ജീവിതത്തിന്റെ വിവിധ
അവസ്ഥകളിലേയ്ക്കു
ജലം പോലെ
തീർത്ഥയാത്ര പോകുവാൻ
ടിക്കറ്റിന് വേണ്ടി
ഒരു തീവണ്ടി പോലെ
കാത്തു നില്ക്കുന്നു ഞാൻ
എനിക്ക് മുമ്പിൽ
നീണ്ടു കിടക്കുന്ന
ഐസ് ഇട്ടുറപ്പിച്ച
പൊള്ളുന്ന പാത
ഒരു തീപാളം
മുമ്പിൽ ഒരു തിക്കും
തിരക്കുമില്ലാതെ
കാത്തു നില്ക്കുന്നവർ
മരിച്ചവർ
ഒരു ചിത കടന്ന്
ടിക്കെറ്റിനു നീളുന്ന കൈകൾ
നിമിഷ സൂചി പോലെ
വിറയ്ക്കുന്ന കൈയുള്ള
സമയം
ടിക്കറ്റ് പോലെ മുറിച്ചു തരുന്ന
മഴ പറ്റിയ ഒരു
പഴയആകാശം
പാളത്തിലൂടെ
താളത്തിൽ
ഒഴുകുന്ന ഒച്ച
അതു കേൾപ്പിച്ചു
കടന്നു വരുന്ന പുഴ
ഞാനെന്ന തീവണ്ടി പുഴയിലേക്ക്
ഇറങ്ങുന്നു
അല്ല തിരുത്തലോടെ കയറുന്നു
ഓളം തെറ്റിയ പാളങ്ങളിൽ
പുഴയുടെ അവസാന ബോഗ്ഗി
മഴ ഒരു പച്ച സിഗ്നൽ
പുഴ വേഗം കൂട്ടുന്നു
എനിക്ക് മുമ്പേ
മരിച്ചവർ നിറയെ
പുഴയിൽ
ഞാൻ തനിയെ
കാത്തിരിക്കുവാൻ
ആരും ഇല്ലാത്ത
വസന്തം എന്ന് രേഖപ്പെടുത്തിയ
സ്റ്റേഷനുകൾ
ഇടയ്ക്കിടെ വേനലിന്റെ
അടയാളങ്ങൾ
പുഴ നിർത്തി ഇടുന്ന ഇടങ്ങൾ
പാലങ്ങൾ പുഴ മുറിച്ചു കടക്കുന്നു
ഇരുന്നിരുന്ന് മടുപ്പ്
മലർന്ന് കിടപ്പ്
പൊള്ളുന്ന പകൽ
കാറ്റിന്റെ താരാട്ട്
രാത്രി കറുത്ത മഞ്ഞ്
വെറും തളർന്ന ഇരുട്ട്
മിന്നാം മിന്നികൾ
സ്വപ്നം പറത്തുന്നു
ഉറക്കം ഉണരുമ്പോൾ
പുഴ എനിക്ക് മുകളിൽ
കമഴ്ന്നു കിടന്നൊഴുകുന്നു
ഞങ്ങൾക്കിടയിൽ
നീന്തൽ പഠിക്കുന്ന
മഴത്തുള്ളികൾ
മരണമെന്ന സ്റ്റേഷൻ
മഴയിലെ
തുള്ളി പോലെ
മനോഹര മരണം
ഇലയിൽ
അച്ചടിച്ച് വരുന്ന
മഴയുടെ ചിത്രം
അന്നത്തെ പത്രം
ഇലയിൽ പറ്റിയ
മഴ തുള്ളികൾ
എന്നത്തേയും
ചൂടുള്ള വാർത്ത
മരിച്ചവരുടെ
പടം ഉള്ള
ചരമ കോളം
മഴവെള്ളം വീണ
ഇരിപ്പിടം വെടിപ്പാക്കി
പുഴയിൽ ചാരി ഇരിക്കുന്നു
മറ്റൊരു ഉണങ്ങിയ ജീവിതം
പുതിയ ജാലക കാഴ്ചകൾ
അവസ്ഥകളിലേയ്ക്കു
ജലം പോലെ
തീർത്ഥയാത്ര പോകുവാൻ
ടിക്കറ്റിന് വേണ്ടി
ഒരു തീവണ്ടി പോലെ
കാത്തു നില്ക്കുന്നു ഞാൻ
എനിക്ക് മുമ്പിൽ
നീണ്ടു കിടക്കുന്ന
ഐസ് ഇട്ടുറപ്പിച്ച
പൊള്ളുന്ന പാത
ഒരു തീപാളം
മുമ്പിൽ ഒരു തിക്കും
തിരക്കുമില്ലാതെ
കാത്തു നില്ക്കുന്നവർ
മരിച്ചവർ
ഒരു ചിത കടന്ന്
ടിക്കെറ്റിനു നീളുന്ന കൈകൾ
നിമിഷ സൂചി പോലെ
വിറയ്ക്കുന്ന കൈയുള്ള
സമയം
