Skip to main content

പാദസരം

നിന്റെ കണ്ണീരു  കൊണ്ട്
കഴുകിയത് കൊണ്ട് മാത്രം
തിളങ്ങുന്ന പാളത്തിലേയ്ക്ക്
എന്റെ നെഞ്ചിന്റെ താളത്തിൽ
മിടിച്ചു മിടിച്ചു
നമ്മളുടെ ഹൃദയം പോലെ കല്ലിച്ചു
വന്നു നില്ക്കുന്ന തീവണ്ടി

അതിലേക്കു
നിന്റെ കാലുകൾ വച്ച്
ഒരു ടിക്കറ്റിന്റെ  ചതുരത്തിലെയ്ക്ക്
മടിച്ചു മടിച്ചു
പിടിച്ചു കയറുന്ന ഞാൻ

നിന്റെ  കണ്ണുനീരിന്റെ പ്രതിബിംബം
 തീവണ്ടിയിൽ  പ്രതിഫലിച്ച്
അലകൾ  ഇളകി തുടങ്ങുമ്പോൾ
തീവണ്ടി ചലിച്ചു തുടങ്ങുന്നു 

ഇരുമ്പ് കൊണ്ടുണ്ടാക്കിയത്
കൊണ്ട് മാത്രം
തിരിച്ചു വരാനാകാതെ
അകന്നകന്നു പോകുന്ന
അതേ തീവണ്ടിയുടെ
ഒച്ച മുറിച്ചു
നീ തേങ്ങലുണ്ടാക്കുന്നു

പിന്നെ പുതിയൊരു ഏങ്ങൽ കൊണ്ട്
ആ തീവണ്ടി രണ്ടായി മുറിച്ച്
അതിന്റെ
കുലുക്കം പോലും കളയാതെ
കിലുക്കങ്ങളായി എടുത്തു വച്ച്
ഞാൻ തിരികെ  വരും വരെ
കൊലുസ്സുകളാക്കി
നീ കാലിലണിയുന്നു 

Comments

  1. "പിന്നെ പുതിയൊരു ഏങ്ങൽ കൊണ്ട്
    ആ തീവണ്ടി രണ്ടായി മുറിച്ച്
    അതിന്റെ
    കുലുക്കം പോലും കളയാതെ
    കിലുക്കങ്ങളായി എടുത്തു വച്ച്
    ഞാൻ തിരികെ വരും വരെ
    കൊലുസ്സാക്കി
    നീ കാലിലണിയുന്നു ..."

    നല്ല വരികൾ ...!

    ReplyDelete
  2. പുതിയൊരു ഏങ്ങൽ കൊണ്ട് ആ തീവണ്ടി
    രണ്ടായി മുറിച്ച് അതിന്റെ കുലുക്കം പോലും കളയാതെ
    കിലുക്കങ്ങളായി എടുത്തു വച്ച് ഞാൻ തിരികെ വരും വരെ
    കൊലുസ്സാക്കി നീ കാലിലണിയുന്നു .....

    ReplyDelete
  3. അതിലേക്കു
    നിന്റെ കാലുകൾ വച്ച്
    ഒരു ടിക്കറ്റിന്റെ ചതുരത്തിലെയ്ക്ക്
    മടിച്ചു മടിച്ചു ഞാൻ
    പിടിച്ചു കയറുന്നു....Classic. evidunnu varunnu ithram merungaa chinthakal.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

നഗരപ്രാന്തത്തിൽ സംഭവിക്കുന്നത്‌....

ഇലകളുടെ പകർപ്പെടുത്തു തളർന്നൊരു മരം തണലു കെട്ടുവാൻ  ഭൂമിയിൽ കുറ്റിയടിക്കുന്നു അധ്വാനിച്ചു  മടുത്തൊരു മനുഷ്യൻ  ആ തണലിൽ ചാരി നിന്ന്  മരങ്ങളെ തെറുത്തു വലിച്ചു കുറ്റി വലിച്ചെറിയുന്നു ഒരു കിടക്കാടം ഇല്ലാതെ  വെയില് കൊണ്ട് തളർന്ന മരം  അവസാന വണ്ടിയും  കാറ്റ് കൊള്ളാൻ പോയ തക്കം നോക്കി  മറ്റൊരു മരത്തിന്റെ  തണലിനേയും വിളിച്ചു വഴിയരികിലെ  വിശ്രമകേന്ദ്രത്തിലേയ്ക്ക്  ചേക്കേറുന്നു വ്യഭിചരിയ്ക്കുവാനാണെന്ന്  ആരും സംശയിക്കുവാനില്ലാത്തത് കൊണ്ട്  അവർ ഒന്ന് ഉറങ്ങിയിട്ട്  ഉടൻ പുറത്തേക്കിറങ്ങുന്നു തുരിശു പൊതിഞ്ഞു കൊണ്ട് വന്ന പത്രത്തിലെ കമ്പോളനിലവാരം കണ്ടു  റബ്ബർ മരം വീട്ടിന്റെ അടുത്ത് നിന്ന് താമസം  കുറച്ചുകൂടി പിറകിലേയ്ക്ക് മാറ്റി ചിരട്ടയും പിടിച്ചു   വരിവരിയായ് നിരന്നു  കുനിഞ്ഞു നില്ക്കുന്നു വിവാഹസദ്യയിൽ  മുല്ലപ്പൂ പോലെ ചോറും ഇട്ടും സ്വർണം പോലെ കറിയിലും മുങ്ങിയ  കല്യാണ പെണ്ണിനെ പോലൊരു വാഴയില  ചടങ്ങ് കഴിഞ്ഞ ഉടൻ വടക്കേപുറത്തു കാക്കയെ അടിക്കുന്നു നഗരത്തിലെ...