Skip to main content

ഫലിതമെന്ന നിലയിൽ ഒരാൾ

അയാൾ എന്ന തീയതി വെച്ച്
കാലത്തിന്റെ ബാലൻസ്ഷീറ്റെടുത്ത്
നിലവിലില്ലാത്ത അകലത്തിലേയ്ക്ക്
തിരിച്ചുപോകേണ്ട
ഒരാൾ

കടലാസ് പോലെ
മടങ്ങിപോകുന്നതിന് മുമ്പ്
നിലാവിന്റെ ഒരു കുറ്റിയിലേയ്ക്ക്
അയാളുടെ വിലയില്ലാത്ത
സ്വകാര്യഭ്രാന്തിനെ
ചങ്ങലയുടെ കിലുക്കമില്ലാതെ
മാറ്റിക്കെട്ടാൻ ശ്രമിയ്ക്കുന്നു

മരിച്ചു കഴിഞ്ഞാൽ മാത്രം
ഒരു ചടങ്ങായി
കവിത ആചരിയ്ക്കേണ്ട ഗോത്രത്തിൽ
ജനിച്ച അയാൾ
മരിയ്ക്കുന്നതിന് മുമ്പ്
കവിതയനുഷ്ഠിച്ച തെറ്റിനാവും
ഗോത്രത്തിൽ നിന്നും
പുറത്താക്കപ്പെടുന്നു

ആർക്കും വേണ്ടാത്ത ഒരാളെ
തളച്ച് സ്വന്തമാക്കാൻ ശ്രമിയ്ക്കുന്ന
ഇരുട്ട് പോലെ
അയാളെ മാത്രം
പൊതിഞ്ഞു പിടിച്ചു
അയാളുടെ ഓർമ്മയിൽ
പെയ്യുന്ന മഴ

കാറ്റടിച്ചു മറിച്ച
സുഷിരങ്ങൾ മാത്രമുള്ള
കലണ്ടറിൽ
ഒരു ഓടക്കുഴലാഴ്ച്ചയുടെ
താഴ്ച്ചയിലേയ്ക്ക്
അതിനിടയിൽ
അറിയാതെ വീണു പോകുന്ന
അയാൾ

വീഴുവാൻ ഒരാഴം പോലും വേണ്ടാത്ത
ഒരാൾക്ക്
പിടിച്ചു പനിച്ചുകിടക്കുവാൻ
ദിവസങ്ങളുടെ
വള്ളിപ്പടർപ്പെന്തിന്?

അതാവും
എഴുതിയ പുസ്തകത്തിന്റെ
മൂലയിൽ
വാക്കുകളിൽ
വരികളോളം
കാത്തിരുന്നു ക്ഷീണിച്ച
ചിലന്തിയ്ക്ക്
വലകെട്ടുവാൻ മാത്രമായി
ഒരു ഫലിതം
അയാൾ
സ്വപ്നത്തിൽ
കാണിച്ചു കൊടുക്കുന്നു!

Comments

  1. മരിച്ചു കഴിഞ്ഞാൽ മാത്രം ഒരു ചടങ്ങായി
    കവിത ആചരിയ്ക്കേണ്ട ഗോത്രത്തിൽ ജനിച്ച
    അയാൾ മരിയ്ക്കുന്നതിന് മുമ്പ് കവിതയനുഷ്ഠിച്ച തെറ്റിനാവും
    ഗോത്രത്തിൽ നിന്നും പുറത്താക്കപ്പെടുന്ന പുതിയ കാവ്യ നീതി ..!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മരണ നിക്ഷേപം

