Skip to main content

രണ്ടു ദിവസം പഴക്കമുള്ള ഇന്നലെ

രണ്ടു ദിവസം പഴകിയ
ഇന്നലെകളാണ്
എന്റെ ജനാലകൾ

ആ രണ്ടു ദിവസത്തിന്
വർഷങ്ങളുടെ പഴക്കമുണ്ട്
എന്ന് മാത്രം

കാരണം ഓരോ തവണയും
ദിവസങ്ങളോളം
കഴിഞ്ഞു തുറക്കുന്ന
ജനാലയിൽ കൂടി
കടന്നു വരുന്ന വെളിച്ചത്തിന്
ജന്മങ്ങളുടെ പഴക്കമുണ്ട്

അത് കൊണ്ട്
ഞാനിന്നു തുറന്ന വാതിലിലൂടെ
എന്നെ പുറത്താക്കുന്നതിനു മുമ്പ്
നാളത്തെ വെയിലൊന്ന് കായട്ടെ

മറ്റെന്നാൾ ആ വെയിലിനു
കാവിച്ചുവ കാണില്ലെന്ന്;
ആര് കണ്ടു?

Comments

  1. വാസ്തവം...!
    കാണാനുള്ളതൊക്കെ ഇപ്പൊഴേ കണ്ടോളണം. ഇനിയൊരവസരം കിട്ടിയെന്നു വരില്ല.
    ആശംസകൾ...

    ReplyDelete
  2. പുതിയതെത്തുമ്പോള്‍ പഴയതെല്ലാം മറക്കുന്ന കാലം!!!
    ആശംസകള്‍

    ReplyDelete
  3. അത് നല്ലതെന്ന് പ്രചരിപ്പിക്കുന്നത് കേള്‍ക്കുന്നില്ലെന്നോ

    ReplyDelete
  4. ഉദിച്ചുയരുന്ന സൂര്യന് അരുണാഭ യാണ്.ആ പ്രപഞ്ച സത്യം മറയ്ക്കാൻ കഴിയുമോ?ആ ഊർജ സ്രോതസ്സിനെ തടുക്കാൻ കഴിയുമോ?

    ReplyDelete
  5. ഓരോ പുതിയ സൂര്യ കിരണത്തില്‍ നിന്നും ഒരു പുതിയ പ്രഭാതമുണരുന്നു.......പഴയതില്‍ നിന്നും പുതിയതിലേക്കുള്ള യാത്ര അനിവാര്യമാണ്..... പഴയതില്‍ നിന്നും നമുക്കെടുക്കാനുള്ളത്....അന്നത്തേ സത്തും ഓര്‍മ്മയും മാത്രമാണ്...... നല്ലെഴുത്തിന് ആശംസകൾ.....

    ReplyDelete
  6. ഇന്നലെകളിലേക്ക് തുറക്കുന്ന ജനാലകളടച്ച് ഇന്നിലേക്ക് തുറക്കുന്ന വാതിലിലൂടെ പുറത്തേക്ക്...
    വേറിട്ടൊരു കവിത.! ആശംസകൾ.!

    ReplyDelete
  7. മറ്റെന്നാൾ ആ വെയിലിനു
    കാവിചുവ കാണില്ലെന്ന്; ആര് കണ്ടു?

    കാണണം , കാണുവാൻ എല്ലാ സാധ്യതയുമുണ്ട്

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...