Skip to main content

ദൈവം കാഴ്ച്ച എന്നീ നിലകളിൽ

ഞാനിന്ന് ദൈവത്തിനെ കണ്ടു
അദൃശ്യത എവിടെയോ
മറന്നുവെച്ചത് പോലെ
തികച്ചും
നിശ്ശബ്ദനായിരുന്നു
ദൈവം

ഇന്നലെവരെ കണ്ട ദൈവങ്ങളിൽ നിന്നും
വ്യത്യസ്തനായിരുന്നു
ദൈവം

നിശ്ചലതയുടെ തുള്ളിയിറ്റി

രണ്ടുതുള്ളികൾക്കിടയിൽ
നിശ്ചലത
വ്യത്യസ്തമായി

നോക്കി നിൽക്കേ
നിശ്ശബ്ദത
ഒരൽപ്പം നീക്കിവെച്ചു
ദൈവം

നീക്കി         വെച്ച നിശ്ശബ്ദത,
മറ്റൊരു ദൈവമാകുന്നതും
ദൈവമാകുന്ന നിശ്ശബ്ദത ആരാധിയ്ക്കുവാൻ
ഒരു കൂട്ടത്തിന്റെ അരികുകൾ
രൂപപ്പെടുന്നതും
കണ്ടു

രൂപത്തിന്റെ പടം പൊഴിച്ച്
എങ്ങൊട്ടെന്നില്ലാതെ
എഴുന്നേറ്റുപോയി
അരക്കെട്ടുകൾ കുഴിഞ്ഞ ദൈവം

കുഴികളിറ്റി
അരക്കെട്ടുമിറ്റി
കുഴിയ്ക്കും അരക്കെട്ടിനുമിടയിൽ
എഴുന്നേറ്റുപോകുന്നതിന്റെ
ഒരു വിടവുണ്ടായി

ഇമകൾ കടത്തികൊണ്ടുപോകുന്നവർക്കിടയിൽ
എന്റെ കണ്ണുകളിലും
ഉണ്ടായിവന്നു
ഒന്നുമിറ്റാതെ,
നിശ്ശബ്ദതയുടെ
രണ്ടുകുഴികൾ.

Comments

  1. നീക്കി വെച്ച നിശ്ശബ്ദത മറ്റൊരു ദൈവമാകുന്നതും
    ദൈവമാകുന്ന നിശ്ശബ്ദത ആരാധിയ്ക്കുവാൻ
    ഒരു കൂട്ടത്തിന്റെ അരികുകൾ രൂപപ്പെടുന്നതും കണ്ടു...!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

ചന്ദ്രന്റെ പരീക്ഷ

എത്ര രാത്രികൾ നിലാവത്ത് ഉറക്കമൊഴിഞ്ഞ് പഠിച്ചിട്ടും പൌർണമി പരീക്ഷയ്ക്ക് വെട്ടത്തിന് ഉയർന്ന നിലയിൽ വിജയിച്ചിട്ടും  അമാവാസി പരീക്ഷയ്ക്ക് ഇരുട്ടിന്റെ  മാർക്ക് ചന്ദ്രന് എന്നും വട്ട പൂജ്യം