സൂപ്പർമാർക്കറ്റിൽ അടുക്കി വച്ചിരിക്കുന്ന
ആഴ്ചപ്പതിപ്പുകൾ
അതിൽ കവിതകൾ മാത്രം
തീപിടിച്ച പോലെ
ഒന്നോടിച്ചു നോക്കുകയായിരുന്നു
പേജ് സൂചികകൾ നോക്കി
കവിതകൾ
26, 42, 51 എന്നീ പേജുകളിൽ
എന്റെ തിടുക്കം കണ്ട്
സൌകര്യത്തിനു അവ
അടുത്തടുത്ത താളുകളിലേയ്ക്ക്
മാറുന്നു
ഞാൻ
ഓടിച്ചു വായിക്കുന്നു
വായിച്ചു തീരുമ്പോഴേക്കും
ആഴ്ചപ്പതിപ്പിന് തീപിടിക്കുന്നു
പിന്നെ ആരും കാണാതെ
ചാരം മടക്കി തിരികെ വെയ്ക്കുമ്പോൾ;
കാണുന്നു ..
കവിതകൊണ്ട്
തീപ്പട്ടിക്കൊള്ളി ഉണ്ടാക്കുന്ന ഒരാൾ
പടക്കം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന മറ്റൊരാൾ
രഹസ്യമായി
കവിത തന്നെ വാറ്റുന്ന വേറൊരാൾ
എഴുതുന്നത് തന്നെ ഒരു കുറ്റമാകുന്ന
ഈ കാലത്ത് ..
കവിതയിൽ ഇത്രയേറെ
പരസ്യമായ നിയമ ലംഘനങ്ങൾ
ഇതെല്ലാം കണ്ടു സംഭ്രമത്തോടെ
തിരിച്ചിറങ്ങാൻ തുടങ്ങുമ്പോൾ..
നീ കവിത എഴുതാറുണ്ടോടാ?
എന്ന് ചോദിച്ചു
ഒരു എക്സൈസ്കാരൻ
അടുത്തേയ്ക്ക് വരുന്നു..
എന്റെ അന്ധാളിപ്പ് കണ്ട്
വന്നത് കുറഞ്ഞപക്ഷം
ഒരു പോലിസുകാരനായിരുന്നുവെങ്കിൽ..
എത്ര നന്നായേനെ!
എന്ന്
എനിക്ക് വേണ്ടി അയാൾ
വിചാരിക്കുന്നു ..
തീപിടിച്ച പോലെ
ഒന്നോടിച്ചു നോക്കുകയായിരുന്നു
പേജ് സൂചികകൾ നോക്കി
കവിതകൾ
26, 42, 51 എന്നീ പേജുകളിൽ
എന്റെ തിടുക്കം കണ്ട്
സൌകര്യത്തിനു അവ
അടുത്തടുത്ത താളുകളിലേയ്ക്ക്
മാറുന്നു
ഞാൻ
ഓടിച്ചു വായിക്കുന്നു
വായിച്ചു തീരുമ്പോഴേക്കും
ആഴ്ചപ്പതിപ്പിന് തീപിടിക്കുന്നു
പിന്നെ ആരും കാണാതെ
ചാരം മടക്കി തിരികെ വെയ്ക്കുമ്പോൾ;
കാണുന്നു ..
കവിതകൊണ്ട്
തീപ്പട്ടിക്കൊള്ളി ഉണ്ടാക്കുന്ന ഒരാൾ
പടക്കം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന മറ്റൊരാൾ
രഹസ്യമായി
കവിത തന്നെ വാറ്റുന്ന വേറൊരാൾ
എഴുതുന്നത് തന്നെ ഒരു കുറ്റമാകുന്ന
ഈ കാലത്ത് ..
കവിതയിൽ ഇത്രയേറെ
പരസ്യമായ നിയമ ലംഘനങ്ങൾ
ഇതെല്ലാം കണ്ടു സംഭ്രമത്തോടെ
തിരിച്ചിറങ്ങാൻ തുടങ്ങുമ്പോൾ..
നീ കവിത എഴുതാറുണ്ടോടാ?
എന്ന് ചോദിച്ചു
ഒരു എക്സൈസ്കാരൻ
അടുത്തേയ്ക്ക് വരുന്നു..
എന്റെ അന്ധാളിപ്പ് കണ്ട്
വന്നത് കുറഞ്ഞപക്ഷം
ഒരു പോലിസുകാരനായിരുന്നുവെങ്കിൽ..
എത്ര നന്നായേനെ!
എന്ന്
എനിക്ക് വേണ്ടി അയാൾ
വിചാരിക്കുന്നു ..
തനി ക്രിമിനലായ കവിത തന്നെ ..!
ReplyDeleteമുരളി ഭായ് അത് തന്നെ
Deleteനന്ദി ഭായ് വായനയ്ക്ക് അഭിപ്രായത്തിനു
Cr.P.C യിൽ എഴുതി ചേർക്കണം. അല്ലെങ്കിൽ ആ കുറ്റ കൃത്യം പെരുകി ക്കൊണ്ടിരിക്കും.
ReplyDeleteഅതെ ബിപിൻ ഭായ് പലകാര്യങ്ങൾക്കും
Deleteതീരുമാനം വേണം
ഇന്ത്യൻ നിയമ വ്യവസ്ഥയിൽ വ്യാഖ്യാനങ്ങൾ
ഇനിയും വേണോ
നന്ദി ബിപിൻ മാഷെ
പേന പടവാള് കവിത യുദ്ധം :) വീണ്ടും വന്നു ഞാന്‍
ReplyDeleteഅത് തന്നെ
Deleteകാണാനില്ലല്ലോ കാത്തിയെ എന്ന് കുറെ മുമ്പ് ഓർത്തു
വളരെ നന്ദി
ഇനിയും കാണണം
കാത്തിയുടെ ബ്ലോഗിൽ എങ്കിലും
ഹോ ! തീ പിടിച്ച കവിത!!!
ReplyDeleteശരിക്കും പൊള്ളി ബൈജു ഭായ്....
ബൈജു ഭായിക്കു മാത്രം കഴിയുന്ന കവിത..... സംഭവം ക്രിമിനലായി.......നിറഞ്ഞ ആശംസകൾ.....
ReplyDeleteനിങ്ങള്‍ ഇതുവരെ പിടിക്കപ്പെട്ടില്ലേ
ReplyDeleteഇങ്ങളൊരു പുലിയാണല്ലോ...ഏതു വിഷയത്തിലും കൈവയ്ക്കുമല്ലേ? ആശംസകള്‍ ട്ടോ....ഇഷ്ടമായി
ReplyDeleteപരകായപ്രവേശം നടത്താറുണ്ടല്ലേ !!
ReplyDeleteചൂടും.ലഹരിയും.......
ReplyDeleteആശംസകള്‍
കവിത ചികഞ്ഞ് തീ പിടിച്ചത് ആദ്യമായിയാണ്
ReplyDeleteകാണുന്നത് ....
ആശംസകൾ