Skip to main content

ഇരുട്ടിന്റെ ചുരുട്ട് കടിച്ചുപിടിച്ചിരിയ്ക്കും രാത്രിയെ ക്കുറിച്ച് മിന്നാംമിനുങ്ങുകളുടെ ഭാഷയിൽ രണ്ട് വാക്ക്

ഒരു ചാക്ക് കിഴക്ക്
തുടക്കം തട്ടിയിടുന്നിടത്ത്
നെല്ലിക്ക പോലെ 
ഉരുണ്ടുരുണ്ടുപോകും പുലരി

മണ്ണിരയായി സൂര്യൻ
ആകാശം ഒരു പുഴു

മാസ്ക്കെന്ന മൃഗം
അതിന്റെ മൃഗശാലയാവുന്നു

ആകാശം വെച്ച് മറച്ചിട്ടുണ്ട്
സന്ദർശനത്തിനെത്തുന്നവർ ശലഭങ്ങളായിരിയ്ക്കണം
എന്ന നിബന്ധന

കൂടെ കൊണ്ടുവരാം മേഘങ്ങൾ
എന്നത് ഹമ്മിങ്ങിനുള്ള മൗനാനുവാദം

നെഞ്ചോട് ചേർത്ത് ഗിറ്റാർ ഒരു തോണിയാകുന്ന
ഇടത്ത്,
അടിയുലയും വഞ്ചിയിൽ
ചാകരയുമായി മടങ്ങും പാട്ട്

വിരലുകളിൽ
കോരിയെടുക്കും സ്പർശനങ്ങളുടെ കൊഞ്ച്

അസ്തമയങ്ങളിൽ തട്ടുവോളം
സൂര്യനൊരു കൊഞ്ചിന്റെ നാര്
പുറത്തേയ്ക്കിടുന്നു.

മദ്യപിയ്ക്കും മുമ്പ്
അനുയോജ്യമായ ലഹരി 
അളവിലെടുത്ത്
സ്വബോധത്തിൽ വെച്ച് 
തിരിച്ചും മറിച്ചും നോക്കും
മദ്യപാനിയെപ്പോലെ

പറക്കും മുമ്പ് 
മിനുക്കം രാത്രിയിലെടുത്ത്
ഉടലിൽ വെച്ച്
തിരിഞ്ഞും മറിഞ്ഞും നോക്കും
മിന്നാംമിനുങ്ങി

ഞാൻ മിന്നാംമിനുങ്ങല്ല
എന്ന് ഉറപ്പാക്കുക മാത്രം ചെയ്യുന്നു
രാത്രി

വെട്ടം എന്നെഴുതി
അരക്കെട്ട് താഴേയ്ക്കിടും
മിന്നാംമിനുങ്ങി
ഒരു പക്ഷേ എനിയ്ക്കും മുന്നേ

ഞാൻ ഇരുട്ടും താഴേയ്ക്കിടുന്നു.

Comments


  1. മദ്യപിയ്ക്കും മുമ്പ്
    അനുയോജ്യമായ ലഹരി
    അളവിലെടുത്ത്
    സ്വബോധത്തിൽ വെച്ച്
    തിരിച്ചും മറിച്ചും നോക്കും മദ്യപാനി

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

കണ്ണീർവറ്റൽ

തോരാത്ത  മഴയുടെ വിവാഹമായിരുന്നു ഇന്ന് ഒരു പക്ഷെ വരൻ ഞാനായിരുന്നിരിക്കണം കാരണം  ഇന്നലെ വരെ ഞാനൊരു നനഞ്ഞ ആകാശമായിരുന്നു ഇനി തോർന്ന മഴയുടെ  കവിൾക്കരയിൽ കിടന്നു ഞാൻ ആരുടെയോ കനവുണങ്ങിയ കണ്ണീർവറ്റൽ കൊറിക്കട്ടെ