നീ കേട്ട ശേഷം
ഞാൻ ശബ്ദം കുറച്ചുവെയ്ക്കുന്ന
പാട്ട്
അല്ലെങ്കിൽ
നീ ഉറങ്ങിയ ശേഷം
അത്രയും സാവകാശം
ഞാൻ പിടിച്ചിട്ടേക്കാവുന്ന
പുതപ്പ്
എന്നിട്ടും
ഒന്നും ചെയ്യുവാനാകാത്ത
ക്രിയ പോലെ
അധികം വരുന്ന
ശേഷം എന്ന വാക്ക്.
ഇപ്പോഴും വരുന്നുണ്ടാവും
ആത്മഹത്യചെയ്ത ഒരാൾക്ക്
പ്രണയത്തിന്റെ മേൽവിലാസത്തിൽ
മരണശേഷം
ഏതോ പെൺകുട്ടി
എഴുതുന്ന കത്തുകൾ
അറിയാം
നേരം വെളുത്തുകഴിഞ്ഞാൽ
വീണ്ടും പൂക്കളുടെ കാക്കിയിട്ട
പോസ്റ്റുമാനായേക്കും
വാക്കുകൾ
തീരെ ശബ്ദമില്ലാതെ
തീരെ വെളിച്ചമില്ലാതെ
ഒരു മിന്നാമിന്നിയെ വായിച്ച്
രണ്ടുപേർ
തിരിച്ചുവെയ്ക്കുന്നു..
ഇപ്പോഴും വരുന്നുണ്ടാവും
ReplyDeleteആത്മഹത്യചെയ്ത ഒരാൾക്ക്
പ്രണയത്തിന്റെ മേൽവിലാസത്തിൽ
മരണശേഷം ഏതോ പെൺകുട്ടി എഴുതുന്ന കത്തുകൾ...!