രക്തം തരിശ്ശിട്ട കവിതയുടെ നാലാം ധമനി
നിലത്ത് വീഴുന്ന
എഴുത്തുകോശങ്ങളുടെ നിശ്ശബ്ദത.
കണ്ണ് നിശ്ചലമിട്ട്
ഒരിറ്റ് ജലത്തിലേയ്ക്ക് വായനയും
വായും
ചലിയ്ക്കുന്ന ഇടം
വീശുന്ന മൂന്നാമത്തെ കാറ്റ്
ആദ്യത്തെ രണ്ട് ചലനങ്ങളും വിട്ട്
മൂന്നാമത്തെ ചലനം തൊട്ട് തുടങ്ങുന്ന
ഇല
വിളക്കിന്റെ നാളം
ശബ്ദത്തിന്റെ നിദ്ര പോലെ
ദ്രാവകരൂപത്തിൽ
ചെവി
മണ്ണിൽ തൊട്ട്
ആകാശത്തിന്റെ തൈ നട്ട്
തിരിച്ചു
കിളിർത്തു തുടങ്ങുന്ന
വിരലുകൾ
പരതുന്നതിനിടയിൽ വിരലിൽ തടഞ്ഞ
അവസാന വരികൾ എഴുതാൻ
കഴിയാതെ പോയ കവിത
മുറിച്ചു കടക്കുവാനായേക്കില്ല
ഇനി നിനക്ക്,
നീ വെച്ചു കഴിഞ്ഞ നൃത്തത്തിന്
മരണത്തിന് മുമ്പ്
ശവം നഷ്ടപ്പെട്ട ഒരാളുടെ
വിലാപയാത്ര..
വിരലിൽ തടഞ്ഞ അവസാന വരികൾ
ReplyDeleteഎഴുതാൻ കഴിയാതെ പോയ കവിത
കണ്ണ് നിശ്ചലമിട്ട്
ReplyDeleteഒരിറ്റ് ജലത്തിലേയ്ക്ക് വായനയും
വായും
ചലിയ്ക്കുന്ന ഇടം
ആശംസകൾ