Skip to main content

വികസനം

ഒരു മഴ കനവു കണ്ടു
നനവ്‌ കൃഷി ചെയ്യുന്നതിനിടയിൽ
വിള നശിച്ച്
ഉണങ്ങി പോകുന്ന
വെള്ളമാണ്
പുതിയൊരു പുലരിയിൽ
വെളിച്ചമായി പുനർജനിക്കുന്നത്

പിന്നെ അബദ്ധം  പറ്റാതിരിക്കാൻ
വെളിച്ചം നടുന്നത് വരൾച്ചയാണ്

ബാക്കി വന്ന ഇത്തിരി പച്ചപ്പും
 പൂക്കളുടെ നിറം പോലും വളമായി ഇട്ട്
പുതിയൊരു സൂര്യൻ പുഷ്പിച്ച്
അതിൽ നിന്ന്   വെയിൽ വിളവെടുക്കും വരെ
അതാണ്  പകലായി നീണ്ടു പോകുന്നതും
കുടിവെള്ളമില്ലെങ്കിലും  വികസനമായി
ജനം വായിക്കപ്പെടുന്നതും 

Comments

  1. കൂടുതൽ വിശാലമായ ഒരു വായനാസമൂഹത്തെ ആവശ്യപ്പെടുന്ന കവിതകൾ.....

    ReplyDelete
  2. അതാണ് പകലായി നീണ്ടു പോകുന്നതും
    കുടിവെള്ളമില്ലെങ്കിലും വികസനമായി
    ജനം വായിക്കപ്പെടുന്നതും

    ReplyDelete
  3. ആ സൂര്യൻ വീണ്ടും നനവ്‌ തരും എന്ന പ്രതീക്ഷ.

    ReplyDelete
  4. വികസനത്തിന്‍റെ വിളവെടുപ്പ് മഹോത്സവം.....
    ആശംസകള്‍

    ReplyDelete
  5. പിന്നെ അബദ്ധം പറ്റാതിരിക്കാൻ
    വെളിച്ചം നടുന്നത് വരൾച്ചയാണ്

    ReplyDelete
  6. ബാക്കി വന്ന ഇത്തിരി പച്ചപ്പും
    പൂക്കളുടെ നിറം പോലും വളമായി ഇട്ട്
    പുതിയൊരു സൂര്യൻ പുഷ്പിച്ച്
    അതിൽ നിന്ന് വെയിൽ വിളവെടുക്കും. Ishtaayi kavitha ee varikal prathyekichum

    ReplyDelete
  7. വ്യത്യസ്തമായ ഒരു കവിത, ഇഷ്ടമായി.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കാലം നിശ്ചലം.....

അത്രയും നിശബ്ദമായ കാലം.. സമയം പോലും അനക്കം വല്ലാതെ ദീർഘിപ്പിച്ചു ചലിക്കുന്ന ശബ്ദം നന്നായി നേർപ്പിച്ച് ചലനം അടുത്ത നിമിഷത്തേയ്ക്ക് മാറ്റി വെയ്ക്കുന്നു അത്രയും ഏകാഗ്രതയോടെ മനസ്സിനെ ധ്യാനിച്ച് ബുദ്ധനായി തിളക്കത്തോടെ ഏതു നിമിഷവും ഇറ്റുവീണേക്കാവുന്ന ഒരു മഞ്ഞുതുള്ളി ആ മഞ്ഞുതുള്ളിയെ ഉണർത്താതെ അത്രയും നിശ്ചലമായി കാലത്തിന്റെ ജലാശയം ഇതിനു രണ്ടിനും ഇടയിൽ ഒരു തുള്ളിയുടെ ഉടലിൽ ആകാശത്തിന്റെ  മനസ്സുമായി അത്രമേൽ മൌനം ചാലിച്ചു ജലമലയാളത്തിൽ ഞാൻ നിന്റെ പേരെഴുതുന്നു എന്ന് നമ്മൾ ഒന്നാകുന്നുവോ അന്ന് നമ്മുടെ ഇന്ന്, എന്ന് സമയത്തിന്റെ ശബ്ദമില്ലാത്ത ഭാഷയിൽ  കാലം നോക്കി വായിക്കുന്നു ....    

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!