Skip to main content

ഒരാളിറങ്ങുന്നു അഥവാ കുറേ ആളുകൾ ഉറങ്ങുന്നു

പുഴ
അതിന്റെതല്ലാത്ത കര
വഞ്ചി
അതിന്റേത് മാത്രമായ പുഴ
വഞ്ചിയുടേതു മാത്രമല്ലാത്ത
ഉലച്ചിൽ
അതിന്റെ ഇല്ലാത്ത ചുവരിൽ
ചില്ലിട്ടു വച്ചിരിക്കുന്ന
പുഴയുടെ ചിത്രം
ആ ചിത്രത്തിൽ കാണപ്പെടുന്ന
ഉണങ്ങിപ്പോയ മരം
അതിന്റെ ചില്ലയിൽ പ്രതിഫലിക്കുന്ന
ഒരു കിളിക്കൂടിന്റെ രൂപം
അതിൽ കിളിയിട്ടു കൂട്ടിയിരിക്കുന്ന
വിരിയാത്ത മുട്ടകൾ
അടയിരിക്കാൻ മറന്നു
പറന്നുപോയ ഏതോ കിളി
വഞ്ചി ഉലയാത്ത
ഏതോ ദുർബല നിമിഷത്തിൽ
എന്തോ ഓർത്തപോൾ
പറന്നുവരുന്ന അതേ കിളി
ഒരു മീൻ കൊത്തിയെടുക്കുന്നു
പറക്കുന്നു
പിടയ്ക്കുമ്പോഴും
ആ മീൻ വിടാതെ
കടിച്ചു പിടിച്ചിരിക്കുന്ന പുഴ
അതിൽ
ഒന്നും അറിയാതെ നീന്തുന്ന
അതേ മീനിന്റെ കുഞ്ഞുങ്ങൾ
ഒന്നുലഞ്ഞു അപ്പോഴും
അതിലുള്ള അതേ വഞ്ചി
ആ വഞ്ചിയിൽ
അത് വരെ ഇല്ലാതിരുന്ന ഒരാൾ
കട്ടിലിൽ ഉറങ്ങി കിടന്നിരുന്ന ഒരാൾ
പെട്ടെന്ന് കട്ടിലിൽ ഒന്നുലഞ്ഞു
മുട്ട വീണുടയുന്ന
ശബ്ദം കേട്ട് ഞെട്ടിയുണർന്നയാൾ
ആ വഞ്ചിയിൽ ഉണ്ടായിരുന്നത് പോൽ
എണീറ്റ്‌ ഉറക്കെ
വിളിച്ചു പറയുന്നു
ഒരാളിറങ്ങണം

Comments

  1. ബൈജുവിന്റെ ചില രചനകള്‍ എന്റെ ഭാവനയ്ക്ക് പിടിതരാത്ത ഉയരങ്ങളിലാണ്!

    ReplyDelete
  2. പലപ്പോഴും എനിക്ക് മനസ്സിലാകാറേയില്ല....
    വിഷുആശംസകൾ....

    ReplyDelete
  3. അതൊരു സ്വപ്നമായിരുന്നോ?

    ReplyDelete
  4. മൂന്നാംതവണയാണ് കയറുന്നതുംഇറങ്ങുന്നതും...
    ആരുംതന്നെ ഉണര്‍ന്നെണീക്കുന്നില്ല...........
    ആശംസകള്‍

    ReplyDelete
  5. ഉയിര്‍ത്തെഴുന്നേല്‍ക്കട്ടെ!! (ആളെ കാണാനില്ലാലോ!)

    ReplyDelete
  6. ഒരാളിറങ്ങണം.................

    ReplyDelete
  7. പിടയ്ക്കുമ്പോഴും
    ആ മീൻ വിടാതെ
    കടിച്ചു പിടിച്ചിരിക്കുന്ന പുഴ
    അതിൽ
    ഒന്നും അറിയാതെ നീന്തുന്ന
    അതേ മീനിന്റെ കുഞ്ഞുങ്ങൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...