Skip to main content

മരങ്ങൾ ഇലകളിൽ ആത്മഹത്യ ചെയ്യുമ്പോൾ

മരങ്ങളിൽ
കാടിന്റെ
ഏറുമാടങ്ങൾ

എന്നിട്ടും

ഒരു മരം തന്നെ
എത്ര തവണയാണ്
സ്വന്തം ഇലകളിൽ
പലസ്ഥലങ്ങളിൽ
തൂങ്ങിനില്ക്കുന്നത്

സ്വന്തം നഗ്നത പോലും
സ്വന്തമല്ലെന്ന് തിരിച്ചറിഞ്ഞു
മറയ്ക്കുവാൻ ഒന്നുമില്ലാതെ
ഉള്ളതെല്ലാം
കണ്ണാടിച്ചിറകിൽ കുഴിച്ചിട്ട
തുമ്പികൾ

പൂവിതൾ ക്രച്ചസ്സിൽ
വികലാംഗ ശലഭം

വെയിൽ കനത്തിൽ
എങ്ങും
തളം കെട്ടിക്കിടക്കുന്ന
ദുഃഖം

പച്ചനിറത്തിൽ
 കാട് കത്തുന്നു

Comments

  1. സ്വന്തം നഗ്നത പോലും
    സ്വന്തമല്ലെന്ന് തിരിച്ചറിഞ്ഞു
    മറയ്ക്കുവാൻ ഒന്നുമില്ലാതെ
    ഉള്ളതെല്ലാം
    കണ്ണാടിച്ചിറകിൽ കുഴിച്ചിട്ട
    തുമ്പികൾ

    ReplyDelete
    Replies
    1. മുരളി ഭായ് എല്ലാ തിരക്കുകൾക്കിടയിലും ഈ വായനയ്ക്കും കുറിച്ചിടുന്ന നല്ല വാക്കുകൾക്കും സ്നേഹം നന്ദി

      Delete
  2. ഭാവനയുടെ ഹരിതഭംഗിയിൽ കവിത പച്ചപ്പണിഞ്ഞു നിൽക്കുന്നു..!!

    നന്നായിരിക്കുന്നു ഭായ്‌. ഇഷ്ടം.

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. സൌഗന്ധികം ഈ ബ്ലോഗ്ഗിലെ എനിക്ക് കിട്ടിയ ആദ്യ അഭിപ്രായം പോലെ പ്രധാനപ്പെട്ടതാണ് ഓരോ പ്രോത്സാഹനവും വിശദമായ അഭിപ്രായങ്ങളും
      സ്നേഹപൂർവ്വം

      Delete
  3. ഭാവനയുടെ ഹരിതഭംഗിയിൽ കവിത പച്ചപ്പണിഞ്ഞു നിൽക്കുന്നു..!!

    നന്നായിരിക്കുന്നു ഭായ്‌. ഇഷ്ടം.

    ശുഭാശംസകൾ....

    ReplyDelete
  4. നന്നായിട്ടുണ്ട് കവിത
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പൻചേട്ടാ സ്നേഹപൂർവ്വം ആദരവോടെ

      Delete
  5. ഇവിടെ ബൈജു മണിയങ്കാലാ എന്നൊര്രു കവിയുണ്ടായിരുന്നല്ലോ, ഇപ്പോള്‍ കാണുന്നില്ല എന്ന് പറഞ്ഞ് ഫേസ് ബുക്കില്‍ രണ്ടുനാള്‍ മുന്‍പ് ഒരു പോസ്റ്റ് കണ്ടിരുന്നു.

    തിരക്കാണോ ബൈജു??

    ReplyDelete
    Replies
    1. അജിത്‌ ഭായ് തിരക്കെന്നല്ല, അവിടെ നിന്ന് ഒന്ന് മാറി നിന്നതാണ് മന:പൂർവ്വം, വരണം വരും ...സ്നേഹപൂർവ്വം

      Delete
  6. Replies
    1. വി കെ മാഷെ സ്നേഹപൂർവ്വം നന്ദി

      Delete
  7. ഒരു മരം തന്നെ
    "എത്ര തവണയാണ്
    സ്വന്തം ഇലകളിൽ
    പലസ്ഥലങ്ങളിൽ
    തൂങ്ങിനില്ക്കുന്നത്.."നല്ല ഭാവന :)

    ReplyDelete
    Replies
    1. കീയകുട്ടി നന്ദി സ്നേഹപൂർവ്വം

      Delete
  8. സത്യമോതും,,വരികള്‍..rr

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...