Skip to main content

സഹായഹസ്തം


ആരും നനയുവാനില്ലാത്തത് കൊണ്ടാവണം 
പായൽ പിടിച്ച മഴ 
ആരും നീന്തുവാനിറങ്ങാത്ത 
ഒരു കുളത്തിലേയ്ക്ക് 
കുളിക്കുവാനിറങ്ങുമ്പോൾ 
കാൽ വഴുതി 
തെന്നി
വീണു പോയത്

അതിനെ പുഴ എന്ന് വിളിച്ചു
കളിയാക്കി
തിരിഞ്ഞു നോക്കാതെ പോയത്
ഏതോ വെകളി പിടിച്ച
കാറ്റായിരിക്കണം

കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട്
മടി പിടിച്ചു
പൊടി പിടിച്ച ആകാശം
മാറാല പിടിച്ച മേഘങ്ങളെ
തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ
അത് കണ്ടു കാണില്ല

തിരക്ക് എന്ന തെരുവിലൂടെ
മാനം നഷ്ടപ്പെടാതെ
സ്വകാര്യമായി സഞ്ചരിക്കുന്ന
വിജന മനസ്സുള്ള
ഏതോ സൂര്യ ഹൃദയമാകും
ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം
നീരാവി പോലെ നീട്ടി

കടലുപ്പ്‌ തേയ്ച്ചു
ആ മുറിവുകൾ 
ഉണക്കിയിട്ടുണ്ടാവുക

Comments

  1. Enthoru bhaavana.
    Aasamsakal.

    ReplyDelete
  2. നഷ്ടസ്വപ്നങ്ങള്‍ വരച്ച ഈ വരികള്‍ വായിക്കേ ഓര്‍മ്മകളുടെ ചിറകണിഞ്ഞ് ഭൂതകാലത്തിലേക്ക് പറന്നു പോയി ഏതെങ്കിലും തീരത്തിരിക്കാന്‍ തോന്നുന്നു.

    ReplyDelete
  3. അടുത്തെത്താതെ പോയ
    കൈവിരലുകള്‍ കൂട്ടിപിടിക്കാന്‍
    പിറകേയോടുന്ന ബാല്യത്തിന്‍
    നിഷ്കളങ്കത..rr

    ReplyDelete
  4. ഭാവദീപ്തം.....

    ReplyDelete
  5. മനോഹരം.... ഒരുപാടിഷ്ടായി ഈ കവിത

    ReplyDelete
  6. വേണ്ടാത്ത ചിന്ത ഉഗ്രന്‍ കവിത :) നല്ല കവിതകള്‍ പിറക്കുമെങ്കില്‍ വേണ്ടാത്ത ചിന്തയും നല്ലതല്ലേ :)

    ReplyDelete
  7. ഭായീടെ ഭാവന പോകുന്ന വഴി അമേരിക്കയുടെ ചാരക്കണ്ണുകൾക്കു പോലും കണ്ടുപിടിക്കാൻ പറ്റില്ല കേട്ടോ ? ഹ...ഹ..ഹ..


    മനോഹരമായി എഴുതി

    ശുഭാശംസകൾ.....

    ReplyDelete
  8. aarum parakkuvanillaaththathu kondu podi pidichcha aakasham

    ReplyDelete
  9. നല്ല കവിത. അതിലും നല്ല ഭാവന

    ReplyDelete
  10. അതിനെ പുഴ എന്ന് വിളിച്ചു
    കളിയാക്കി
    തിരിഞ്ഞു നോക്കാതെ പോയത്
    ഏതോ വെകളി പിടിച്ച
    കാറ്റായിരിക്കണം

    ബൈജു നിങ്ങള് പുലിയാട്ടോ ..

    ReplyDelete
  11. ഒരു കാര്യം............ ചിലപ്പോൾ എനിക്ക് മാത്രം തോന്നിയതാകാം ... കവിതകളെല്ലാം ആശയ സമ്പന്നം.. പക്ഷെ താളം ഒരേ പോലെ ആയിപ്പോകുന്നുണ്ടോ

    ReplyDelete
  12. കടലുപ്പുകൊണ്ട് തേയ്ച്ചാലും ആ മുറിവുകൾ ഉണങ്ങില്ല...

    ReplyDelete
  13. എന്തൊരു ഭാവനാവിലാസം

    ReplyDelete
  14. മനോഹരമായ വരികള്‍
    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വീടിന്റെ ഒരു തൈ

ചെടിചെട്ടിയിൽ കൊണ്ട് നട്ടതോർമ്മയുണ്ട് ഒരു കുഴിയുടെ ആഴത്തിൽ വീടിന്റെ ഒരു തൈ ഒരു വെള്ളം മഴ നീട്ടിഒഴിച്ചതും പൂത്തുലഞ്ഞുനിൽക്കുന്നു; ചതുരത്തിൽ ജനാലകൾ വേലിക്കൽ.. വെയിലടിക്കുന്നുണ്ട്,  വാതുക്കൽ! കുളിരിൽ കുറിച്ച് വെള്ളത്തിന്റെ വേര് അളന്നെടുക്കണം    വൈകിയാണെങ്കിലും പിറകിലോട്ടു മാറി കുറ്റിയടിക്കണം ഒഴുക്കുള്ള ഒരു പുഴയുടെ സാധ്യതയ്ക്കു ഇനി  സന്ധ്യ  ചെമ്പരത്തിയോളം പരത്തി ചുട്ടെടുക്കണം നാളേക്ക് കുറച്ചു പൂക്കളുടെ ചൂടുള്ള  പലഹാരങ്ങൾ!