Saturday, 21 December 2013

പുഴയുടെ നിർധാരണം

പുഴയെ തോണി കൊണ്ടളന്നു ഒരു ടിപ്പർ ലോറി കൊണ്ട്
ഭാഗിച്ചപ്പോൾ ശിഷ്ടം മണലു കിട്ടി

ശേഷിച്ച മണലിനെ മഴ കൊണ്ട് ഗുണിച്ച്‌ ഇല്ലാത്ത പുഴയുടെ സ്ഥാനത്ത്
പൂജ്യം കൊടുത്തു കുഴികൾ  കൊണ്ടടച്ചപ്പോൾ  കടലുകിട്ടി

കടലിനെ വലയിട്ടു തിര മാറ്റി കരിമണൽ എടുത്തു വിദേശ ട്രോളെർ
കൊണ്ട് കടഞ്ഞപ്പോൾ ഒരു ലോഡ് പണം കിട്ടി

പിന്നെ ഒരു മരുഭൂമി ഫ്രീയും കിട്ടി

സമ്പാദിച്ചു ക്ഷീണിച്ചു ദാഹിച്ചപ്പോൾ വെള്ളത്തിന്‌ പണവുമായി
ചെന്നപ്പോൾ കുടിക്കുവാൻ ഒരു തുള്ളി വെള്ളം കിട്ടി

പിന്നെ മഴയ്ക്ക്‌ വേണ്ടി കാത്തിരുന്നപ്പോൾ  മഴയുടെ വരിസംഖ്യ അടച്ചിരുന്നില്ലെന്നു അറിയിപ്പ് കിട്ടി

പിന്നെ പിന്നെ മഴയ്ക്ക്‌ വേണ്ടി എടുത്തു കൂട്ടിയത്
ഒരു വെള്ളത്തുള്ളിയുടെ ഫോട്ടോസ്റ്റാറ്റുകൾ മാത്രം ആയിരുന്നു

18 comments:

 1. ഭാഗ്യം
  അപ്പഴേയ്ക്കും മനുഷ്യര്‍ ഇല്ലാതെയായി

  ReplyDelete
  Replies
  1. അജിത്‌ ഭായ് ഓരോ വരവിലും സന്തോഷം മാത്രം അത് ഒട്ടും കുറയുന്നില്ല കൂടുന്നു എന്ന് പ്രത്യേകം പറഞ്ഞു കൊണ്ട് തന്നെ നന്ദിയോടെ

   Delete
 2. prakrithi chooshanaththinethire
  nalla kavitha

  ReplyDelete
  Replies
  1. നന്ദി നിധീഷ് വളരെ സന്തോഷം

   Delete
 3. അവസാനം എല്ലാം മരുഭൂമിയിൽ ഉരുകിത്തീർന്നു.......
  അവിടെ നല്ലവനെന്നോ,കള്ളപ്പണക്കാരനെന്നോ ഭേദമില്ലായിരുന്നു...
  ആയിരക്കണക്കിന് വർഷങ്ങൾ മലയാളം മരുഭൂമിയായിക്കിടന്നു...

  ReplyDelete
  Replies
  1. വികെ വളരെ സന്തോഷം ഈ വികാരം പങ്കു വച്ചതിനു നന്ദി

   Delete
 4. പിന്നെ മഴയ്ക്ക്‌ വേണ്ടി കാത്തിരുന്നപ്പോൾ മഴയുടെ വരിസംഖ്യ അടച്ചിരുന്നില്ലെന്നു അറിയിപ്പ് കിട്ടി എന്നിടത്ത് അവസാനിപ്പിച്ചിരുന്നെങ്കിൽ ഉന്നതനിലവാരം പുലർത്തുന്ന കവിതയെന്ന് ഒരു സംശയവുമില്ലാതെ പറയാനാവുമായിരുന്നു എന്ന് തോന്നിയത് എന്റെ വായനയുടെ കുഴപ്പവുമാകാം...

  ReplyDelete
  Replies
  1. പ്രദീപ്‌ ഭായ് പറഞ്ഞത് വളരെ സത്യമാണ് പക്ഷെ ഒരു അവിഹിത ഗര്ഭം ആണെങ്കിലും അലസിപ്പികേണ്ടി വരുന്ന മാനസിക അവസ്ഥ ഓർത്തു ഞാൻ മൌനം ധരിക്കട്ടെ പക്ഷെ ഇനി എഴുതുന്ന വരികളിൽ അങ്ങിനെ ഒരു അബദ്ധം സംഭവിക്കാതെ നോക്കാം വളരെ നന്ദി മനസ്സ് നിറഞ്ഞ സ്നേഹത്തോടെ

   Delete
 5. Replies
  1. ഡോക്ടര വളരെ നന്ദി സന്തോഷം വായനക്ക് അഭിപ്രായത്തിനു അഭിപ്രായം തരുന്ന പ്രോത്സാഹനത്തിനു

   Delete
 6. ദുര മൂത്ത് നമ്മള്‍ക്ക് ...പുഴ കറുത്തു ..മാനം ഇരുണ്ടു ..കടല്‍ വറ്റി...ലോകാവസാനം അടുത്തു.

  ReplyDelete
  Replies
  1. നന്ദി അനീഷ്‌ വായനക്ക് അഭിപ്രായത്തിനു സന്തോഷ പൂർവ്വം

   Delete
 7. കുറേ കാലം കഴിഞ്ഞാല്‍ ആളുകള്‍ കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞു കൊടുക്കും...'പുഴ എന്നൊരു സംഭവം ഉണ്ടായിരുന്നു' എന്ന്...

  ReplyDelete
  Replies
  1. സംഗീത് സിനിമയുടെ ലോകത്ത് തിരക്കിലാണെങ്കിലും ഇന്നും പ്രകൃതിയോടുള്ള ഇഷ്ടം കുറയുന്നില്ല അതിൽ വളരെ സന്തോഷം വായനക്ക് അഭിപ്രായത്തിനു നന്ദി സന്തോഷം

   Delete
 8. കടലിനെ വലയിട്ടു തിര മാറ്റി കരിമണൽ എടുത്തു വിദേശ ട്രോളെർ
  കൊണ്ട് കടഞ്ഞപ്പോൾ ഒരു ലോഡ് പണം കിട്ടി

  പിന്നെ ഒരു മരുഭൂമി ഫ്രീയും കിട്ടി

  ReplyDelete
  Replies
  1. മുരളി ഭായ് ഈ വരവ് വായന അഭിപ്രായം അത് നല്കുന്ന ഊര്ജം വളരെ വലുതാണ്‌ സ്നേഹപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു

   Delete
 9. എമർജൻസി വിളക്കുമായി ഒരു സൂര്യൻ എത്രയും വേഗമെത്തട്ടെ

  നല്ല കവിത

  സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.  ശുഭാശം സകൾ....

  ReplyDelete