Friday, 13 December 2013

മരണം വെറുമൊരു ഭൂഗുരുത്വാകർഷണം

ജീവിച്ചു ജീവിച്ചു ജീവിതം മടുത്തു തുടങ്ങിയപ്പോൾ, അവിവേകത്തിൽ
ഒരു മുഴം വേരിൽ ആത്മഹത്യാ ചെയ്യാൻ തീരുമാനിച്ചു മരം

നേരെ ചൊവ്വെ നില്ക്കുന്ന ഏതെങ്കിലും മനുഷ്യനിൽ
കുരുക്കിട്ടു പിടഞ്ഞു പിടഞ്ഞു മരിക്കുവാൻ കൊതിച്ചൂ മരം

അങ്ങിനെ നേരെ ചൊവ്വെ നില്ക്കുന്ന ഒരു മനുഷ്യനെയും
കണ്ടെത്തുവാൻ കഴിയാതെ നിരാശനായി തരിച്ചു നിന്നു മരം

സഹികെട്ട് നിന്ന മണ്ണിൽ വേര് ഉറപ്പിച്ചു അതിൽ കുരുക്കിട്ടു
ഭൂമിയിലേക്ക്‌ ചാടി ആത്മഹത്യചെയ്യാൻ തീരുമാനിച്ചു മരം

മണ്ണിൽ കിടന്നു മരണ വെപ്രാളത്തിൽ മരം പിടയുമ്പോൾ
മരത്തിനെ രക്ഷപെടുത്തുവാൻ വേണ്ടി മാത്രം കീഴ്മേൽ മറിഞ്ഞു ഭൂമി

ആകാശം കടലായി ഒരേ നിറവുമായി മേഘം തിരയായി തിരമാലയായി 
അടർന്നു വീണ  ഫലത്തിൽ ഭൂഗുരുത്വാകർഷണം  കണ്ടു പിടിച്ചു മനുഷ്യൻ

ഭൂഗുരുത്വാകർഷണം പോലും കണ്ടു പിടിക്കുന്നതിനു മുമ്പ് മരിക്കുവാൻ
ശ്രമിച്ചു പോയ തെറ്റിന്  മരിക്കാതെ  മണ്ണിൽ പിടയുന്നു മരങ്ങൾ ഇന്നും 

25 comments:

 1. അപ്പൊ നമ്മുടെ കുറ്റം അല്ല.. മരത്തിനു തോന്നിയ അവിവേകങ്ങളാണ് അവ അനുഭവിക്കുന്നത് അല്ലേ..?

  ReplyDelete
 2. കുറ്റം ചെയ്യാത്തവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ കല്ലെറിയട്ടെ.....

  ReplyDelete
 3. ഇത് കൊള്ളാല്ലോ ,ഇങ്ങനെയാണ് ഭൂഗുരുത്വാകര്‍ഷണം ഉണ്ടായത് അല്ലെ ?

  ReplyDelete
 4. കൊമ്പുകുലുങ്ങുന്നതിന്‍റെ രഹസ്യം ഇപ്പോള്‍ മനസ്സിലായി!
  ആശംസകള്‍

  ReplyDelete
 5. മനുഷ്യൻ.... ഉത്തരം കിട്ടാത്ത ഒരു പ്ര....!!
  (അങ്ങനെയെന്തോ ഉണ്ടാല്ലൊ മലയാളത്തിൽ.. മറന്നുപോയി..)

  ReplyDelete
 6. ആമരം ഈമരം
  ആമരം ഈമരം

  ReplyDelete
 7. കൊള്ളാം ...അപ്പൊ അതാണ്‌ കഥ :)

  ReplyDelete
 8. ഒരു മുഴം വേരിൽ ആത്മഹത്യാ ചെയ്യാൻ തീരുമാനിച്ചു മരം,,,,,......................................................അവിവേക0.

