Skip to main content

തീർത്ഥയാത്ര

ജീവിതത്തിന്റെ വിവിധ
അവസ്ഥകളിലേയ്ക്കു
ജലം പോലെ 
തീർത്ഥയാത്ര പോകുവാൻ
ടിക്കറ്റിന് വേണ്ടി
ഒരു തീവണ്ടി പോലെ
കാത്തു നില്ക്കുന്നു ഞാൻ

എനിക്ക് മുമ്പിൽ
നീണ്ടു കിടക്കുന്ന
ഐസ് ഇട്ടുറപ്പിച്ച
പൊള്ളുന്ന പാത
ഒരു തീപാളം

മുമ്പിൽ ഒരു തിക്കും
തിരക്കുമില്ലാതെ
കാത്തു നില്ക്കുന്നവർ
മരിച്ചവർ
ഒരു ചിത കടന്ന്
ടിക്കെറ്റിനു നീളുന്ന കൈകൾ

നിമിഷ സൂചി പോലെ
വിറയ്ക്കുന്ന കൈയുള്ള
സമയം
ടിക്കറ്റ്‌ പോലെ മുറിച്ചു തരുന്ന
മഴ പറ്റിയ ഒരു
പഴയആകാശം

പാളത്തിലൂടെ
താളത്തിൽ
ഒഴുകുന്ന ഒച്ച
അതു കേൾപ്പിച്ചു
കടന്നു വരുന്ന പുഴ


ഞാനെന്ന തീവണ്ടി പുഴയിലേക്ക്
ഇറങ്ങുന്നു
അല്ല തിരുത്തലോടെ കയറുന്നു


ഓളം തെറ്റിയ പാളങ്ങളിൽ 
പുഴയുടെ അവസാന  ബോഗ്ഗി 

മഴ ഒരു പച്ച സിഗ്നൽ
പുഴ വേഗം കൂട്ടുന്നു

എനിക്ക് മുമ്പേ
മരിച്ചവർ നിറയെ
പുഴയിൽ
ഞാൻ തനിയെ
കാത്തിരിക്കുവാൻ
ആരും ഇല്ലാത്ത
വസന്തം എന്ന് രേഖപ്പെടുത്തിയ
സ്റ്റേഷനുകൾ

ഇടയ്ക്കിടെ വേനലിന്റെ
അടയാളങ്ങൾ
പുഴ നിർത്തി ഇടുന്ന ഇടങ്ങൾ
പാലങ്ങൾ പുഴ മുറിച്ചു കടക്കുന്നു

ഇരുന്നിരുന്ന് മടുപ്പ്
മലർന്ന് കിടപ്പ്
പൊള്ളുന്ന പകൽ
കാറ്റിന്റെ താരാട്ട്
രാത്രി കറുത്ത മഞ്ഞ്
വെറും തളർന്ന ഇരുട്ട്

മിന്നാം മിന്നികൾ
സ്വപ്നം പറത്തുന്നു
ഉറക്കം ഉണരുമ്പോൾ
പുഴ എനിക്ക് മുകളിൽ
കമഴ്ന്നു കിടന്നൊഴുകുന്നു
ഞങ്ങൾക്കിടയിൽ
നീന്തൽ പഠിക്കുന്ന
മഴത്തുള്ളികൾ
മരണമെന്ന സ്റ്റേഷൻ

മഴയിലെ
തുള്ളി പോലെ
മനോഹര മരണം

ഇലയിൽ
അച്ചടിച്ച്‌ വരുന്ന
മഴയുടെ ചിത്രം
അന്നത്തെ പത്രം

ഇലയിൽ പറ്റിയ
മഴ തുള്ളികൾ
എന്നത്തേയും
ചൂടുള്ള വാർത്ത‍
മരിച്ചവരുടെ
പടം ഉള്ള
ചരമ കോളം

മഴവെള്ളം വീണ
ഇരിപ്പിടം വെടിപ്പാക്കി

പുഴയിൽ ചാരി ഇരിക്കുന്നു
മറ്റൊരു ഉണങ്ങിയ ജീവിതം
പുതിയ ജാലക കാഴ്ചകൾ

Comments

  1. മണ്ണിലൂടെ നടന്നു മഴ നനഞു പുഴ കടന്നു യാത്ര.....നീണ്ടുകിടക്കുന്ന പാതപോലെ ജീവിതം .

    ReplyDelete
  2. ഐസ് കട്ടകൾ പോലെ പൊള്ളുന്ന ബിംബകൽപ്പനകൾ ......

    ReplyDelete
  3. മരണ ബിംബങ്ങളാൽ ഒരു തീർത്ഥയാത്ര

    ReplyDelete
  4. ഞാന്‍ തനിയെ തീര്‍ത്ഥയാത്ര പോകുന്നു.....................
    ആശംസകള്‍

    ReplyDelete
  5. ഉറക്കം ഉണരുമ്പോൾ
    പുഴ എനിക്ക് മുകളിൽ
    കമഴ്ന്നു കിടന്നൊഴുകുന്നു
    ഞങ്ങൾക്കിടയിൽ
    നീന്തൽ പഠിക്കുന്ന
    മഴത്തുള്ളികൾ ..

    കണ്ണിന് കാണാന്‍ കഴിയാത്ത മനസ്സിന് കാണാന്‍ കഴിയുന്ന മനോഹരമായ കാഴ്ച്ചകള്‍

    ReplyDelete
  6. നല്ല വരികള്‍

    ReplyDelete
  7. എവിടുന്നു കണ്ടെത്തുന്നു ഈ മായക്കാഴ്ചകൾ ?
    മനോഹരം .. തീവ്രം .

    ReplyDelete
  8. കൊള്ളാം മാഷേ

    ReplyDelete
  9. എല്ലാവര്ക്കും സ്നേഹപൂർവ്വം നന്ദി

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വീടിന്റെ ഒരു തൈ

ചെടിചെട്ടിയിൽ കൊണ്ട് നട്ടതോർമ്മയുണ്ട് ഒരു കുഴിയുടെ ആഴത്തിൽ വീടിന്റെ ഒരു തൈ ഒരു വെള്ളം മഴ നീട്ടിഒഴിച്ചതും പൂത്തുലഞ്ഞുനിൽക്കുന്നു; ചതുരത്തിൽ ജനാലകൾ വേലിക്കൽ.. വെയിലടിക്കുന്നുണ്ട്,  വാതുക്കൽ! കുളിരിൽ കുറിച്ച് വെള്ളത്തിന്റെ വേര് അളന്നെടുക്കണം    വൈകിയാണെങ്കിലും പിറകിലോട്ടു മാറി കുറ്റിയടിക്കണം ഒഴുക്കുള്ള ഒരു പുഴയുടെ സാധ്യതയ്ക്കു ഇനി  സന്ധ്യ  ചെമ്പരത്തിയോളം പരത്തി ചുട്ടെടുക്കണം നാളേക്ക് കുറച്ചു പൂക്കളുടെ ചൂടുള്ള  പലഹാരങ്ങൾ!