Skip to main content

പെയ്ത്തുബുദ്ധൻ


യാത്രയേ വാക്ക് 
ഒരു മേഘത്തിൽ എടുത്ത് വെക്കുമ്പോലെ
കൂടെ വരുന്ന മേഘം എന്ന് 
ചെയ്ത യാത്രയേ ലഘൂകരിക്കുന്നു

അമ്പിളിക്കല ഇട്ടുവെക്കും
മാനത്തിൻ്റെ ജാർ
ഇടക്ക് അകലം ഇട്ട്
കൂടേ നക്ഷത്രങ്ങൾ 

അടുപ്പം  ജലസ്പർശനം
വിരൽത്തുമ്പ് കൊരുക്കുന്നു
മുല്ലകൾക്ക് മാത്രമായി വെളുക്കുന്ന
നേരം

യാത്രയുടെ ഒരു തണുത്ത
ഐസ് ക്യൂബ്
യാത്രയേക്കാൾ തണുത്ത
ജലത്തിൽ
ചലനത്തിനേക്കാൾ നേർപ്പിച്ച്

യാത്രയിലേക്ക് യാത്രക്കാരൻ
അലിഞ്ഞുചേരുന്നു
യാത്രയുടെ ഐസ് ക്യൂബുകൾ,
അലിയുന്ന രണ്ട് പേരിലേക്ക്

ബുദ്ധൻ ശ്വസിച്ചുവെച്ച നിശ്വാസങ്ങളിൽ,
ഏറ്റവും ധ്യാനാത്മകമായ ഒന്ന്
തിരഞ്ഞെടുക്കുന്നു
ശ്വാസത്തിൽ നിന്നിറുക്കാതെ
ഏറ്റവും ശാന്തമായ അന്തരീക്ഷത്തിൽ ഷോക്കേസിൽ സൂക്ഷിക്കുന്നു

എന്നെങ്കിലും ബുദ്ധൻ ഒരു നൃത്തം
വെച്ചിട്ടുണ്ടെങ്കിൽ 
അതിലേ
അത്യന്തം ഐശ്ചികമായ മുദ്ര
പിന്നീട് എന്നെങ്കിലും അത്രയും
വിശദമായി പ്രതിപാദിക്കപ്പെട്ട 
രണ്ട് ചുവടുകൾ എന്ന വണ്ണം

ഉടൽ,
ചെയ്ത യാത്രയുടെ ഐസ്ക്യൂബുകൾ

പൂർവ്വമാതൃകകൾ ഉള്ളതിനാൽ
വേനൽക്കാലങ്ങൾ
പൂർവ്വസൂര്യനെ തിരഞ്ഞ്
അന്നന്നത്തെ സൂര്യനും

ഒരു മേഘം ബുദ്ധനിൽ ചെന്ന് തട്ടി
തിരിച്ചു പോകും
മാനം അത് പെയ്യാതെ എടുത്തുവെക്കും
കലരാതിരുന്നാൽ നീല
നിറമല്ലാതാകും പോലെ,
ഉറപ്പ്.

ധ്യാനത്തിൻ്റെ പെയ്ത്തുബുദ്ധനേ
എന്ന് അഭിസംബോധന കലർന്ന
മേഘങ്ങൾ

ആകാശത്തിൻ്റെ ഉത്തരമാകുവാൻ
നിന്ന് കൊടുക്കുന്നു
കുരുവിമറുകുകൾ  കൊത്തിതിന്നുന്നു
മറുകുള്ള വേനലുകൾ
എന്ന് ഇപ്പോൾ ഉത്തരങ്ങൾ

ഉമ്മ വെയ്ക്കുവാൻ ഒരിടം കിട്ടിയാൽ
കിടക്കുവാൻ ഒരിടം കിട്ടിയപോലെ
എന്ന് കരുതുന്ന യാത്രികനാവുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി