ഒരു ഗ്ലാസ് ചൂടുള്ള രാവിലെ
നട്ടുച്ചപോലെ
കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു
പകൽ
ചായയുടെ ആകൃതിയിൽ
ചുറ്റിച്ചുചുറ്റിച്ചു
ചൂടാറിച്ചു
ആറ്റി ആറ്റി ഉദിച്ചുവരുന്ന
ആവി പറക്കുന്ന സൂര്യൻ
പഴുത്തമാങ്ങപോലെ
ദിവസത്തിന്റെ ഞെട്ടിൽ
പിടിച്ചിരിക്കുന്ന
പുലരിയുടെ ഒരു തുള്ളി
അത് പൂളിപ്പൂളി തിന്നുന്ന
തൊട്ടടുത്ത ദിവസത്തെ
ഒന്നുരണ്ടു
തീയതികൾ
കലണ്ടറിൽ രൂപപ്പെടുന്ന
ഒരു തിക്ക്
കറുത്ത ദിവസങ്ങളുടെ
തിരക്ക്
പരിക്കേറ്റത് പോലെ
അവധിയെടുത്തിരിക്കുന്ന
ചുവന്ന ദിനങ്ങൾ
പകലിലേയ്ക്ക്
മാറ്റിവെയ്ക്കപ്പെടുന്ന
ചില കറുത്തവാവുകൾ
ധൈര്യശാലികളായിരുന്നിരിക്കണം
നമ്മുടെ പൂർവ്വികർ
അവരെ പിടിച്ചു പശ്ചിമരാക്കുവാൻ
അവരെ പേടിപ്പിച്ച്
അടിമകളാക്കുവാൻ
ഇന്നലെയിലെയ്ക്ക് പോയ
പോക്കുവെയിൽ
പേടിച്ചു
തിരിച്ചു വന്നിരിക്കുന്നു
വെയിലിൽ രക്തത്തിന്റെ
പാടുകൾ
ഒഴുകുന്ന പുഴയ്ക്ക് പോലും
കരയിലേയ്ക്ക്
രൂപപ്പെടുന്ന നിഴലുകൾ
രാത്രിമുഴുവൻ ഉറക്കമിളച്ചു
പേടിയ്ക്ക്കാണാതെ പഠിച്ച ഇരുട്ട്
നേരം വെളുത്തപ്പോൾ
പേടിക്കാൻ
മറന്നു പോയത് പോലെ
കാണുന്ന നിഴലിൽ
ഒളിച്ചിരിക്കുന്നു
വെയിലിൽ നിന്നും
നിഴലിനെ പരതിയെടുക്കുന്ന
വിരലുകൾ
മിന്നാമിന്നികൾ കൊളുത്തിവെച്ച
വിരലുമായി
രാത്രിയുടെ ചുരം
കയറുന്ന
ചിലകൈയ്യുകൾ
കാണാതെ പോയ
ഓരോ വിരലിലും തിരമാലകൾ
തിരയുന്ന
കടൽ
കലണ്ടറിൽ കാണപ്പെടുന്ന
ഒരാഴ്ച്ച പോലെ
കടലിൽ രൂപപ്പെടുന്ന
കാലത്തിന്റെ
ഒരപരിചിതതിരമാല
ഉറക്കത്തിൽ കറുപ്പ് വരയ്ക്കുന്ന ഒരാൾ
അയാളുടെ പ്രായത്തിൽ
വന്നിരിക്കുന്ന ഒരീച്ച
വീടില്ലാതെ
തെരുവിൽ
ഉറക്കമുണർന്ന അയാൾ
നോക്കുവാൻ സമയമോ
കാലമോയില്ലാതെ
കിടന്നുറങ്ങിയ ജാലകം
തുറന്നിട്ട്
പുറംലോകം കാണുന്നു…
ചുറ്റിച്ചുചുറ്റിച്ചു
ചൂടാറിച്ചു
ആറ്റി ആറ്റി ഉദിച്ചുവരുന്ന
ആവി പറക്കുന്ന സൂര്യൻ
പഴുത്തമാങ്ങപോലെ
ദിവസത്തിന്റെ ഞെട്ടിൽ
പിടിച്ചിരിക്കുന്ന
പുലരിയുടെ ഒരു തുള്ളി
അത് പൂളിപ്പൂളി തിന്നുന്ന
