ഓരോ വായനയ്ക്കും
വഴിമാറിക്കൊടുക്കുന്ന
വരികൾ കൊണ്ടൊരു
കവിതയെഴുതണം
എന്ന് വിചാരിച്ചിരുന്നു
വിചാരിച്ച് തീരും
മുമ്പ്
ഉടഞ്ഞ് വീഴുന്നു
മടുപ്പിന്റെ ശിൽപ്പമെന്ന
നിലയിൽ
സമയം
കൊണ്ടുനടന്നിരുന്ന
ഉടലിന്റെ ആകൃതിയിൽ
ചിതലെടുത്തൊരു മനസ്സ്
ഇനിയെങ്കിലും
വിശ്വസിക്കണം നീ
ഞാനെന്ന നിലയിൽ
എന്റെ ദൈവത്തിനേറ്റ
പരിക്ക്
സാരമുള്ളതാവില്ല!
വഴിമാറിക്കൊടുക്കുന്ന
വരികൾ കൊണ്ടൊരു
കവിതയെഴുതണം
എന്ന് വിചാരിച്ചിരുന്നു
വിചാരിച്ച് തീരും
മുമ്പ്
ഉടഞ്ഞ് വീഴുന്നു
മടുപ്പിന്റെ ശിൽപ്പമെന്ന
നിലയിൽ
സമയം
കൊണ്ടുനടന്നിരുന്ന
ഉടലിന്റെ ആകൃതിയിൽ
ചിതലെടുത്തൊരു മനസ്സ്
ഇനിയെങ്കിലും
വിശ്വസിക്കണം നീ
ഞാനെന്ന നിലയിൽ
എന്റെ ദൈവത്തിനേറ്റ
പരിക്ക്
സാരമുള്ളതാവില്ല!
???
ReplyDeleteപോസ്റ്റ് ചെയ്തത് പതിഞ്ഞില്ല മുരളിഭായ്
ReplyDeleteക്ഷമിക്കണം ഇപ്പഴാ കണ്ടത്
സ്നേഹം
ഇനിയെങ്കിലും
ReplyDeleteവിശ്വസിക്കണം നീ
ഞാനെന്ന നിലയിൽ
എന്റെ ദൈവത്തിനേറ്റ
പരിക്ക് സാരമുള്ളതാവില്ല!
The injury to GOD!
ReplyDelete