ജനലിനരികിൽ
ഇരിക്കുകയായിരുന്നു
ജനലിനപ്പുറം
ആത്മഹത്യ ഒരു മൃഗമാണ്
മുറിയ്ക്കുള്ളിൽ
ഞാനൊരു മനുഷ്യനും
ജനലും മുറിയും
മുറിച്ചുകളഞ്ഞാൽ
മുകളിലെ വരിയിൽ
ഞാനൊരു മീനായേക്കാം
ജനലിനപ്പുറം ശൂന്യത
ജനലിനിപ്പുറവും ശൂന്യത
കൂടെ ഒരിറ്റ് ആഴവും
പക്ഷേ അത് ഞാൻ
ജനലിൽ നിന്നും
നിൽക്കുന്ന മുറിയിൽ നിന്നും
മറച്ചുവെച്ചിരിക്കുന്നു
ജനലിനരികിൽ നിന്നും
കളഞ്ഞുകിട്ടിയതാണ്
ഒരേയൊരു തൂവൽ
ഞാനെന്തിന് കളയണം?
വയലിനാണെന്ന് സങ്കൽപ്പിക്കുന്നു..
തിരിച്ചുവരുമ്പോൾ
വായിച്ചുകൊണ്ടിരുന്ന പുസ്തകത്തിലെ
ഒരു പേജ് മാത്രം
പുഴയായിരിക്കുന്നു..
ജനലിനപ്പുറം ശൂന്യത
ReplyDeleteജനലിനിപ്പുറവും ശൂന്യത
കൂടെ ഒരിറ്റ് ആഴവും...