Skip to main content

ലാഭം

നിറങ്ങളുടെ നഗരത്തിലേയ്ക്ക്
വിയർത്തൊലിച്ച്
ഒരു മുറിവിറങ്ങി നടക്കുകയാണ്
  ചോര
അതിൽ ബാക്കിയുള്ള
 ഇത്തിരി ചോപ്പ്

വേരുകളിൽ നിന്നും
പുറപ്പെട്ടു പോയ ഗ്രാമത്തിലെ  മരങ്ങളെ
തിരയുന്ന  കരിയിലകൾ
അവരുടെ അരക്ഷിതാവസ്ഥ
എന്നത്തേയും പോലെ
അന്നും നഗരത്തിലെ കാലാവസ്ഥ

ആപ്പിൾ എന്ന നാടകത്തിൽ
കുരു ആയി അഭിനയിക്കുവാൻ
തെരുവിൽ
കാത്തു നില്ക്കുന്ന മനുഷ്യർ
ഉറുമ്പിന്റെ കൈയ്യിൽ നിന്നും
അതിനു അവർ കടം വാങ്ങിയ വരി
മുഖത്ത് പുരട്ടിയിരിക്കുന്ന
 പൊങ്ങച്ചത്തിന്റെ
ചമയം

പുതിയ കാലത്ത്
അന്തക ആപ്പിളിൽ
കുരുക്കൾക്ക് സ്ഥാനം ഇല്ല
എന്നുള്ള പോസ്റ്റർ
നാവ് കൊണ്ട്
ബധിര കർണങ്ങളിൽ
അപ്പോഴും ഒട്ടിക്കുന്നുണ്ട്
അതെ തെരുവിൽ
ഗൃഹാതുരത്വം ബാക്കി വച്ച
കടുമാങ്ങ രുചിയിലെ
 ഒരെരിവ്

വിശപ്പുമായി കൂട്ടി ഇടിച്ചു
മരിച്ച ഭൂഗുരുത്വാകർഷണം
അടക്കുവാൻ സ്ഥലമില്ലാതെ
ഭൂമി

അരിവാൾ തുരുമ്പെടുക്കുന്ന നാട്ടിൽ
മണ്ണിൽ വിതയ്ക്കാതെ
ലാഭം കൊയ്യുന്നു
ലോകം  കൈയ്യേറിയ
ബഹുരാഷ്ട്ര കുത്തകകൾ 

Comments

  1. വ്യത്യസ്തം, പതിവുപോലെ തന്നെ മനോഹരവും!

    ReplyDelete
  2. ചിന്തകളും അതിൽനിന്നുതിരുന്ന ഭാവദീപ്തമായ വരികളും അത്ഭുതപ്പെടുത്തുന്നു....

    ReplyDelete
  3. ചോരയിലെ ഇത്തിരി ചോപ്പ്....

    ReplyDelete
  4. രസമുകുളങ്ങളില്‍ ഇത്തിരി ചവര്‍പ്പ്..rr

    ReplyDelete
  5. കവിതയിലെ ബൌദ്ധിക വ്യവഹാരങ്ങള് പൊതുവേ എനിക്ക് ദഹിക്കാറില്ല. എങ്കിലും ഇത് വളരെ ഇഷ്ടപ്പെട്ടു.....സോഷ്യലിസത്തിന്റെ തകര്ച്ചയും, ലാഭക്കൊതി മൂത്ത ആഗോള മുതലാളിത്തത്തിന്റെ അമ്പരപ്പിക്കുന്ന വളര്ച്ചയും നന്നായി വരച്ചു കാട്ടി.....തുരുമ്പെടുത്ത അരിവാള് ഒരു നോവായി അവശേഷിക്കുന്നു.....നല്ല കവിതയ്ക്ക് പ്രണാമം....

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