Skip to main content

Posts

Showing posts from 2017

അതിര് നോവ് എന്നീ വരകളിൽ മരങ്ങൾ

മരമെങ്ങുമില്ല, ഇരിയ്ക്കുവാൻ; നേരവും. അറിയില്ല സംസ്കൃതം , പറയാനും, എങ്കിലും നടന്നതാണ്, കിളിയോളം പറന്നുനോക്കുവാനായി മാത്രം മരങ്ങളോളം അതിനിടയിൽ, പോയി ഇരുന്നതാണ് തി...

എഴുത്തുമൃഗം

ആത്മഹത്യ ചെയ്ത ശലഭങ്ങളുടെ മരണമൊഴികൾ നിറങ്ങളായി കുറിച്ചെടുക്കുന്ന ചിറകുകൾ ചലനങ്ങളുടെ കുരുക്കിട്ട് ആത്മഹത്യചെയ്ത സ്വന്തം നൃത്തത്തിലേയ്ക്ക് എത്തിനോക്കുക മാത...

ഞാനന്തരീക്ഷം

ഞാനന്തരീക്ഷം പിൻമാറ്റത്തിന്റെ കുളമ്പടിയൊച്ചകൾ ഒഴിച്ചിട്ടിരിക്കുന്ന വിഷാദത്തിന്റെ കുതിര എത് നിമിഷവും മൃതദേഹം കൊണ്ട് കഴുതയാക്കപ്പെടാവുന്ന വിവാദത്തിന്റെ ക...

എന്തൊരുശാന്തത

നൃത്തത്തിന്റെ കടവത്ത് തോണിയുടെ ചുവടുകൾ വെച്ച് നിലത്തേയ്ക്കിറങ്ങുന്ന കാറ്റ് തോണിക്കാരൻ ഒരു പഴയ പാട്ടാണ് ഓണം കഴിഞ്ഞിട്ടും ഓണത്തിന് ഉണ്ണിപിറന്നിട്ടും വരികൾ വി...

പേര് പ്രാർത്ഥന ശ്രമം ദൈവം എന്നിങ്ങനെ

എന്റെ ദൈവമേ! ഒന്നുമില്ല കടന്നുപോയ വാഹനത്തിന്റെ ബോർഡു വായിച്ചതാണ് നടന്നുപോകുന്ന ദൈവം നിങ്ങൾക്ക് വേണമെങ്കിൽ കണ്ണടച്ചത് പ്രാർത്ഥനയാക്കാം ഒരു നിമിഷമെങ്കിലും പ്...

വീഴ്ച്ച

നടക്കുകയായിരുന്നു, നൃത്തത്തിന്റെ സമതലങ്ങളിലൂടെ വീഴ്ച്ച പാകത്തിന് ചേർത്ത ജീവിതമായിരുന്നു അറിയാതെ; ചവിട്ടിയതായിരുന്നു അവിശ്വസനീയതയുടെ പായലിൽ ഇനിയും തീരുമാന...

വസന്തവും കാക്കയും

മരണപ്പെട്ട കാക്കയും കുടിയൊഴിപ്പിക്കപ്പെട്ട വസന്തവും തമ്മിലെന്ത്? ഒന്നുമില്ല കാക്കയും മരണവും മരണസമയത്ത് പോലും തമ്മിൽ ബന്ധപ്പെടുന്നില്ല പക്ഷേ രണ്ടും ഉണ്ടെന്...

തത്തക്കൂടുകൾ

അധികമാരും ഇല്ലാത്ത ഒരിടം അവിടെ അരികിലേയ്ക്കൊതുങ്ങി വഴി തൂക്കി തൂക്കി വിൽക്കുന്ന മരങ്ങൾ മഴ വല്ലപ്പോഴും അവർ ഉപയോഗിക്കുന്ന ത്രാസാണ് അളവുകളിൽ അവ കാണിക്കുന്ന കൃത...

ഉറപ്പ്

മനസ് കൊണ്ട് ഒരു മലയാകണം അയാൾ അവളോ അവിടെ ഉടൽ കൊണ്ട് തീർത്ഥാടനത്തിന് വന്ന ഒരുവൾ കയറുന്ന ഉയരവും അവൾ തന്നെ കൊണ്ടുവരുന്നതാകണം കുന്നിറങ്ങി ഊറിവരുന്നുണ്ട് എന്നോ അവരു...

രീതി

തീ എഴുത്തിനിരുത്തിയ കുട്ടിയാവണം ഒരുപക്ഷേ ചാരങ്ങളിൽ എഴുതിപഠിച്ചത് പ്രണയത്തിനോടും കാമത്തിനോടും ബലാൽക്കാരമായി ചേർത്ത് വെയ്ക്കാനാവാത്തത് എല്ലാം കാണിച്ച് തന്ന...

കവിത എന്ന നായ

വാക്കുകളുടെ പാർക്കിലിരിക്കുകയായിരുന്നു ഞാനെന്ന അവസാന വാക്ക് അണഞ്ഞു കഴിഞ്ഞു തിരിഞ്ഞുനോട്ടം എന്ന ഏറ്റവും അടുത്തുള്ള വിളക്ക് മരവും ഇനി പുറത്തിറങ്ങാൻ ഞാനും അപക...

ഫലിതമെന്ന നിലയിൽ ഒരാൾ

അയാൾ എന്ന തീയതി വെച്ച് കാലത്തിന്റെ ബാലൻസ്ഷീറ്റെടുത്ത് നിലവിലില്ലാത്ത അകലത്തിലേയ്ക്ക് തിരിച്ചുപോകേണ്ട ഒരാൾ കടലാസ് പോലെ മടങ്ങിപോകുന്നതിന് മുമ്പ് നിലാവിന്റെ ...

അപ്പൂപ്പന്താടി ഡോക്ടർ

ശരിയ്ക്കും രോഗികളാണ് വേരുകൾ അവർ മണ്ണിൽ മരിച്ചവരുടെ രോഗങ്ങൾക്ക് 'താമസിച്ചു' ചികിത്സിക്കുന്നു മരങ്ങൾ അതേ വേരുകളുടെ കൂട്ടിരിപ്പുകാർ ഓരോദിവസം കഴിയുന്തോറും ഓ പി വ...

വീട്

തിരിച്ചിട്ട മഴയാകുന്നു വീട് തിരിച്ചെടുക്കുമ്പോൾ ഇറ്റുവീഴുന്ന മഴച്ചുണ്ടുകൾ ഇറയത്ത് ചാരിയിരിയ്ക്കുന്ന ചുംബനങ്ങളിൽ അവശേഷിപ്പിക്കുന്ന ദന്തക്ഷതങ്ങൾ ഒരു നോക്...

പകൽ പിറന്നാ'ൾ'

ഒരു മെഴുതിരി കൊളുത്തി വെച്ച് സ്വയം ഊതിക്കെടുത്തി ഹാപ്പി ബർത്ത്ഡേ പറഞ്ഞിട്ടുണ്ടാവും അത്ര കൊച്ചുകുട്ടിയൊന്നുമല്ലല്ലോ നീ ഇരുട്ടത്തിരുന്ന് പൊട്ടിക്കരയാൻ എന്ന്...

സംശയങ്ങളുടെ മേക്കപ്പ്മാൻ

തുടക്കം ഒരു സംശയത്തിലായിരുന്നു കടൽ ഒരു സിനിമാനടിയാണെന്നും സൂര്യൻ കടൽ കൊണ്ടുനടക്കുന്ന മേക്കപ്പ്മാനാണെന്നും മേക്കപ്പ് ചെയ്ത കടൽ അല്ലേ പകൽ എന്നും വേഷം മാറിയ ജല...

ജാഥയെ കുറിച്ച്

എത്ര ശക്തമായ വാക്കാണ് ജാഥ കഥയില്ലാത്തവരുടെ സ്വതന്ത്രജാഥകളാണ് കവിതകൾ ചിലപ്പോൾ വലത്തേയ്ക്കുള്ളവ ചിലപ്പോൾ ഇടത്തേയ്ക്ക് ഒരൽപ്പം ചരിവുള്ള സാഹിത്യത്തിലെ സമരരൂപ...

മിന്നാംമിന്നിയെ കെട്ടിപ്പിടിച്ചുറങ്ങുന്ന ഒരാൾ

വെച്ചിരിക്കുന്ന കണ്ണട തന്നെയാണ് ഒന്നു മടക്കിയപ്പോൾ കടലാസായത് ഇനി കളിവള്ളമുണ്ടാക്കണോ വിമാനമുണ്ടാക്കി പറത്തണോ പുറത്തേയ്ക്കിറങ്ങണോ? പുറത്ത് മഴയുണ്ടോ? മഴയ്ക്ക...

ആത്മാഭിമാനത്തെക്കുറിച്ച്

എന്റെ കാക്കകൾക്ക് തീ പിടിച്ചിരിയ്ക്കുന്നു അവ ഞാൻ കാണാതിരിയ്ക്കാൻ തീ അണച്ചണച്ച് പറക്കുന്നു പൊതുവേ കാക്കകൾ എന്റെ പറക്കുന്ന രാത്രികൾ ഇരിക്കുമ്പോൾ  അവ എന്റെ സ്വക...