Skip to main content

പകരം

പകരം വെയ്ക്കാൻ ഒരു വേര്

എനിയ്ക്ക് ഒരു വാക്ക് മതി
നിസ്സഹായതയ്ക്ക് പകരം,
വേണം ഒരു വാക്ക്
എന്ന്
തോന്നിത്തുടങ്ങിയിരിയ്ക്കുന്നു

വീട്ടുക എന്നൊന്നുണ്ടാവില്ല

നിസ്സഹായത കൊണ്ട്
പകരം വീട്ടാവുന്ന
പ്രതികാരങ്ങളും ഉണ്ടാവുമല്ലോ

തണലിന്റെ കുമിളകൾക്കിടയിൽ
ഇലകൾക്കിടയിലൂടെ
അരിച്ചരിച്ചുവരുന്ന സൂര്യപ്രകാശം

പരതുക എന്നതിന് പകരം
മരം വെയ്ക്കുന്ന
വാക്കുകളുടെ ചെക്ക്

കവിത
വിരലുകളിൽ കുരുങ്ങും
വാക്കുകളുടെ
വേരുള്ള ഒരു മരമാകുന്നു

ഞാൻ പകരം വെയ്ക്കാനാവാത്ത
നിസ്സഹായതയുടെ പരതലിലേയ്ക്ക്
വിരൽ കൊണ്ടും
ഇമകൊണ്ടും
മടങ്ങിപ്പോകുന്നു.

Comments

  1. കവിത
    വിരലുകളിൽ കുരുങ്ങും
    വാക്കുകളുടെ വേരുള്ള ഒരു മരമാകുന്നു ...

    ReplyDelete
  2. ഞാൻ പകരം വെയ്ക്കാനാവാത്ത
    നിസ്സഹായതയുടെ പരതലിലേയ്ക്ക്
    വിരൽ കൊണ്ടും
    ഇമകൊണ്ടും
    മടങ്ങിപ്പോകുന്നു.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

ചന്ദ്രന്റെ പരീക്ഷ

എത്ര രാത്രികൾ നിലാവത്ത് ഉറക്കമൊഴിഞ്ഞ് പഠിച്ചിട്ടും പൌർണമി പരീക്ഷയ്ക്ക് വെട്ടത്തിന് ഉയർന്ന നിലയിൽ വിജയിച്ചിട്ടും  അമാവാസി പരീക്ഷയ്ക്ക് ഇരുട്ടിന്റെ  മാർക്ക് ചന്ദ്രന് എന്നും വട്ട പൂജ്യം