Skip to main content

കിളിയൊച്ചച്ചൂട്

ഉണർന്നാൽ
മഴവില്ലാകണം

തിരിഞ്ഞും
മറിഞ്ഞും
കിടന്ന്
മേഘമായതാണ്

ഉറക്കം തന്നെ
അപ്പോഴും ആകാശം

ഓലമേഞ്ഞ
വാരിയിൽ നിന്നും
വെള്ളം വീഴുന്ന
ഇന്നലെകളുടെ
കിളിയൊച്ച

ഒരു കട്ടൻകാപ്പിയുമെടുത്ത്
മഴ മാത്രം
അതിന്റെ ചൂടിന്,
വെളിയിൽ
വന്നിരിയ്ക്കുന്നു..

Comments

  1. ഉണർന്നാൽ മഴവില്ലാകണം
    തിരിഞ്ഞും മറിഞ്ഞും കിടന്ന്
    മേഘമായതാണ്..
    ഉറക്കം തന്നെ അപ്പോഴും ആകാശം ...!

    ReplyDelete

Post a Comment