Skip to main content

തീരുമാനം

ഒറ്റയ്ക്കെടുത്ത
തീരുമാനമായിരുന്നില്ല
അത്

എന്നോടൊപ്പം
പങ്കെടുത്തിരുന്നു
ഒരു വേരും

എന്നേക്കാൾ ഒറ്റപ്പെട്ട ഒന്ന്,
എന്ന് എത്ര ശ്രമിച്ചിട്ടും
ചേർക്കുവാനായില്ല
വേരിനൊപ്പം

അത് അത്രയും ഉയരത്തിൽ
ഒറ്റപ്പെട്ട്
ഒറ്റയ്ക്കൊരു മരമായികഴിഞ്ഞിരുന്നു.

അതും ചുറ്റിലും
ഒരു കിളിപോലുമില്ലാത്തത്

ആ യോഗത്തിലാണ്
ഇനി ഒരു കവിയായി തുടരേണ്ടതില്ല
എന്ന തീരുമാനത്തിലെത്തിയത്,
ഭ്രാന്തനാവാം
എന്ന തീരുമാനം എടുത്തതും

എടുത്ത തീരുമാനത്തിൽ നിന്നും
വേര്
നീണ്ടുനീണ്ടുപോയി

മണ്ണിന്നടിയിൽ എന്നത്
അകത്തും
പുറത്തും കൃത്യമായ ഊഹമായി

മണ്ണിന് പുറത്ത്
ഞാൻ വേരിനെ
വെറുതെ
അനുകരിക്കുക മാത്രം
ചെയ്തു

ഒറ്റപ്പെടൽ അത്രമേൽ തുടർന്നിട്ടാണോ
എന്നറിയില്ല

ആ ഭ്രാന്തനെടുത്ത
തീരുമാനമാവണം
നിന്റെ കാമുകനാവുക,
എന്നത്.

Comments

  1. ഒറ്റപ്പെടൽ അത്രമേൽ തുടർന്നിട്ടാണോ
    എന്നറിയില്ല

    ആ ഭ്രാന്തനെടുത്ത
    തീരുമാനമാവണം
    നിന്റെ കാമുകനാവുക,എന്നത്....

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി 

പുഴയ്ക്കു ഒരു ബാക്കപ്പ്

ഹൃദയം അലിഞ്ഞു ചോരയായി ഇറ്റുന്നു ചിതലെടുത്ത ഞരമ്പുകളിൽ തുരുമ്പ് എടുത്തോഴുകുന്നു എന്നിട്ടും മനുഷ്യന് പുഴ വെറുമൊരു ഫയലു മാത്രം വയൽ നനയ്ക്കാനും മേലുകഴുകാനും കാണാനും കേൾക്കാനും കവിത എഴുതാനും മതിമറന്നു തിരുത്തി എഴുതി ഉപയോഗിച്ച ശേഷം സേവ് ചെയ്യാൻ മറക്കുമ്പോൾ അറിയാതെ മനുഷ്യന്റെ കൈ തട്ടി ഡിലീറ്റ് ആയി പോകാതിരിക്കുവാൻ പുഴ സ്വയം എടുത്തു വക്കുന്നുണ്ട് ഒരു  "ബാക്കപ്പ്" മലമുകളിലെവിടെയോ ഫോൾഡറിൽ നീരുറവ  പോലെ  ഒരെണ്ണം