Skip to main content

ഒഴുക്കിന്റെ കത്തിലെ ഒരു വാക്ക്



അറിയാതെ
കവിതയിലേയ്ക്കൊഴുകി
പ്പോവുകയായിരുന്നു ഞാൻ
കൂടെ മറ്റൊരു വാക്കും

ഒഴുക്ക്,
കരയിലേയ്ക്ക് കേറ്റി വെച്ച് 
പുഴ,
കഥ കേൾക്കും കടവിൽ
വിരിയുന്നത് തൊട്ടിടും പൂക്കൾ.
അവർ കളിയ്ക്കും
വിരിയുന്നതിന്റെ അന്താക്ഷരി

എഴുതിയ കവിതകളിൽ
പിടിച്ചുകിടക്കുകയായിരുന്നു
ഞാൻ

എഴുതാത്ത കവിതകൾക്കൊപ്പം
ഒഴുകിപ്പോകുന്നൂ,
അവൾ,

എത്തിനോക്കുന്ന ഒരു വാക്ക്
ഇപ്പോൾ,
അവൾ എഴുതാത്ത കവിതയിൽ

ഒഴുക്കിന്റെ ശേഖരമുള്ള 
പുഴയുടെ 
ഒരു മുറിയാവുകയായിരുന്നു 
അവൾ

വെള്ളം ഒരു താക്കോൽ പഴുത്

ഒരു മീൻ, മറ്റൊരു മീനിന്റെ
പോസ്റ്ററൊട്ടിയ്ക്കുന്ന ഇടത്ത്
അവളിപ്പോൾ 
ഒഴുക്കുകളുടെ മാറ്റിനി വിട്ട
മീനുകളുടെ ജലതീയേറ്റർ

ഒരു മീനിട്ട് തുറക്കാവുന്ന
ഒഴുക്കിന്റെ താക്കോൽ

വാതുക്കലിട്ടിരിയ്ക്കുന്ന
നിശ്ശബ്ദതയുടെ ചവുട്ടിയിൽ ചവിട്ടാതെ അകത്തേയ്ക്ക് കയറും
അവളുടെ വേനലിന്റെ ഉടലുള്ള
മീൻ

അതിന് വെയിലിന്റെ 
അനന്തമായ ചെതുമ്പലുകൾ
നെടുവീർപ്പിന്റെ മുള്ള്

അവളിപ്പോൾ മീനുകളുടെ ദേവത.
ഒരു മീൻ തുറന്നകത്തു കയറും
കടലിന്റെ മുറി

കടിവഴിപാട് കഴിഞ്ഞാൽ
മീനുകൾ തൊഴാൻവരും ക്ഷേത്രവും

നിങ്ങൾ വിശ്വസിയ്ക്കുമെങ്കിൽ മാത്രം
ഞാനിപ്പോൾ ജലത്തിന്റെ
അന:ധികൃത പൂജാരി
എനിയ്ക്ക്,
നഗ്നതയുടെ വിലക്കപ്പെട്ട പൂണൂൽ

പൂക്കൾക്ക് എന്താണ് 
വെള്ളത്തിനടിയിൽ കാര്യം
അറിയില്ല

പാരിജാതത്തിന്റെ ഒച്ചയിൽ തട്ടുന്നു
വിരിയുന്നതിന്റെ കത്തുകൊടുക്കുന്നു

ഞാൻ പൂവല്ല അത് പാരിജാതത്തിന്
മാത്രമറിയാം

അനുഭവിച്ചറിയാമെങ്കിൽ മാത്രം
മീനിന്റെ ലജ്ജ അകാരണമായി
ജലത്തിൽ കലരുന്നു.
ഞാൻ അത് മാത്രമറിയുന്നു.




Comments

  1. കടിവഴിപാട് കഴിഞ്ഞാൽ
    മീനുകൾ തൊഴാൻവരും ക്ഷേത്രം

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...