ടിക്കറ്റ് പോലെ മുറിച്ചു തരുന്ന
മഴ പറ്റിയ ഒരു
പഴയആകാശം
പാളത്തിലൂടെ
താളത്തിൽ
ഒഴുകുന്ന ഒച്ച
അതു കേൾപ്പിച്ചു
കടന്നു വരുന്ന പുഴ
ഞാനെന്ന തീവണ്ടി പുഴയിലേക്ക്
ഇറങ്ങുന്നു
അല്ല തിരുത്തലോടെ കയറുന്നു
ഓളം തെറ്റിയ പാളങ്ങളിൽ
പുഴയുടെ അവസാന ബോഗ്ഗി
മഴ ഒരു പച്ച സിഗ്നൽ
പുഴ വേഗം കൂട്ടുന്നു
എനിക്ക് മുമ്പേ
മരിച്ചവർ നിറയെ
പുഴയിൽ
ഞാൻ തനിയെ
കാത്തിരിക്കുവാൻ
ആരും ഇല്ലാത്ത
വസന്തം എന്ന് രേഖപ്പെടുത്തിയ
സ്റ്റേഷനുകൾ
ഇടയ്ക്കിടെ വേനലിന്റെ
അടയാളങ്ങൾ
പുഴ നിർത്തി ഇടുന്ന ഇടങ്ങൾ
പാലങ്ങൾ പുഴ മുറിച്ചു കടക്കുന്നു
ഇരുന്നിരുന്ന് മടുപ്പ്
മലർന്ന് കിടപ്പ്
പൊള്ളുന്ന പകൽ
കാറ്റിന്റെ താരാട്ട്
രാത്രി കറുത്ത മഞ്ഞ്
വെറും തളർന്ന ഇരുട്ട്
മിന്നാം മിന്നികൾ
സ്വപ്നം പറത്തുന്നു
ഉറക്കം ഉണരുമ്പോൾ
പുഴ എനിക്ക് മുകളിൽ
കമഴ്ന്നു കിടന്നൊഴുകുന്നു
ഞങ്ങൾക്കിടയിൽ
നീന്തൽ പഠിക്കുന്ന
മഴത്തുള്ളികൾ
മരണമെന്ന സ്റ്റേഷൻ
മഴയിലെ
തുള്ളി പോലെ
മനോഹര മരണം
ഇലയിൽ
അച്ചടിച്ച് വരുന്ന
മഴയുടെ ചിത്രം
അന്നത്തെ പത്രം
ഇലയിൽ പറ്റിയ
മഴ തുള്ളികൾ
എന്നത്തേയും
ചൂടുള്ള വാർത്ത
മരിച്ചവരുടെ
പടം ഉള്ള
ചരമ കോളം
മഴവെള്ളം വീണ
ഇരിപ്പിടം വെടിപ്പാക്കി
പുഴയിൽ ചാരി ഇരിക്കുന്നു
മറ്റൊരു ഉണങ്ങിയ ജീവിതം
പുതിയ ജാലക കാഴ്ചകൾ
മണ്ണിലൂടെ നടന്നു മഴ നനഞു പുഴ കടന്നു യാത്ര.....നീണ്ടുകിടക്കുന്ന പാതപോലെ ജീവിതം .
ReplyDeleteഐസ് കട്ടകൾ പോലെ പൊള്ളുന്ന ബിംബകൽപ്പനകൾ ......
ReplyDeleteമരണ ബിംബങ്ങളാൽ ഒരു തീർത്ഥയാത്ര
ReplyDeleteBhaavanaamayam.
ReplyDeleteAashamsakal.
ഞാന്‍ തനിയെ തീര്‍ത്ഥയാത്ര പോകുന്നു.....................
ReplyDeleteആശംസകള്‍
nice!!
ReplyDeleteഉറക്കം ഉണരുമ്പോൾ
ReplyDeleteപുഴ എനിക്ക് മുകളിൽ
കമഴ്ന്നു കിടന്നൊഴുകുന്നു
ഞങ്ങൾക്കിടയിൽ
നീന്തൽ പഠിക്കുന്ന
മഴത്തുള്ളികൾ ..
കണ്ണിന് കാണാന്‍ കഴിയാത്ത മനസ്സിന് കാണാന്‍ കഴിയുന്ന മനോഹരമായ കാഴ്ച്ചകള്‍
good
ReplyDeleteമനോഹരം
ReplyDeleteനല്ല വരികള്‍
ReplyDeleteഎവിടുന്നു കണ്ടെത്തുന്നു ഈ മായക്കാഴ്ചകൾ ?
ReplyDeleteമനോഹരം .. തീവ്രം .
കൊള്ളാം മാഷേ
ReplyDeleteഎല്ലാവര്ക്കും സ്നേഹപൂർവ്വം നന്ദി
ReplyDelete