നിലാവ് പോലെ
നര ഒളിച്ചു
കാറ്റ് കൊള്ളാനിറങ്ങിയ
രാത്രി പോലുള്ള
നിന്റെ
ഇരുണ്ട തലമുടി
നക്ഷത്രങ്ങൾ
രഹസ്യമായി പൂത്തിറങ്ങിയ
നിന്റെ മുടിയിലെ
മുല്ലപ്പൂക്കൾ
നിന്റെ മുഖത്തിന്റെ
മടിയിൽ
ജാരനെ പോലെ
പറ്റിചേർന്നു കിടക്കുന്ന
എന്റെ ചുണ്ടുകൾ
നിന്റെ നനുത്തചെവിയുടെ
മുല്ലപ്പൂ ഗന്ധം വകഞ്ഞു
തിരയുന്നുണ്ടവ ഇപ്പോഴും
ഏതോ മഴയത്ത്
വിജനമായ ഒരിടവഴിയിൽ
എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക്
നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു
നിന്റെ മഷിത്തണ്ട് മണമുള്ള
ചുണ്ടിൽ നിന്നും വഴുതി
എവിടെയോ കളഞ്ഞുപോയ
നമ്മുടെ ചുംബന ശീൽക്കാരങ്ങൾ
നര ഒളിച്ചു
കാറ്റ് കൊള്ളാനിറങ്ങിയ
രാത്രി പോലുള്ള
നിന്റെ
ഇരുണ്ട തലമുടി
നക്ഷത്രങ്ങൾ
രഹസ്യമായി പൂത്തിറങ്ങിയ
നിന്റെ മുടിയിലെ
മുല്ലപ്പൂക്കൾ
നിന്റെ മുഖത്തിന്റെ
മടിയിൽ
ജാരനെ പോലെ
പറ്റിചേർന്നു കിടക്കുന്ന
എന്റെ ചുണ്ടുകൾ
നിന്റെ നനുത്തചെവിയുടെ
താഴ്വാരങ്ങളിലും
ഒരു ചോരനെ പോലെമുല്ലപ്പൂ ഗന്ധം വകഞ്ഞു
തിരയുന്നുണ്ടവ ഇപ്പോഴും
ഏതോ മഴയത്ത്
വിജനമായ ഒരിടവഴിയിൽ
എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക്
നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു
നിന്റെ മഷിത്തണ്ട് മണമുള്ള
ചുണ്ടിൽ നിന്നും വഴുതി
എവിടെയോ കളഞ്ഞുപോയ
നമ്മുടെ ചുംബന ശീൽക്കാരങ്ങൾ
നാടൻ പ്രണയത്തിന്റെ നനുത്ത സ്പർശമുള്ള മനോഹര ഭാവഗീതം.....
ReplyDeleteമഷിത്തണ്ട് മണം പരന്നു
ReplyDeleteഎന്തൊരു പ്രണയമയം
ReplyDeleteമഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി..
ReplyDeleteനനഞ്ഞോടിയെൻ കുടക്കീഴിൽ നീ വന്ന നാൾ...
ബാക്കിയൊക്കെ ഭായി എഴുതി വച്ചേക്കുവല്ലേ...? :)
നല്ല കവിത
ശുഭാശംസകൾ....
മനോഹരം
ReplyDeleteഹായ്.. കൊള്ളാല്ലോ !!
ReplyDeleteമഷിത്തണ്ട് മണമുള്ള ചുണ്ടുകള്‍....
ReplyDeleteഅതുകൊള്ളാം...
Bhaavanaamayam!
ReplyDeletePranaya skhalanam...
ReplyDeleteഭാവസാന്ദ്രം...
ReplyDeleteനിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ
ReplyDeleteപറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ
മഷിതണ്ടും തേടി നടക്കുംകാലം............
ReplyDeleteആശംസകള്‍