Skip to main content

പിരിച്ചെഴുത്ത്


നട്ടുച്ചയെ
സൂര്യനായും ആകാശമായും
ഗതികേടിന്റെ 
ഭാഷയിൽ പിരിച്ചെഴുതാം,

സൂര്യനെ 
വെയിലായും സമയമായും
ഒന്നൂടി വെട്ടി
വിയർത്ത്
ക്രീയ ചെയ്യാം

എന്നിട്ട്
വെയിലിനെ
മരം കൊണ്ട് ഭാഗിച്ചു
വേണമെങ്കിൽ ശിഷ്ടം
തണലായി
താഴ്ത്തിറക്കാം

പക്ഷെ അതിനു വേണ്ടി
നാക്ക്‌ കുഴയാതെ
ഒരു ഴ എങ്കിലും
മലയാളി മഴു വീഴാതെ
കേരളത്തിൽ
ബാക്കി വയ്ക്കണം

അല്ലെങ്കിൽ പുഴയ്ക്കും
മഴയ്ക്കും ചേർത്ത്
ചരമ കോളത്തിൽ
ഒരൊറ്റ ചിത്രം കൊടുത്ത്
സന്തപ്ത മലയാളികൾ
എന്ന് ഏതെങ്കിലും
അന്യ ഭാഷക്കാരൻ
അങ്ങ് ചേർത്തെഴുതിയേക്കാം

Comments

  1. പ്രവചനം പോലെ.

    ReplyDelete
  2. സന്തപ്ത മലയാളികൾ
    എന്ന് ഏതെങ്കിലും
    അന്യ ഭാഷക്കാരൻ
    അങ്ങ് ചേർത്തെഴുതിയേക്കാം... ha ha

    ReplyDelete
  3. തന്റെ പ്രവൃത്തി കൊണ്ട്‌ ഗതികെട്ട പ്രകൃതിയെ, വീണ്ടും കൊല്ലാക്കൊല ചെയ്യുന്ന മനുഷ്യപ്രകൃതത്തിന്റെ നെഞ്ചത്തു തന്നെ കൊള്ളുന്ന വരികൾ.!!

    വരികളിൽ ബൈജുഭായിയുടെ തനതായ, രസകരമായ എന്നാൽ അപ്രതീക്ഷിതവുമായ ബിംബക്കാഴ്ച്ചകൾ നല്ലൊരു വായനാനുഭവം നൽകുന്നു. വളരെയിഷ്ടം.


    ശുഭാശംസകൾ....


    ReplyDelete
  4. valare special aanu baijuvinte veekshanangal.. great..keep it up

    ReplyDelete
  5. പിരിച്ചെഴുത്തിലൂടെ കാര്യങ്ങള്‍ ഭംഗിയാക്കി.

    ReplyDelete
  6. വല്ലവന്റെ കാരുണയിലാണ്
    മലയാളി തന്‍ ജീവിത പെരുമ...rr

    ReplyDelete
  7. ഒരു വലിയ കാര്യം എത്ര മനോഹരമായി പറഞ്ഞു ...നല്ല വരികൾ ......

    ആശംസകൾ .....

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. pirichchezhuthth manoharam. enthum pirichchezhuthiyal nalla rasamayirikkum

    ReplyDelete
  10. ഇങ്ങനെ തുടര്‍ന്നാലുണ്ടാകുന്ന സമ്പൂര്‍ണ നാശത്തെ അതിശക്തമായ ഭാഷയില്‍ തന്നെ പറഞ്ഞിരിക്കുന്നു......സൂര്യനെയും വെയിലിനെയും മഴയേയും പുഴയും മഴുവിനെയും മലയാളിയേയും എങ്ങനെ 'ക്രിയ' ചെയ്യുന്നതാദ്യം...... ഗ്രേറ്റ്‌ ഐഡിയാ യ്ക്ക് മുന്‍പില്‍ തലകുനിക്കുന്നു......

    ReplyDelete
  11. അല്ലെങ്കിൽ പുഴയ്ക്കും
    മഴയ്ക്കും ചേർത്ത്
    ചരമ കോളത്തിൽ
    ഒരൊറ്റ ചിത്രം കൊടുത്ത്
    സന്തപ്ത മലയാളികൾ
    എന്ന് ഏതെങ്കിലും
    അന്യ ഭാഷക്കാരൻ
    അങ്ങ് ചേർത്തെഴുതിയേക്കാം

    'ഴ' എല്ലാം പോയ്പ്പോകുന്നു അല്ലേ

    ReplyDelete
  12. സൂര്യനെ
    വെയിലായും സമയമായും
    ഒന്നൂടി വെട്ടി വിയർത്ത് ക്രീയ ചെയ്യാം

    ReplyDelete
  13. പിരിച്ച് - എഴുതി!!!

    ReplyDelete
  14. ഴ ചൊല്ലാന്‍ അന്യഭാഷക്കാര്‍ക്ക് ബുദ്ധിമുട്ടാണ്
    നല്ല വരികള്‍
    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

ധ്യാനശരീരം

അധികം വരുന്ന നൃത്തങ്ങളിൽ ശരീരം പങ്കെടുക്കുന്നു. ശരീരം അധികം വരുന്നു. ഉടലില്ലാതെ, അധികം വരുമോ ധ്യാനങ്ങൾ? എല്ലാ മരങ്ങളും കൊഴിഞ്ഞ ഇലയുടെ പറ്റുപുസ്തകമാക്കുന്ന ഋതുവിൽ, മുഴക്കങ്ങൾ ഇല്ലാതെ രണ്ട് വേഴാമ്പലുകൾ, ബുദ്ധൻ്റെ ധ്യാനശരീരം ബോധിനൃത്തങ്ങളിൽ ഇറക്കിവെക്കുന്നു!