  ReplyDelete
 9. എന്തായാലും മരം ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതു കൊണ്ട് ഭൂഗുരുത്വാകര്‍ഷണം കണ്ടുപിടിക്കപ്പെട്ടല്ലോ...അതു മതി.... :-)
  ഒരു വേറിട്ട ചിന്ത...കവിത നന്നായി...

  ReplyDelete
 10. ഇതാപ്പോ നന്നായെ

  ReplyDelete
 11. ആശയം നല്ലത്....
  ഇവിടെ വായിക്കുന്ന കവിതകളിലെ പതിവ് തിളക്കം കിട്ടിയില്ല...

  ReplyDelete
 12. "മരത്തിന്റെ കനിവില്‍ ന്യൂട്ടന്‍."

  വേറിട്ട ചിന്തകള്‍ ഇനിയും വിരിയട്ടെ.
  ഇഷ്ടമായി.

  ReplyDelete

 13. മറ്റു പോസ്റ്റുകളിൽ നിന്നും വ്യത്യസ്തത പുലര്ത്തിയെന്നുള്ളത് ശ്രദ്ധേയമാണ്. ആശംസകൾ.  ReplyDelete
 14. നന്നായിട്ടുണ്ട്

  ReplyDelete
 15. ചെറിയ അക്ഷരം വായിക്കാന്‍ ഇത്തിരി ബുദ്ധിമുട്ട് തന്നെയാണ് . നന്നായിട്ടുണ്ട്

  ReplyDelete
 16. അപ്പൊ മണ്ണും ഭൂമിയും രണ്ടായിരുന്നോ? :)

  ReplyDelete
 17. മണ്ണാണോ മരമാണോ സഹികെട്ടത്?.എന്തായാലും ഒരു പുതുമ തോന്നുന്നു.

  ReplyDelete
 18. സർവശ്രീ
  ഡോക്ടർ MANOJ KUMAR
  സാജന്‍ വി എസ്സ്
  സിയാഫ് അബ്ദുള്‍ഖാദര്‍
  Cv തങ്കപ്പൻ ചേട്ടൻ
  അനു രാജ്
  വീകെ
  അജിത്‌ ഭായ്
  അശ്വതി
  ബാസിൽ കെ എം
  നിധീഷ് വർമ രാജാ
  കുട്ടനാടന്‍ കാറ്റ്
  സംഗീത്
  Sharafudheen C M
  പ്രദീപ്‌ മാഷ് (തീര്ച്ചയായും അടുത്ത പോസ്റ്റുകളിൽ മാഷിന്റെ അഭിപ്രായം പരിഗണിച്ചു കൂടുതൽ മെച്ചപ്പെടുത്താം ഇത്തരം തുറന്നു പറച്ചിൽ വളരെ ഉപകാരമാണ് നന്ദി സ്നേഹം )
  Joselet Mamprayil
  അമ്പിളി.
  ഫൈസല്‍ ബാബു
  vettathan g
  പ്രവാഹിനി
  Aarsha Sophy Abhilash
  തുമ്പി
  എല്ലാവര്ക്കും വായനക്കും പ്രോത്സാഹനത്തിനും വളരെ സന്തോഷം നന്ദിയോടെ

  ReplyDelete
 19. ഭൂഗുരുത്വാകർഷണം പോലും കണ്ടു പിടിക്കുന്നതിനു മുമ്പ് മരിക്കുവാൻ
  ശ്രമിച്ചു പോയ തെറ്റിന് മരിക്കാതെ മണ്ണിൽ പിടയുന്നു മരങ്ങൾ ഇന്നും

  ReplyDelete
  Replies
  1. മുരളിഭായ് ഈ വരവിനും അഭിപ്രായത്തിനും വളരെ സന്തോഷം നന്ദി

   Delete
 20. കൽപനാകാകളികൾ നീന്തി വന്നെത്തുന്ന
  കാവ്യ മരാളങ്ങൾ തന്നെ ഭായീടെ കവിതകൾ.അഭിനന്ദനങ്ങൾ
  സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

  ശുഭാശംശകൾ...

  ReplyDelete