ഭൂമിയിൽ ആദ്യം ഷൂട്ട് ചെയ്ത
ബിഗ് ബജറ്റ് ചിത്രങ്ങളായിരുന്നു
മരങ്ങൾ,
എല്ലായിടവും ഇല്ലെങ്കിലും
ചിലയിടങ്ങളിൽ എങ്കിലും
ഇപ്പോഴും നിറഞ്ഞസദസ്സിൽ
ഓടിക്കൊണ്ടിരിക്കുന്നത്
അതിൽ സ്വാഭാവികതയ്ക്കു വേണ്ടി
അന്ന് സെറ്റ് ഇട്ടു നിർമ്മിച്ചവയായിരുന്നു
ഇന്നത്തെ ഒഴുകുന്ന പുഴകളും
മനോഹരമായ പ്രകൃതിയും
ഓരോ മരത്തിന്റെയും
എഴുതികാണിപ്പ് അവസാനമായിരുന്നു
അതായിരുന്നു വേരുകൾ
അതിൽ വില്ലന്മാരായി
വേഷമിട്ടവരാണ്, ഇപ്പോഴും;
മനുഷ്യരായി അഭിനയിച്ചു-
തകർത്തുകൊണ്ടിരിക്കുന്നത്..
അതിൽ വില്ലന്മാരായി
ReplyDeleteവേഷമിട്ടവരാണ്, ഇപ്പോഴും;
മനുഷ്യരായി അഭിനയിച്ചു-
തകർത്തുകൊണ്ടിരിക്കുന്നത്
ഗംഭീരമായി...... നല്ല നിരീക്ഷണം നല്ലെഴുത്തിന്
ആശംസകൾ.....
നന്നായിരിക്കുന്നു രചന
ReplyDeleteആശംസകള്‍
നമ്മളങ്ങനാണ് ഭായ്. വെട്ടിനിരത്തും സകലതും!!
ReplyDeleteബൈജു ഭായ്....
ReplyDeleteമൻഷ്യന്മാർ വില്ലന്മാരായി അഭിനയിക്കുകയല്ലല്ലോ. ജീവിച്ചു തകർക്കുകയല്ലേ.. അല്ലേ ഭായ് ? കവിത നന്നായിട്ടുണ്ട്. പഴേതുമൊക്കെ ഓടിച്ചൊന്നു വായിച്ചു. ചിലതൊന്നും എനിക്കങ്ങോട്ട് ക്ളിക്കായില്ല എന്നതും പറഞ്ഞോട്ടെ. ഹി...ഹി.. പോയിട്ടു വരാം. വന്നിട്ട് വിശദമായിത്തന്നെ വായിക്കും. നന്ദി...സ്നേഹം.. :) ഒത്താൽ റിനു ഭായിയോടും അന്വേഷണം അറിയിക്കണം.
ശുഭാശംസകൾ......
മനുഷ്യൻമാർ വന്നു തുടക്കത്തിലേ ക്ലെമാക്സ് ആക്കാനുള്ള ശ്രമമാണ് . പാവം പ്രൊഡ്യൂസർ .
ReplyDeleteഅതെ ...
ReplyDeleteവില്ലന്മാർ നായകരായ ചരിത്രം