പുറത്ത് കാണാവുന്ന
എല്ലാത്തിന്റെയും വേരാണ്
അകത്തുള്ള എല്ലാറ്റിന്റേയും
മരവും
തുടർച്ച, അകലം
എന്നിങ്ങനെ രണ്ടിടങ്ങളാണ്
വശങ്ങൾ
ഒരു വശം ചരിഞ്ഞെരിയുന്ന
തീയാകുന്നു,
അവൾ
ഞാനതിന്റെ എല്ലാവശവും
അധികകാലം
ആത്മാവ് തരിശ്ശിടുന്നത്
അവൾക്കിഷ്ടമല്ല
വീണ്ടും വീണ്ടും എടുക്കാനാവാത്ത തീരുമാനമാവുന്നു,
മരിച്ച മനുഷ്യന്റെ
ആത്മാവ്.
ഇലകളുടെ കൊലുസ്സ്,
ജലത്തിന്റെ വേര്
എല്ലാ കാലുകളും കുഞ്ഞാവുന്ന
കാലം.
ഒന്നിനുമല്ലാതെ
തുടർച്ചയിൽ മാത്രം മുട്ടുന്നു..
നൊന്ത വേരിനെ പോലെ
പിൻവാങ്ങുന്നു.
പുറത്ത് കാണാവുന്ന
ReplyDeleteഎല്ലാത്തിന്റെയും വേരാണ്
അകത്തുള്ള എല്ലാറ്റിന്റേയും മരവും ...