Skip to main content

വേനൽ


വേനൽ എന്ന ഹോട്ടലിൽ നിന്ന് 
നട്ടുച്ച ഭക്ഷണം കഴിക്കുന്നു 
ആഹാരത്തിന്റെ ചൂട് കുറച്ചു 
കുറഞ്ഞതിനു ആരോ കാലാവസ്ഥയെ 
തെറി പറയുന്നു 
സമയം ഘടികാരത്തിൽ 
അത് കേട്ട് വിയർത്തൊലിക്കുന്നു 
സഹികെട്ട് കാലാവസ്ഥ 
സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ
ചുവട്ടിൽ കൊണ്ടിരുത്തുന്നു
മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത്
നട്ട് പൂരിപ്പിക്കുന്നു
ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു
മരം മുകളിൽ നിന്ന്
കത്തി ജ്വലിക്കുന്നു,
ഉയരങ്ങളിൽ നില്ക്കുന്നത്
എന്തും കത്തും എന്നും
അത് താഴെ നില്ക്കുന്നവയെ
പൊള്ളിക്കുമെന്നും
ആരോ വേവുന്ന
തണലിന്റെ ഭാഷയിൽ
അടുപ്പത്ത് വച്ച് 

നുണ പറയുന്നു

Comments

  1. വേറിട്ട ചിന്ത .....വ്യത്യസ്ത വരികൾ .നന്നായിരിക്കുന്നു .ആശംസകൾ ...........

    ReplyDelete
  2. ഉയരങ്ങളില്‍ നില്‍ക്കുന്നത് എന്തും കത്തും ...

    ReplyDelete
  3. സൂര്യശോഭയോടെ ഭാവന..!! നന്നായി എഴുതി ഭായ്‌..


    ശുഭാശംസകൾ....

    ReplyDelete
  4. നല്ല കവിത .ഭാവുകങ്ങള്‍ !

    ReplyDelete
  5. താഴെ നില്‍ക്കുന്നവയെ പൊള്ളിക്കും!
    നല്ല തിളക്കമുണ്ട് കവിതയ്ക്ക്.
    ആശംസകള്‍

    ReplyDelete
  6. എവിടെയും കവിത
    എല്ലാം കവിത

    ഭാവനപ്പെയ്ത്ത് കൊള്ളാം!

    ReplyDelete
  7. ഉയരങ്ങളില്‍ എത്തിയാല്‍ പിന്നെ
    താഴെയുല്ലവയെ പോല്ലിച്ചില്ലെങ്കില്‍
    ഒരു സമാധാനവും കിട്ടില്ലായിരിക്കാം!

    നല്ല ഭാവന.

    ReplyDelete
  8. എവിടേയും പൊങ്ങച്ചം ചേര്‍ത്ത് വിളമ്പുന്ന നുണകള്‍ ..

    ReplyDelete
  9. പൊരിവെയിലും പേമാരിയും എല്ലാം കവിതയായ്...
    ഭാവനാസമ്പുഷ്ടം.

    ReplyDelete
  10. നല്ല കവിത തന്നെ .ഭാവനയുടെ പെരുമഴ ,പക്ഷേ ചിലപ്പോള്‍ അല്പ്പം താളം കൂടിയാവാം എന്നു തോന്നുന്നു

    ReplyDelete
  11. എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ
    പൊള്ളിക്കുമെന്നും ആരോ വേവുന്ന
    തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച് നുണ പറയുന്നു

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

ചൂണ്ടുപലക

കൊഴിഞ്ഞു വീണ ഇലകളും കടപുഴകിയ മരങ്ങളും വരണ്ട പുഴകളും നാമാവശേഷമായ പക്ഷികളും അവയുടെ ജീവിച്ചിരുന്നപ്പോൾ കൊഴിഞ്ഞ തൂവലുകളും വെവേറെ കൂട്ടി വച്ച് തോർന്ന മഴ കൊണ്ട് വേലി കെട്ടി മരിച്ച മനുഷ്യന്റെ ഓർമ്മകൾ കൊണ്ട് നിറം പുരട്ടിയ ഒറ്റമുറികട അതിലേയ്ക്ക് ഒരു നെടുവീർപ്പോളം നീളമുള്ള ഇടുങ്ങിയ വഴി അവിടെ ആക്രിക്കാരനെ പോലെ കീറിപറിഞ്ഞ വസ്ത്രം ധരിച്ച് ഭൂമിയിൽ വച്ച് കണ്ടിട്ടും ഗൌനിക്കാതിരുന്ന തീരെ പരിചയമില്ലാത്ത അന്യമതത്തിന്റെ ഏതോ ദൈവം സൗജന്യവിൽപ്പനക്കാരൻ അവിടേയ്ക്ക് സ്വന്തം ആത്മാവിന്റെ മന:സാക്ഷിയിലേയ്ക്ക് തന്നെ നീളുന്ന കൊന്നു തള്ളിയ മൃഗങ്ങളുടെ അസ്ഥികൾ കുഴിച്ചിട്ട ചൂണ്ടുപലകകൾ താൻ ഇല്ലാത്തതു കൊണ്ട് മാത്രം വിജനമായി തോന്നുന്ന ഭൂമിയിലെ ഓരോ വഴിയും അയവിറക്കി ശുദ്ധ വായു പുകച്ച് അവരവർ ചവുട്ടി അരച്ച കൂട്ടം തെറ്റിയ ഉറുമ്പുകളെ നിരീക്ഷിച്ചു അവിടെയും നിശബ്ദമായി വരി നില്ക്കുന്നു മരിച്ച മനുഷ്യർ