തൊട്ടടുത്ത ദിവസത്തെ
ഒന്നുരണ്ടു
തീയതികൾ
കലണ്ടറിൽ രൂപപ്പെടുന്ന
ഒരു തിക്ക്
കറുത്ത ദിവസങ്ങളുടെ
തിരക്ക്
പരിക്കേറ്റത് പോലെ
അവധിയെടുത്തിരിക്കുന്ന
ചുവന്ന ദിനങ്ങൾ
പകലിലേയ്ക്ക്
മാറ്റിവെയ്ക്കപ്പെടുന്ന
ചില കറുത്തവാവുകൾ
ധൈര്യശാലികളായിരുന്നിരിക്കണം
നമ്മുടെ പൂർവ്വികർ
അവരെ പിടിച്ചു പശ്ചിമരാക്കുവാൻ
അവരെ പേടിപ്പിച്ച്
അടിമകളാക്കുവാൻ
ഇന്നലെയിലെയ്ക്ക് പോയ
പോക്കുവെയിൽ
പേടിച്ചു
തിരിച്ചു വന്നിരിക്കുന്നു
വെയിലിൽ രക്തത്തിന്റെ
പാടുകൾ
ഒഴുകുന്ന പുഴയ്ക്ക് പോലും
കരയിലേയ്ക്ക്
രൂപപ്പെടുന്ന നിഴലുകൾ
രാത്രിമുഴുവൻ ഉറക്കമിളച്ചു
പേടിയ്ക്ക്കാണാതെ പഠിച്ച ഇരുട്ട്
നേരം വെളുത്തപ്പോൾ
പേടിക്കാൻ
മറന്നു പോയത് പോലെ
കാണുന്ന നിഴലിൽ
ഒളിച്ചിരിക്കുന്നു
വെയിലിൽ നിന്നും
നിഴലിനെ പരതിയെടുക്കുന്ന
വിരലുകൾ
മിന്നാമിന്നികൾ കൊളുത്തിവെച്ച
വിരലുമായി
രാത്രിയുടെ ചുരം
കയറുന്ന
ചിലകൈയ്യുകൾ
കാണാതെ പോയ
ഓരോ വിരലിലും തിരമാലകൾ
തിരയുന്ന
കടൽ
കലണ്ടറിൽ കാണപ്പെടുന്ന
ഒരാഴ്ച്ച പോലെ
കടലിൽ രൂപപ്പെടുന്ന
കാലത്തിന്റെ
ഒരപരിചിതതിരമാല
ഉറക്കത്തിൽ കറുപ്പ് വരയ്ക്കുന്ന ഒരാൾ
അയാളുടെ പ്രായത്തിൽ
വന്നിരിക്കുന്ന ഒരീച്ച
വീടില്ലാതെ
തെരുവിൽ
ഉറക്കമുണർന്ന അയാൾ
നോക്കുവാൻ സമയമോ
കാലമോയില്ലാതെ
കിടന്നുറങ്ങിയ ജാലകം
തുറന്നിട്ട്
പുറംലോകം കാണുന്നു…
നോക്കുവാൻ സമയമോ
ReplyDeleteകാലമോയില്ലെങ്കിലും എന്തൊരു കാഴ്ച്ചകള്‍
നിശ്ചയമില്ലൊന്നിനും
ReplyDeleteവന്നതും വരാനിരിക്കുന്നതുമായ
ദിവസക്കാഴ്ച്ചകള്‍ക്ക്....
ആശംസകള്‍
ദൈവമേ എന്തൊരു കാഴ്ച.
ReplyDeleteബൈജുച്ചേട്ടോയ്!/!/!/!!/!
വീടില്ലാതെ
ReplyDeleteതെരുവിൽ
ഉറക്കമുണർന്ന അയാൾ
നോക്കുവാൻ സമയമോ
കാലമോയില്ലാതെ
കിടന്നുറങ്ങിയ ജാലകം
തുറന്നിട്ട്
പുറംലോകം കാണുന്നു…
ആശംസകൾ...
പുറംലോകം പുറംലോകം കാണുന്നു.കവി എല്ലാം കാണുന്നു
ReplyDeleteകാണാതെ പോയ ഓരോ വിരലിലും
ReplyDeleteതിരമാലകൾ തിരയുന്ന കടൽ