരു താമരക്കുളിരിന്റെ
ഒക്കത്തെടുത്ത്‌
നിലാവൂട്ടുന്ന അമ്മമാനം
 
ഇനി ഏതു സൌന്ദര്യത്തിന്റെ
കാഴ്ചയിലേയ്ക്ക്
മിന്നാമിന്നികൾ
അണിഞ്ഞ മോതിര വിരൽ മടക്കി
ആകാശം
കുഞ്ഞു ചന്ദ്രന്റെ കൗതുകനേത്രങ്ങളുടെ
ശ്രദ്ധ തിരിക്കും
എന്നുള്ള ആശങ്ക നനഞ്ഞ
എന്റെ തല
നിന്റെ മുടികൊണ്ട്‌
തുവർത്തുന്നതിനിടയിൽ

ആരും കാണാതെ
എന്റെ കണ്ണിലൂടെ
നിന്റെ മൂക്കൂത്തിയിലെയ്ക്ക്
ഒലിച്ചിറങ്ങുകയാണ്
ഒരു വൃശ്ചിക നക്ഷത്രം 

Comments

  1. ആരും കാണാതെ
    എന്റെ കണ്ണിലൂടെ
    നിന്റെ മൂക്കൂത്തിയിലെയ്ക്ക്
    ഒലിച്ചിറങ്ങുകയാണ്

    ReplyDelete
  2. സുന്ദരമായ ഭാവന
    ആശംസകള്‍

    ReplyDelete
  3. സുന്ദരമായ ഭാവന
    ആശംസകള്‍

    ReplyDelete
  4. ഒരു മേഘത്തിന്റെ
    കുഞ്ഞു കുറുമ്പിലേയ്ക്ക്
    കൂടെ കൂടെ
    മുഖം തിരിക്കുന്ന
    വാവാചന്ദ്രൻ

    അതിനെ ഒരു താമരക്കുളിരിന്റെ
    ഒക്കത്തെടുത്ത്‌
    നിലാവൂട്ടുന്ന അമ്മമാനം

    ഹൊ എന്തു മനോഹരം..! ഈ വരികള്‍ എത്ര വായിച്ചിട്ടും മതിവരുന്നില്ല.!!
    ശ്രദ്ധയിലേയ്ക്ക്, ശ്രദ്ധ എന്ന ആവര്‍ത്തനത്തില്‍ ഒന്ന് കാഴ്ചയിലേയ്ക്ക്/ കാഴ്ച തിരിക്കും എന്നോ മറ്റെന്തെങ്കിലുമോ ആക്കിയാല്‍ കൂടുതൽ നന്നായിരിക്കും എന്ന് തോന്നുന്നു...
    എനിവേ... മധുരമുള്ളൊരു മിഠായി വായിലിട്ടു നുണയുംപോലെയാ ആദ്യവരികള്‍.. നന്ദി.. അവ സമ്മാനിച്ചതിന്..

    ReplyDelete
    Replies
    1. നന്ദി കല്ലോലിനി വളരെ നല്ല നിർദേശം തിരുത്തിയിട്ടുണ്ട് ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു

      Delete
  5. സുന്ദരമായ ചിന്തകള്‍ ...അസ്സലായി ..!

    ReplyDelete
  6. ഒരു താമരക്കുളിരിന്റെ
    ഒക്കത്തെടുത്ത്‌
    നിലാവൂട്ടുന്ന അമ്മമാനം

    ReplyDelete
  7. എല്ലാവര്ക്കും സ്നേഹപൂർവ്വം നന്ദി

    ReplyDelete
  8. മൂക്കുത്തി ഇഷ്ടമായിട്ടോ ഭായ്.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

കണ്ണീർവറ്റൽ

തോരാത്ത  മഴയുടെ വിവാഹമായിരുന്നു ഇന്ന് ഒരു പക്ഷെ വരൻ ഞാനായിരുന്നിരിക്കണം കാരണം  ഇന്നലെ വരെ ഞാനൊരു നനഞ്ഞ ആകാശമായിരുന്നു ഇനി തോർന്ന മഴയുടെ  കവിൾക്കരയിൽ കിടന്നു ഞാൻ ആരുടെയോ കനവുണങ്ങിയ കണ്ണീർവറ്റൽ കൊറിക്കട്ടെ