Skip to main content

അമ്മ തീവണ്ടികൾ

പുലരി  പോലെ
ചിറകടിച്ചു രണ്ടു തീവണ്ടികൾ
പറന്നിറങ്ങുന്നു

ചുള്ളിക്കമ്പ് പോലെ
കുറെ പാളങ്ങൾ കൊത്തി വലിച്ചു
അങ്ങോട്ടും ഇങ്ങോട്ടുമിട്ട്
കൂട് കൂട്ടുന്നു

അതിൽ
ഒരായിരം ചക്രങ്ങളിൽ
ഉരുണ്ടു കളിക്കുന്ന മുട്ടകളിടുന്നു

അതിൽ അമ്മ തീവണ്ടികൾ
ഒന്ന് ചിലച്ചു കുറെ
ചലിച്ചു വീണ്ടുമൊരായിരം
അടയിരിക്കുന്നു

മുട്ടവിരിഞ്ഞു
ഒരായിരം ജാലക കുഞ്ഞുങ്ങൾ
വിരിയുന്നു
അവ പല വീടുകളിൽ
വിശന്നു ചേക്കേറുന്നു
ചിലത് കാര്യാലയങ്ങളിൽ
കലണ്ടറുകളിൽ
കളങ്ങളിൽ
തീയതികളിൽ
വീണ്ടും അടയിരിക്കുന്നു
മാസാവസാനം
ശമ്പളമായി
ചിലവെന്നു വിരിഞ്ഞു
ചിറകടിച്ചു പറന്നു പോകുന്നു

പിന്നെ വിരിയുന്നതെല്ലാം
വാതിലുകൾ
അതിൽ വിരിയുന്നതെല്ലാം
യാത്രക്കാർ
ഓരോ തീവണ്ടിയും
 വന്നു നിൽക്കുമ്പോൾ
യാത്ര വിരിഞ്ഞിറങ്ങിയ
കുഞ്ഞുങ്ങളെ പോലെ
അവരവരുടെ
ആകാശങ്ങളിലെയ്ക്ക്
ചിറകു വിരിച്ചു
പറന്നു പോകുന്നു  

Comments

  1. സൂപ്പർ.ശരിക്കും വായിച്ചിട്ട്‌ കമന്റ്‌ ഇടാം.

    ReplyDelete
  2. യാത്രകൾ അവസാനിക്കുന്നില്ല,
    വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങൾ,
    വീണ്ടുമൊരു യാത്രയിലേക്ക്‌ ഗമനം ചെയ്യുന്നു,

    വീടുകളിൽ ചേക്കേറിയവർ,
    കാര്യാലയങ്ങൾ പൂകിയവർ,
    കലണ്ടറുകളിൽ ,കളങ്ങളിൽ, തീയതികളിൽ അടയിരുന്നവരെയും ചിറകിലൊതുക്കി ഒരു തീവണ്ടി വീണ്ടും പുറപ്പെടുകയാണ്.

    ഇടയിലെവിടെയും നിശ്ചലമാവാത്ത തീവണ്ടിയിൽ
    അവർക്കിനി പല ലക്ഷ്യങ്ങളില്ല, ഇനി ഒരേ ഒരു ലക്ഷ്യം മാത്രം....

    ReplyDelete
  3. ഈ തീവണ്ടി തിരിച്ചു വരാറുണ്ടോ!!

    ReplyDelete
  4. അടയിരുന്നും ചലിച്ചും
    കൂകിപായുമ്പോഴും പെറ്റ് കൂട്ടുന്ന അമ്മ തീവണ്ടികൾ..

    ReplyDelete
  5. അമ്മ തീവണ്ടികള്‍
    ആശംസകള്‍

    ReplyDelete
  6. ഓരോ തീവണ്ടിയും
     വന്നു നിൽക്കുമ്പോൾ
    യാത്ര വിരിഞ്ഞിറങ്ങിയ
    കുഞ്ഞുങ്ങളെ പോലെ
    അവരവരുടെ
    ആകാശങ്ങളിലെയ്ക്ക്
    ചിറകു വിരിച്ചു
    പറന്നു പോകുന്നു......

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഹൃദയത്തിന്റെ പരുക്ക്

അധരങ്ങൾക്കിടയിൽ വിരിഞ്ഞ ചുവന്നു തുടുത്ത ഒരു പുഞ്ചിരി  നീ അറിയാതെ പറിക്കുവാൻ എന്റെ ചുണ്ടുകൾ ശ്രമിച്ചപ്പോഴാണ് ഒരു ചുംബനം വഴിതെറ്റി കൈവിട്ടു പോയത് വിരലുകൾ പൂത്തു നില്ക്കുന്ന കയ്യിലെ നാണിച്ചോതുങ്ങി നിന്ന നഖത്തിൽ ഞാൻ പറയാതെ ഒന്നു തൊട്ടപ്പോൾ പിടഞ്ഞടഞ്ഞ നിന്റെ കണ്പോളകൾക്കിടയിൽ- പെട്ടാണ് എന്റെ ഹൃദയം ചതഞ്ഞരഞ്ഞുപോയത്

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി