Skip to main content

തിരക്കിന്റെ തുള്ളികളെക്കുറിച്ചോർത്ത് ഇറ്റുന്ന ചില വാക്കുകൾ

തല മാത്രം ചിതലെടുത്ത്
കാലിലേയ്ക്ക് മടങ്ങിപ്പോകുന്ന
കാലത്തിന്റെ
ചിതലുകൾ

പകുതിയോളം കട്ടിൽ
തിരിച്ചിട്ട്
ഉടൽ ഉറങ്ങാൻ കിടക്കുന്നു

പൂർണ്ണമായും ഇരുട്ടാതെ
രാത്രി തരിശ്ശിട്ടിരിയ്ക്കുന്ന
ഇടങ്ങളിൽ
പറ്റിപ്പിടിച്ചിരിയ്ക്കുന്ന
ഉറക്കത്തിന്റെ തരികൾ

ചരിത്രത്തിന്റെ അരിക് കൊണ്ടാവണം
അങ്ങിങ്ങ് ഉടൽ മുറിഞ്ഞിട്ടുണ്ട്

ഒരു പക്ഷേ അനുസരണയുടെ
പരിക്കുകൾ
അല്ലെങ്കിൽ
വേദനയുടെ കൃത്രിമ ഉപഗ്രഹങ്ങൾ
വിക്ഷേപിക്കപ്പെടുന്ന
ഇടങ്ങൾ

ഉറുമ്പിനേ പോലെ ഇര തേടാൻ
വരിവരിയായി
ഇറങ്ങി നടക്കുന്നുണ്ട്
ജലം
അഥവാ
തിരക്കിന്റെ തുള്ളികളെക്കുറിച്ചോർത്ത്
ഇറ്റുന്ന
ചില വാക്കുകൾ

ഓറഞ്ചിനും നിലാവിനുമിടയിലാവണം
അടുത്ത സ്റ്റോപ്പ്....

പെയ്യാൻ മറന്ന മഴ
തോരാൻ തിരക്ക് കൂട്ടുന്നത് പോലെ
കയറുവാൻ മറന്ന ഒരാൾക്ക്
ഇറങ്ങുവാൻ ഒരിത്തിരി തിരക്ക്
കൂടുതൽ
കൂട്ടേണ്ടതുണ്ട്!

Comments

  1. തിരക്കിന്റെ
    തുള്ളികളെക്കുറിച്ചോർത്ത്
    ഇറ്റുന്ന ചില വാക്കുകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

നഗരപ്രാന്തത്തിൽ സംഭവിക്കുന്നത്‌....

ഇലകളുടെ പകർപ്പെടുത്തു തളർന്നൊരു മരം തണലു കെട്ടുവാൻ  ഭൂമിയിൽ കുറ്റിയടിക്കുന്നു അധ്വാനിച്ചു  മടുത്തൊരു മനുഷ്യൻ  ആ തണലിൽ ചാരി നിന്ന്  മരങ്ങളെ തെറുത്തു വലിച്ചു കുറ്റി വലിച്ചെറിയുന്നു ഒരു കിടക്കാടം ഇല്ലാതെ  വെയില് കൊണ്ട് തളർന്ന മരം  അവസാന വണ്ടിയും  കാറ്റ് കൊള്ളാൻ പോയ തക്കം നോക്കി  മറ്റൊരു മരത്തിന്റെ  തണലിനേയും വിളിച്ചു വഴിയരികിലെ  വിശ്രമകേന്ദ്രത്തിലേയ്ക്ക്  ചേക്കേറുന്നു വ്യഭിചരിയ്ക്കുവാനാണെന്ന്  ആരും സംശയിക്കുവാനില്ലാത്തത് കൊണ്ട്  അവർ ഒന്ന് ഉറങ്ങിയിട്ട്  ഉടൻ പുറത്തേക്കിറങ്ങുന്നു തുരിശു പൊതിഞ്ഞു കൊണ്ട് വന്ന പത്രത്തിലെ കമ്പോളനിലവാരം കണ്ടു  റബ്ബർ മരം വീട്ടിന്റെ അടുത്ത് നിന്ന് താമസം  കുറച്ചുകൂടി പിറകിലേയ്ക്ക് മാറ്റി ചിരട്ടയും പിടിച്ചു   വരിവരിയായ് നിരന്നു  കുനിഞ്ഞു നില്ക്കുന്നു വിവാഹസദ്യയിൽ  മുല്ലപ്പൂ പോലെ ചോറും ഇട്ടും സ്വർണം പോലെ കറിയിലും മുങ്ങിയ  കല്യാണ പെണ്ണിനെ പോലൊരു വാഴയില  ചടങ്ങ് കഴിഞ്ഞ ഉടൻ വടക്കേപുറത്തു കാക്കയെ അടിക്കുന്നു നഗരത്തിലെ...