എല്ലാവരെയും ചതിച്ചു നടന്ന എന്നെ അവസാനം എന്റെ ചുണ്ടും  ചെറുതായി ഒന്ന് ചതിച്ചു ഒരിക്കലും ചിരിക്കാത്ത എന്റെ മുഖത്ത് അത് ഒരു ചിരി മോർഫ് ചെയ്തു വച്ചു ആ ചിരിക്കു പലവിധ വ്യാഖ്യാനങ്ങളും വന്നു ഡാവിഞ്ചിക്ക് പഠിച്ചതാണെന്ന്  ചുണ്ട് കോട്ടി ചിലർ സംതൃപ്ത ജീവിത അന്ത്യം! എന്ന് കൈ മലർത്തി ചിലർ മരിക്കുവാൻ ഇനി പേടി വേണ്ട എന്നുള്ളതാകാം സത്യം എന്ന് എപ്പോഴോ തോന്നിയ ഒരു തോന്നൽ അങ്ങിനെ കഴിഞ്ഞ കാലത്തേ ആസ്തികൾ തിരിഞ്ഞു നോക്കുമ്പോൾ കണ്ടു മരണത്തിനു വേണ്ടി ജീവിതത്തിൽ തന്നെ പലപ്പോഴായി നടത്തിയ ചില പ്രവാസനിക്ഷേപങ്ങൾ വിവിധതരം അസുഖങ്ങളിൽ ബി പി യുടെ ഉയർന്ന ഷെയറുകളിൽ കൊളസ്ട്രോളിന്റെ റിയൽ എസ്റ്റുകളിൽ ഷുഗർ കമ്പനിയുടെ ഉടമസ്താവകാശങ്ങളിൽ സമ്മർദ്ദങ്ങളുടെ കടപ്പത്രങ്ങളിൽ ദാമ്പത്യത്തിന്റെ മ്വ്യുച്ച്വൽ ഫണ്ടുകളിൽ മുഖപുസ്തകത്തിന്റെ മറവിൽ കസേരയോട് സൊള്ളുന്ന പ്രുഷ്ട്ടത്തിന്റെ ഇരട്ടമുഖങ്ങളിൽ അതിനു പാലൂട്ടാൻ ഇരിക്കുന്ന കുടവയറിൽ ഭക്ഷണം കാണുമ്പോഴെല്ലാം വിശക്കുന്ന ലൈംഗികതയിൽ ബോർഡിംഗ് ഹോസ്റ്റലിൽ സ്കൂളിൽ നിർത്തി പഠിപ്പിച്ചതിന്റെ കണക്കു അഭിമാനത്തോടെ പറയുന്ന അച്ഛനമ്മാരെ അതെ നിലവാരമുള്ള വൃദ്ധ സദനങ്ങളിൽ തലകുനിച്ചു നിക

ഡിസ്പോസിബിൾ കവിതകൾ

തല ഒരു തല വച്ചത്  കൊണ്ട് മാത്രം ഉടൽ പറന്നു  പോകില്ലെന്ന് കരുതിയിരുന്നു എന്നിട്ടും കാറ്റ് നിലച്ചപ്പോഴാണ്.. ഉടൽ പറന്നു പോയത് വഴി ഓരോ ഇന്നും ഒരു വഴിയാണ് എന്നും കാണുന്ന "ആ" പരിചയം വെച്ചാണ് (കണക്കിന് "ഇ" ആണ് വേണ്ടത് ഇപ്പോഴെല്ലാം ഇ- പരിചയം ആണല്ലോ അറിയാമോ എന്ന് ചോദിക്കുമ്പോൾ ഒന്നൂടി നീട്ടി ആാ എന്ന് പറയും അപ്പോൾ ശരി "ആ" തന്നെ ) നമുക്ക് എത്ര വഴി തെറ്റിയാലും, തെറ്റുന്നതെല്ലാം വഴിയാക്കി വഴിക്ക് ആളു തെറ്റാതെ അവസാനം മരണവീട്ടിൽ തന്നെ കൊണ്ടെത്തിക്കുന്നത്   കുട വാങ്ങിയപ്പോൾ തന്നെ കീശ നനഞ്ഞു പിന്നെ നടന്നപ്പോൾ ശരീരത്തിൽ കേറാതെ മനസ്സ് നനഞ്ഞു എന്നിട്ടും മൂക്ക് പിഴിയുന്നത് കുട തന്നെ പേന വാങ്ങിയപ്പോഴേ കീശ കീറി എന്നിട്ടും കൂടെ വരാൻ വേണമായിരുന്നു കീശയും അതിനൊരു കനവും കുറച്ചു ആഴവും അതും ഇടനെഞ്ഞിൽ തന്നെ നിബ്ബിനു നിർബന്ധമായിരുന്നു സ്വർണ നിറം എഴുതുവാൻ ഒഴിയാതെ കരിമഷിയും എന്നിട്ടും കയ്യെക്ഷരം ഏതോ പെണ്ണിന്റെ അത് കണ്ടാണ്‌ പേന ആണെന്ന് അറിഞ്ഞിട്ടും വിളിച്ചു പോയത്പെണ്ണെന്നു പിന്നെ തെളിയാതിരുന്നത് കൂർത്ത മുഖമായിരുന്നു ഇപ്പോഴും രക്തം കൊടുത്തു കൊണ്ട് നടക്ക

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറിയില്ല ഞാൻ വെറും അയൽക്കാരൻ